മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കനത്ത തിരിച്ചടി; പ്രമുഖ താരം പരിക്കുമൂലം പുറത്ത്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പുതിയ സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കനത്ത തിരിച്ചടിയായി പ്രധാന താരത്തിന് പരിക്ക്. പരിശീലകന്‍ ഹോസെ മൗറീന്യോയുടെ ഇഷ്ടക്കാരനും മധ്യനിരയിലെ കരുത്തനുമായ നെമാഞ്ച മാറ്റിച്ച് ആണ് പരിക്കേറ്റ് വിശ്രമത്തിലായത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ താരത്തിന് സീസണിലെ ആദ്യ കളികള്‍ നഷ്ടമാകുമെന്നുറപ്പായി.
സെര്‍ബിയയ്ക്കുവേണ്ടി ലോകകപ്പില്‍ കളിക്കുന്നതിനിടെയാണ് മാറ്റിച്ചിന് പരിക്കേറ്റതെന്ന് മൗറീന്യോ പറഞ്ഞു. ലോകകപ്പിന് ശേഷം ക്ലബ്ബിലേക്ക് മടങ്ങിയെത്തിയ മാറ്റിച്ച് നേരെ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയായിരുന്നു. എന്ന് മടങ്ങിവരുമെന്ന് പറയാറായിട്ടില്ല. ആദ്യ കളികളില്‍ മാറ്റിച്ചിന്റെ സാന്നിധ്യം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പിനുശേഷം ടീം അംഗങ്ങളെല്ലാം നേരത്തെ തന്നെ ക്യാമ്പിലേക്ക് മടങ്ങിയെത്തണമെന്ന് മൗറീന്യോ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. സീസണ്‍ തുടക്കം അത്ര നല്ലതാകില്ലെന്ന് ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ഫ്രഞ്ച് താരം ആന്റണി മാര്‍ഷ്യല്‍, ഇംഗ്ലണ്ട് താരങ്ങളായ റാഷ്‌ഫോര്‍ഡ്, ഫില്‍ ജോണ്‍സ് തുടങ്ങിയവര്‍ തിരിച്ചെത്തണമെന്നും പരിശീലകന്‍ നിര്‍ദ്ദേശിച്ചു.
ഇന്റര്‍ നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ലിവര്‍പൂളിനോട് 1-4 എന്ന സ്‌കോറിന് യുണൈറ്റഡ് തകര്‍ന്നടിഞ്ഞിരുന്നു. ലോകകപ്പിനായി പോയ താരങ്ങള്‍ മടങ്ങിയെത്തുന്നതോടെ ടീം ശക്തരാകുമെന്നാണ് പ്രതീക്ഷ. ഓഗസ്ത് 10ന് ലീസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തോടെയാണ് മാഞ്ചസ്റ്റര്‍ ഇത്തവണത്തെ പ്രീമിയര്‍ ലീഗ് സീസണ്‍ ആരംഭിക്കുക. വര്‍ഷങ്ങളായി ലീഗ് ചാമ്പ്യന്മാകാന്‍ കഴിയാത്ത ടീം ഇത്തവണ ട്രാന്‍സ്ഫര്‍ വിപണിയില്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ സീസണിലും യുണൈറ്റഡിന് പഴയ പ്രതാപത്തിലേക്ക് മടങ്ങിവരാന്‍ കഴിയില്ലെന്ന ആശങ്ക ആരാധകര്‍ക്കുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications