Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോയ്ക്ക് നേടാനാകാത്ത റൂണിയുടെ യുണൈറ്റഡിലെ റെക്കോഡ് തകര്‍ത്ത് ഗ്രീന്‍വുഡ്

ലണ്ടന്‍: സമീപകാലത്തായി മികച്ച പ്രകടനമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തെടുക്കുന്നത്. തോല്‍വി അറിയാതെ 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ യുണൈറ്റഡിനുവേണ്ടി മിന്നും പ്രകടനമാണ് സ്‌ട്രൈക്കര്‍മാര്‍ പുറത്തെടുക്കുന്നത്. പരിക്കേറ്റിരുന്ന താരങ്ങള്‍ കോവിഡിന്റെ ഇടവേളയില്‍ കായിക ക്ഷമത വീണ്ടെടുത്തതോടെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ചുവന്ന ചെകുത്താന്‍മാര്‍ കാഴ്ചവെക്കുന്നത്. അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുണൈറ്റഡ് തോല്‍പ്പിച്ചത്.

ഈ മത്സരത്തിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ഒരു ചരിത്ര റെക്കോഡ് തിരിത്തിയിരിക്കുകയാണ് മാസന്‍ ഗ്രീന്‍വുഡ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍ നേടിയതോടെയാണ് യുണൈറ്റഡ് ഇതിഹാസം വെയ്ന്‍ റൂണിയുടെ റെക്കോഡിനെ ഗ്രീന്‍വുഡ് മറികടന്നത്. യുണൈറ്റഡിനുവേണ്ടി തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് ഗ്രീന്‍വുഡ് നേടിയത്. നിലവില്‍ 18 വയസും 282 ദിവസുമാണ് ഗ്രീന്‍വുഡിന്റെ പ്രായം. 19 വയസും 125 ദിവസവും പ്രായമുള്ളപ്പോഴാണ് റൂണി തുടര്‍ച്ചയായി മൂന്ന് മത്സരത്തില്‍ ഗോള്‍ നേടിയത്.

masongreenwood

ഈ പ്രായത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഈ റെക്കോഡിന്റെ ഭാഗമാകാന്‍ സാധിച്ചിരുന്നില്ല. റാഷ്‌ഫോര്‍ഡ്, അന്തോണി മാര്‍ഷ്യല്‍, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കൊപ്പം യുണൈറ്റഡിന്റെ മുന്നേറ്റത്തില്‍ കരുത്തേകുന്ന ഗ്രീന്‍വുഡ് സീസണില്‍ ഒമ്പത് ഗോളാണ് നേടിയത്. 19 വയസിനുള്ളില്‍ യുണൈറ്റഡിനുള്ളില്‍ യുണൈറ്റഡിനുവേണ്ടി കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും ഇതിനോടകം ഗ്രീന്‍വുഡ് സ്വന്തമാക്കിക്കഴിഞ്ഞു. മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെയാണ് ഗ്രീന്‍വുഡ് മറികടന്നത്.

ഗ്രീന്‍വുഡിന്റെ പ്രകടനത്തെ യുണൈറ്റഡ് പരിശീലകന്‍ സോള്‍ഷെയറും പ്രശംസിച്ചിരുന്നു. ഇപ്പോള്‍ 18ാം വയസിലുള്ള ഗ്രീന്‍വുഡ് ഇനിയും ഏറെ മെച്ചപ്പെടും. വളരാനുള്ള ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. മികച്ച പരിശീലനം വലിയ നേട്ടങ്ങള്‍ക്ക് സഹായിക്കും. അവന്‍ ചെറുപ്പംമുതല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാദമിയുടെ ഭാഗമാണെന്നും സ്വാഭാവികമായ ഫുട്‌ബോള്‍ കഴിവുള്ള താരമാണ് ഗ്രീന്‍വുഡെന്നും സോള്‍ഷെയര്‍ അഭിപ്രായപ്പെട്ടു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നായകനായിരുന്ന റൂണി 2004 മുതല്‍ 2017വരെ ക്ലബ്ബിന്റെ ഭാഗമായിരുന്നു. 393 മത്സരങ്ങളില്‍ നിന്ന് 183ലധികം ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്.ക്ലബ്ബിനൊപ്പം നിരവധി റെക്കോഡും ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ 34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 15 ജയം, 10 സമനില, എട്ട് തോല്‍വി ഉള്‍പ്പെടെ 55 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. തുല്യമത്സരങ്ങളില്‍ നിന്ന് 59 പോയിന്റുള്ള ലെസ്റ്റര്‍ സിറ്റിയാണ് നാലാം സ്ഥാനത്ത്.

Story first published: Friday, July 10, 2020, 15:46 [IST]
Other articles published on Jul 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+