Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പ ലീഗില്‍ ഇന്ന് സ്പാനിഷ്-ഫ്രഞ്ച് കിരീടപ്പോര്

ലിയോണ്‍: യുവേഫ യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരും സ്പാനിഷ് ഗ്ലാമര്‍ ടീമുമായ അത്‌ലറ്റികോ മാഡ്രിഡും മുന്‍ റണ്ണേഴ്‌സപ്പും ഫ്രഞ്ച് ക്ലബ്ബുമായ മാഴ്‌സെയും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മല്‍സരം. ഫ്രഞ്ച് നഗരമായ ലിയോണിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് അത്‌ലറ്റികോ-മാഴ്‌സെ കിരീടപ്പോരാട്ടം അരങ്ങേറുന്നത്. ‍

യൂറോപ്പ ലീഗിലെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് അത്‌ലറ്റികോയുടെ വരവ്. നേരത്തെ, കലാശപ്പോരാട്ടത്തില്‍ ടിക്കറ്റെടുത്ത 2010ലും 2012ലും അത്‌ലറ്റികോ ചാംപ്യന്‍പട്ടം കരസ്ഥമാക്കിയിരുന്നു. എന്നാല്‍, കന്നിക്കിരീടം ലക്ഷ്യമിട്ടാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ മാഴ്‌സെ കളത്തിലിറങ്ങുന്നത്. യൂറോപ്പ ലീഗില്‍ രണ്ട് തവണ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ടെങ്കിലും കിരീടം നേടാന്‍ മാഴ്‌സെയ്ക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ കിരീടം സ്വന്തമാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് മാഴ്‌സെ.

europaleague

സെമിഫൈനലില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ആഴ്‌സനലിനെ ഇരുപാദങ്ങളിലായി 1-2ന് തോല്‍പ്പിച്ചാണ് അത്‌ലറ്റികോ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. എന്നാല്‍, ഓസ്ട്രിയന്‍ ക്ലബ്ബായ റെഡ്ബുള്‍ സാള്‍സ്ബര്‍ഗിനെ 2-3ന് പരാജയപ്പെടുത്തിയായിരുന്നു മാഴ്‌സെയുടെ ഫൈനല്‍ പ്രവേശനം. യുവേഫ ടൂര്‍ണമെന്റുകളില്‍ ഇത് മൂന്നാം തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ വരുന്നത്. യുവേഫ ചാംപ്യന്‍സ് ലീഗിലാണ് ഇതിനു മുമ്പ് അത്‌ലറ്റികോയും മാഴ്‌സെയും തമ്മില്‍ ഏറ്റുമുട്ടിയത്. അത്‌ലറ്റികോ ഒരു മല്‍സരത്തില്‍ വിജയി്ച്ചപ്പോള്‍ ഒരു കളി സമനിലയില്‍ കലാശിക്കുകയായിരുന്നു.

Story first published: Wednesday, May 16, 2018, 12:19 [IST]
Other articles published on May 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+