മറഡോണയ്ക്ക് ക്യൂബയിലും മക്കള്‍; ഒരു ഫുട്‌ബോള്‍ ടീമിനുള്ള മക്കളായി വരികയാണെന്ന് മകള്‍
ബ്യൂണസ്‌ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ക്യൂബയിലും മൂന്ന് മക്കളുള്ളതായി സ്ഥിരീകരണം. 2000 മുതല്‍ 2005 വരെ മറഡോണ ക്യൂബയിലുണ്ടായിരുന്നു. ഇക്കാലയളവില്‍ മൂന്നു സ്ത്രീകളിലായി മറഡോണയ്ക്ക് മക്കളുണ്ടെന്നും ഇവരെ ഉടന്‍ ഔദ്യോഗികമായി അംഗീകരിക്കുമെന്നും മറഡോണയുടെ മൂത്തമകള്‍ ഗിയാനീന മറഡോണ ഇസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി.

വ്യത്യസ്ത സ്ത്രീകളിലായി മറഡോണയ്ക്ക് അഞ്ച് മക്കളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴത്തേത് ഉള്‍പ്പെടെ എട്ട് മക്കളായി. ഇതോടെ സഹോദരങ്ങളെ അണി നിരത്തി 11 പേരുള്ള ഒരു ഫുട്‌ബോള്‍ ടീം രജിസ്റ്റര്‍ ചെയ്യാന്‍ ഇനി മൂന്നുപേര്‍ മതിയെന്നാണ് മകള്‍ പറയുന്നത്. പിതാവ് അതും നേടിയെടുക്കുമെന്നും മകള്‍ പറഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോയുടെ മുന്‍ ഭാര്യയാണ് ഗിയാനീന.
മക്കളെ അംഗീകരിക്കാന്‍ ഡീഗോ അടുത്തുതന്നെ ക്യൂബയിലേക്ക് യാത്രതിരിക്കും. ഇവിടെവെച്ച് ഡിഎന്‍എ ടെസ്റ്റ് നടത്തിയശേഷമായിരിക്കും മക്കളെ അംഗീകരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്നില്‍നിന്നും വിടുതല്‍ നേടാനാണ് മറഡോണ ക്യൂബയില്‍ നാലുവര്‍ഷം ചെലവഴിച്ചത്. ഇതിനിടെ ഇവിടെവെച്ച് പരിചയപ്പെട്ട യുവതികളുമായി പ്രണയത്തിലാവുകയായിരുന്നു.
ക്യൂബയുടെ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയുമായി മറഡോണ അടുത്ത ചങ്ങാത്തം പുലര്‍ത്തിയിരുന്നു. ക്യൂബന്‍ വാസത്തിനിടെ നൈറ്റ് ക്ലബ്ബുകളില്‍ ആഘോഷിച്ച താരത്തിന് ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ സ്ത്രീകള്‍ കുട്ടികളുടെ പിതൃത്വം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയേക്കുമെന്നും മറഡോണയുടെ അഭിഭാഷകന്‍ ഭയക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications