Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മനിയില്‍ അത്ഭുത ടീം ലൈപ്ഷിഷ് കുതിപ്പ് തുടരുന്നു, ബയേണ്‍ ജയത്തോടെ രണ്ടാം സ്ഥാനത്ത്‌

മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്ക് ജയിച്ചപ്പോള്‍ ബൊറുസി ഡോട്മുണ്ട് വീണു. അതേ സമയം അത്ഭുതപ്രകടനവുമായി ലൈപ്ഷിഷ് ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടര്‍ന്നു.

ഒന്നാം സ്ഥാനത്ത് ലൈപ്ഷിഷ്...

ലൈപ്ഷിഷ് 4-1ന് ഫ്രീബര്‍ഗിന്റെ തട്ടകത്തില്‍ ഗംഭീര ജയം സ്വന്തമാക്കി. ടേബിളില്‍ പന്ത്രണ്ട് മത്സരങ്ങളില്‍ മുപ്പത് പോയിന്റുമായി ലൈപ്ഷിഷ് ഒന്നാം സ്ഥാനത്ത്. 27 പോയിന്റുമായി ബയേണ്‍ തൊട്ടുപിറകില്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ട് നില്‍ക്കുന്നു.

matshummels

ഹമ്മല്‍സിന്റെ കന്നി ഗോള്‍....

ആവേശകരമായ പോരില്‍ ബയെര്‍ലെവര്‍കൂസനെ ബയേണ്‍ മ്യൂണിക് വീഴ്ത്തിയത് മാറ്റ്‌സ് ഹമ്മല്‍സ് ക്ലബ്ബിനായി നേടിയ കന്നി ഗോളില്‍. മുപ്പതാം മിനുട്ടില്‍ തിയഗോ അല്‍കന്റാരയിലൂടെ ലീഡെടുത്ത ബയേണിന്റെ ജയം ഉറപ്പാക്കിയ ഗോള്‍ അമ്പത്താറാം മിനുട്ടിലാണ് മുന്‍ ബൊറുസിയ ഡോട്മുണ്ട് താരം നേടുന്നത്.


ബൊറൂസിയ ആറാം സ്ഥാനത്ത്

ഫ്രാങ്ക്ഫര്‍ട്ടിന്റെ തട്ടകത്തിലെ തോല്‍വിയോടെ ബൊറൂസിയ ഡോട്മുണ്ട് ലീഗ് ടേബിളില്‍ 21 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് പതിച്ചു. സൂപ്പര്‍ സ്‌ട്രൈക്കര്‍ പിയറി എമെറിക് ഗോളടിച്ചെങ്കിലും ബൊറുസിയക്ക് തോല്‍വി ഒഴിവാക്കാനായില്ല.

ഗോള്‍ നില
ബയേണ്‍ മ്യൂണിക് 2-1 ബയെര്‍ ലെവര്‍കുസന്‍

എഫ് സി കൊളോണ്‍ 0-0 ഓഗ്‌സ്ബര്‍ഗ്

ഗ്ലാഡ്ബാച് 1-1 ഹോഫെന്‍ഹെയിം

ഫ്രാങ്ക്ഫര്‍ട്ട് 2-1 ബൊറുസിയ ഡോട്മുണ്ട്

ഹാംബര്‍ഗര്‍ 2-2 വെര്‍ഡര്‍ ബ്രെമന്‍

ഇന്‍ഗോസ്റ്റാഡ് 1-1 വോള്‍സ്ബര്‍ഗ്

Story first published: Sunday, November 27, 2016, 9:16 [IST]
Other articles published on Nov 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+