Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗ്: സോള്‍ഷേര്‍ മാജിക്ക്, യുനൈറ്റഡ് വിജയക്കുതിപ്പ് തുടരുന്നു... ചെല്‍സിക്കു സമനില

ലണ്ടന്‍: പുതിയ കോച്ച് ഒലെ ഗണ്ണാര്‍ സോള്‍ഷെറിനു കീഴില്‍ സടകുടഞ്ഞെഴുന്നേറ്റ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. തുടര്‍ച്ചയായ നാലാമത്തെ കളിയിലും അദ്ദേഹത്തിനു റെഡ് ഡെവിള്‍സിനെ ജയത്തിലേക്കു നയിക്കാന്‍ സാധിച്ചു. അതേസമയം, ചെല്‍സിയെ സതാംപ്റ്റന്‍ ഗോള്‍രഹിതമായി കുരുക്കി. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ബേണ്‍ലി 2-1ന് ഹഡേഴ്‌സ്ഫീല്‍ഡിനെയും ക്രിസ്റ്റല്‍ പാലസ് 2-0നു വോള്‍ഫ്‌സിനെയും തോല്‍പ്പിച്ചു. വാട്‌ഫോര്‍ഡ്-ബോണ്‍മൗത്ത് (3-3), വെസ്റ്റ്ഹാം- ബ്രൈറ്റണ്‍ (2-2) മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.

1

എവേ മല്‍സരത്തില്‍ ന്യൂകാസിലിനെതിരേ യുനൈറ്റഡിന്റെ രണ്ടു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. പകരക്കാരനായി ഇറങ്ങിയ റൊമേലു ലുക്കാക്കുവും (64ാം മിനിറ്റ്) മാര്‍ക്കസ് റഷ്‌ഫോര്‍ഡുമാണ് (80) സ്‌കോറര്‍മാര്‍. കളത്തിലിറങ്ങി ആദ്യ ടച്ച് തന്നെ ലുക്കാക്കു ഗോളാക്കി മാറ്റുകയായിരുന്നു. തൊട്ടുമുമ്പത്തെ കളിയിലും പകരക്കാരനായി വന്ന് അദ്ദേഹം ഗോള്‍ നേടിയിരുന്നു. തുടരെ നാലാമത്തെ മല്‍സരവും ജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ യുനൈറ്റഡ് നാലാംസ്ഥാനത്തു തുടരുകയാണ്.

പരിശീലകനായ ശേഷം തുടര്‍ച്ചയായി നാലാമത്തെ കളിയിലും യുനൈറ്റഡിനു ജയം നേടിക്കൊടുത്ത കോച്ച് സോള്‍ഷെര്‍ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. കോച്ചായി ആദ്യത്തെ നാലു മല്‍സരങ്ങളിലും യുനൈറ്റഡിനെ ജയിപ്പിക്കുന്ന രണ്ടാമത്തെയാളാണ് അദ്ദേഹം. നേരത്തേ മാറ്റ് ബെസ്ബി മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ.

അതേസമയം, ഹോംഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ സതാംപ്റ്റനെതിരേ സമഗ്രാധിപത്യം പുലര്‍ത്തിയിട്ടും ചെല്‍സിക്കു ഗോള്‍ മാത്രം നേടാനായില്ല. കളിയില്‍ 72 ശതമാനവും പന്ത് കൈവശം വച്ചത് ബ്ലൂസായിരുന്നു. എന്നാല്‍ സതാംപറ്റന്റെ കരുത്തുറ്റ പ്രതിരോധം ഭേദിക്കാന്‍ മുന്‍ ചാംപ്യന്‍മാര്‍ക്കായില്ല.

Story first published: Thursday, January 3, 2019, 9:13 [IST]
Other articles published on Jan 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+