Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കനത്ത തിരിച്ചടി; പ്രമുഖ താരം പരിക്കുമൂലം 2 മാസം പുറത്ത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച തിരിച്ചുവരവ് നടത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പരിക്ക് വില്ലനാകുന്നു. സ്‌ട്രൈക്കര്‍ അലക്‌സിസ് സാഞ്ചസ് പരിക്കുമൂലം രണ്ടുമാസം കളത്തിന് പുറത്തിരിക്കേണ്ടിവരും. ഇതോടെ താരത്തിന് ഈ സീസണില്‍ ഇനി യുണൈറ്റഡിനായി കളിക്കാന്‍ കഴിയില്ല. കാല്‍മുട്ടിലെ പരിക്കാണ് സാഞ്ചസിന് വിനയായത്. അതേസമയം, ജൂണില്‍ ആരംഭിക്കുന്ന കോപ്പാ അമേരിക്ക ടൂര്‍ണമെന്റില്‍ ചിലിക്കുവേണ്ടി സാഞ്ചസിന് കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

alexissanchez

കളിക്കാരുടെ പരിക്ക് യുണൈറ്റഡിന് കനത്ത തിരിച്ചടിയാണ്. പരിശീലകന്റെ മാറ്റത്തിനുശേഷം സ്വപ്‌നസമാന തിരിച്ചുവരവ് നടത്തിയ ടീം ലീഗില്‍ നാലാം സ്ഥാനത്തിനുള്ളില്‍ ഫിനിഷ് ചെയ്യാമെന്ന പ്രതീക്ഷയ്ക്കിടയിലാണ് കളിക്കാരുടെ പരിക്ക്. ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരായ ആദ്യപാദത്തില്‍ രണ്ട് ഗോളുകള്‍ക്ക് തോറ്റ ടീം രണ്ടാം പാദത്തിനിറങ്ങുമ്പോള്‍ പരിക്കിനൊപ്പം പോള്‍ പോഗ്ബയുടെ സസ്‌പെന്‍ഷനും വിനയാകും.

പിഎസ്ജിക്കെതിരായ മത്സരത്തില്‍ 10 കളിക്കാരെയാണ് ടീമിന് പരിക്കുമൂലം നഷ്ടമാവുക. നെമാഞ്ച മാറ്റിച്ച്, ഹെരേര, യുവാന്‍ മാറ്റ, ആന്റണി മാര്‍ഷ്യര്‍, ജെസ്സി ലിംഗാര്‍ഡ് തുടങ്ങിയവര്‍ അവസാന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ പരിക്കുമൂലം കളിച്ചിരുന്നില്ല. നേരത്തെ മാറ്റിയോ ഡാര്‍മിയന്‍ 9 മത്സരങ്ങളില്‍ പരിക്കുമൂലം പുറത്തായിരുന്നു. വലന്‍സിയ, ഫില്‍ ജോണ്‍സ് തുടങ്ങിയ കളിക്കാരും പരിക്കിന്റെ പിടിയിലാണ്.

Story first published: Tuesday, March 5, 2019, 14:51 [IST]
Other articles published on Mar 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+