Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് സ്വപ്‌നവുമായി ചൈനയുടെ ഫുട്‌ബോള്‍ കോച്ച് ആയി ലിപ്പി മടങ്ങിയെത്തി

അബുദാബി: ഖത്തര്‍ ലോകകപ്പ് യോഗ്യത ലക്ഷ്യം വെച്ച് ചൈന മുന്‍ ഫുട്‌ബോള്‍ പരിശീലകന്‍ മാഴ്‌സലോ ലിപ്പിയെ തിരികെ വിളിച്ചു. എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ ഇറാനോട് തോറ്റതിന് പിന്നാലെയാണ് ലിപ്പിയുമായുള്ള കരാര്‍ അവസാനിപ്പിച്ചത്. പുതിയ പരിശീലകനെ തേടി നാളുകളായി അലയുന്ന ചൈന നേരത്തെ ഇറ്റലി ക്യാപ്റ്റന്‍ ഫാബിയോ കന്നവാരോയെ പരിശീലകനാക്കിയെങ്കിലും രണ്ടുമാസത്തിനുശേഷം അദ്ദേഹം രാജിവെച്ചിരുന്നു.

marcelolippi

രണ്ടുവര്‍ഷം ചൈനയുടെ പരിശീലകനായിരുന്നു ലിപ്പി. ഏഷ്യന്‍ കപ്പില്‍ തോറ്റതോടെ കരാര്‍ പുതുക്കാന്‍ ചൈന താത്പര്യം പ്രകടിപ്പിച്ചില്ല. എഎഫ്സി കപ്പില്‍ ചാമ്പ്യന്മാരായാല്‍ ലിപ്പിയുമായുള്ള കരാര്‍ പുതുക്കാനായിരുന്നു ചൈനയുടെ തീരുമാനം. എന്നാല്‍, കഴിഞ്ഞ തവണ എന്നതുപോലെ ഇത്തവണയും ടീം ക്വാര്‍ട്ടറില്‍ നിന്നും മടങ്ങിയതോടെ പരിശീലകനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇറ്റലിയെ ലോക ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് ലിപ്പി. എന്നാല്‍, ചൈനയെ മികവിലേക്കുയര്‍ത്താന്‍ ലിപ്പിക്ക് കഴിഞ്ഞില്ല. ലോകകപ്പ് യോഗ്യത ലക്ഷ്യമാക്കി ചൈന കോടികളാണ് ഫുട്ബോളിനായി വാരിയെറിയുന്നത്. ലിപ്പിക്ക് വമ്പന്‍ പ്രതിഫലമാണ് ചൈന നല്‍കിവന്നിരുന്നതും. നാലു മാസത്തിനുശേഷം ലിപ്പി വീണ്ടും മടങ്ങിവരുമ്പോള്‍ ചൈനയുടെ പ്രതീക്ഷകളും വാനോളമാണ്.

ലിപ്പി പരിശീലകനായശേഷം ടീമിന് പോസിറ്റിവായ മാറ്റമുണ്ടായിട്ടുണ്ടെന്ന് ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ പറഞ്ഞു. ഫിഫ റാങ്കിങ്ങില്‍ 74-ാം സ്ഥാനത്താണ് ചൈന. ലിപ്പി സ്ഥാനമേറ്റെടുത്തശേഷം നടന്ന 32 മത്സരങ്ങളില്‍ ചൈന 13 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ 11 എണ്ണത്തില്‍ തോറ്റു. 2018ലെ ലോകകപ്പില്‍ ചൈനയെ മത്സരിപ്പിക്കാന്‍ ലിപ്പിക്ക് കഴിഞ്ഞിരുന്നില്ല. ജൂണ്‍ 7ന് നടക്കാനിരിക്കുന്ന ഫിലിപ്പൈന്‍സിനെതിരായ മത്സരം ആണ് രണ്ടാം വരവിലെ ലിപ്പിയുടെ ആദ്യ പരീക്ഷണം.

Story first published: Friday, May 24, 2019, 14:20 [IST]
Other articles published on May 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+