For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അവന്‍ ചതിയനാണ്, സുഹൃത്തിന്റെ ഭാര്യയെ അടിച്ചു മാറ്റുന്നവന്‍! മറഡോണ സ്‌ട്രൈക്കറെ നാറ്റിച്ചേ അടങ്ങൂ..!!

By കാശ്വിന്‍

മിലാന്‍: സുഹൃത്ത് ഭാര്യയുമായി പിണങ്ങിയ തക്കം നോക്കി സാന്ത്വന സന്ദേശം അയക്കുക, പിന്നീട് സുഹൃത്തിന്റെ ഭാര്യെ സ്വന്തമാക്കുക. ഇങ്ങനെയുള്ള വ്യക്തികള്‍ സമൂഹത്തില്‍ കുറവല്ല. ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണ ഇത്തരമൊരു പ്രകൃതക്കാരനെ കടന്നാക്രമിച്ചതാണ് ഇപ്പോള്‍ ചൂടുള്ള വാര്‍ത്ത. ഇന്റര്‍മിലാന്‍ നായകനും ഗോളടിവീരനുമായ അര്‍ജന്റീനയുടെ യുവതാരം മൗറോ ഇകാര്‍ഡിയാണ് മറഡോണയുടെ മുന്നിലെ വില്ലന്‍. ഇകാര്‍ഡി ചതിയനാണ്, അവന്‍ സഹതാരങ്ങള്‍ക്കൊപ്പം ഡിന്നറിന് പോകില്ല, എന്നാല്‍ സ്‌നേഹിതന്റെ ഭാര്യയെ സ്വന്തമാക്കിക്കളയം - മറഡോണ പൊട്ടിത്തെറിച്ചു.

സാംഡോറിയന്‍ താരം മാക്‌സി ലോപസിന്റെ ഭാര്യയും അര്‍ജന്റൈന്‍ ചാനല്‍ അവതാരികയുമായ വാന്‍ഡ നാരയെയാണ് ഇകാര്‍ഡി രണ്ട് വര്‍ഷം മുമ്പ് വിവാഹം ചെയ്തത്. സാംഡോറിയയില്‍ ലോപസും ഇകാര്‍ഡിയും ഒരുമിച്ചായിരുന്നു.

icardi

വലിയ സുഹൃത്തുക്കള്‍. ജേഷ്ഠനെ പോലെയാണ് ഇകാര്‍ഡി മാക്‌സി ലോപസിനെ കണ്ടിരുന്നത്. 2013 നവംബറിലാണ് മാക്‌സയും വാന്‍ഡയും പിരിയുന്നത്. മൂന്ന് മാസത്തോളം ലൈംഗിക ബന്ധത്തില്‍ നിന്നു വിട്ടു നിന്ന അയാളെ ഞാന്‍ ഉപേക്ഷിക്കുന്നുവെന്ന് വാന്‍ഡ സോഷ്യല്‍ മീഡിയയില്‍ തുറന്നടിച്ചു. ഇവരുടെ പോര് രൂക്ഷമാകുന്നതിനിടെയാണ് ഇകാര്‍ഡി വാന്‍ഡക്ക് പിന്തുണ നല്‍കി സ്‌നേഹം പിടിച്ചു പറ്റുന്നത്. എന്നാല്‍, ലോപസിന്റെ മൂന്ന് ആണ്‍മക്കളുടെ അമ്മയായ വാന്‍ഡയുമായ ഇകാര്‍ഡി പുലര്‍ത്തിയ രഹസ്യബന്ധമാണ് ദാമ്പത്യ തകര്‍ച്ചക്ക് ആക്കം കൂട്ടിയതെന്നും കഥയുണ്ട്. ഏതായാലും ഇപ്പോള്‍ ഇകാര്‍ഡിയുടെ മകളുടെ അമ്മ കൂടിയാണ് വാന്‍ഡ. തനിക്ക് മകള്‍ മാത്രമല്ല മൂന്ന് മക്കള്‍ വേറെയുമുണ്ടെന്ന വാചകം കോറിയിട്ട് ഇകാര്‍ഡി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് മാക്‌സി ലോപസിനെ ഏറെ വേദനിപ്പിച്ചിരുന്നു. തന്റെ മക്കളെ കൂടി അവന്‍ അകറ്റുകയാണെന്ന് ലോപസ് കുറ്റപ്പെടുത്തുന്നു.

മൗറോ ഇകാര്‍ഡിയുടെ ഈ ചതിപ്രയോഗം ഇന്റര്‍മിലാന്റെ ഫുട്‌ബോള്‍ ആരാധകര്‍ക്കും രസിച്ചിട്ടില്ല. ഇകാര്‍ഡി സീസണില്‍ ഗോളടിച്ച് കൂട്ടുന്നുണ്ടെങ്കിലും ക്ലബ്ബ് ആരാധകരുടെ ഇഷ്ടതാരമായി ഇകാര്‍ഡിക്ക് മാറാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് മത്സരശേഷം കാണികള്‍ക്കിടയിലെ ഒരു പയ്യന് നേരെ ഇകാര്‍ഡി തന്റെ ജഴ്‌സി ഊരിയെറിഞ്ഞു കൊടുത്തപ്പോള്‍ ഞെട്ടിപ്പോയത്. ആ ജഴ്‌സി അതേവേഗത്തില്‍ ഇകാര്‍ഡിയുടെ അരികിലേക്ക് തന്നെ പറന്നെത്തി. കുട്ടികള്‍ക്ക് പോലും ഇകാര്‍ഡിയെ ഇഷ്ടമല്ല.

എന്നാല്‍, യൂറോപ്പി്‌ലെ അപകടകാരിയായ സ്‌ട്രൈക്കര്‍ എന്ന ലേബലില്‍ ഇകാര്‍ഡി ഉയരങ്ങളിലേക്ക് സഞ്ചരിക്കുകയാണ്. സീരി എ ലീഗില്‍ ഇരുപത്തിരണ്ട് മത്സരങ്ങളില്‍ നിന്ന് പതിനഞ്ച് ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് ഇകാര്‍ഡിയുടെ റെക്കോര്‍ഡ്.

യുവെന്റസിന്റെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയിന്‍ പതിനഞ്ച് ഗോളുകള്‍ നേടിയെങ്കിലും ഒരു അസിസ്റ്റ് മാത്രമാണ് ചെയ്തത്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അര്‍ജന്റൈന്‍ കോച്ച് ഡിയഗോസിമിയോണി നോട്ടമിട്ടിരിക്കുകയാണ് ഇകാര്‍ഡിയെ. ഇന്റര്‍മിലാന്‍ ഗോള്‍ മെഷീനായ ഇകാര്‍ഡിയെ ആരാധകരുടെ ഇഷ്ടക്കേട് മുന്‍നിര്‍ത്തി കൈയ്യൊഴിയാനുളള തീരുമാനത്തിലാണ്.

തന്നെക്കാള്‍ ആറ് വയസ് മൂപ്പുള്ള വാന്‍ഡയെയാണ് ഇകാര്‍ഡി തന്റെ ഏജന്റായും ഉപയോഗിക്കുന്നത്. മാധ്യമങ്ങളുമായി ഇടപഴകുന്നതില്‍ മിടുക്കുള്ള വാന്‍ഡയാണ് ഇകാര്‍ഡിയുടെ ഫുട്‌ബോള്‍ ബിസിനസ് കൈകാര്യം ചെയ്യുന്നത്.

Story first published: Saturday, February 4, 2017, 13:30 [IST]
Other articles published on Feb 4, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+