വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സതംപ്ടണ്‍ മനം കവര്‍ന്നു, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലീഗ് കപ്പും!!!

By കാശ്വിന്‍

ലണ്ടന്‍: അഞ്ച് ഗോളുകള്‍ പിറന്ന ക്ലാസിക് ഫൈനലില്‍ സതംപ്ടണിനെ കീഴടക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇ എഫ് എല്‍ കപ്പ് (ലീഗ് കപ്പ്) ജേതാക്കളായി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വെംബ്ലിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വിജയം. 2-0ന് മുന്നിട്ട് നിന്ന മാഞ്ചസ്റ്ററിനെതിരെ ഗാബിയാഡിനിയുടെ ഇരട്ട ഗോളുകളില്‍ സതംപ്ടണ്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ആദ്യ പകുതിയില്‍ സ്‌കോര്‍ 2-1 ആയിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍, നാല്‍പ്പത്തെട്ടാം മിനുട്ടിലും ഗാബിയാഡിനി സതംപ്ടണിനായി ലക്ഷ്യം കണ്ടു.

ഗാബിയാഡിനിയുടെ ഒരു ഗോള്‍ റഫറി അനുവദിക്കാതിരുന്നത് ആദ്യപകുതിയിലെ വിവാദ കാഴ്ചയായി. പത്തൊമ്പതാം മിനുട്ടില്‍ ഇബ്രാഹിമോവിചിലൂടെ ലീഡെടുത്ത മാഞ്ചസ്റ്റര്‍ മുപ്പത്തെട്ടാം മിനുട്ടില്‍ ലിന്‍ഗാര്‍ഡിലൂടെ രണ്ടാം ഗോള്‍ നേടി. എണ്‍പത്തേഴാം മിനുട്ടില്‍ ഇബ്രാഹിമോവിചിന്റെ ഹെഡര്‍ ഗോളിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അഞ്ചാമത്തെ ലീഗ് കപ്പ് ഉറപ്പിച്ചത്.

zlatan

മത്സരത്തിലുടനീളം സതംപ്ടണായിരുന്നു മികച്ച കളി കാഴ്ചവെച്ചത്. കളിയുടെ ഒഴുക്കിനെതിരെ ആയിരുന്നു യുനൈറ്റഡിന്റെ മൂന്ന് ഗോളുകളും. ഗാബിയാഡിനിയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. അത് പക്ഷേ റഫറി ഓഫ് സൈഡ് വിളിച്ചു. റീപ്ലേയില്‍ വ്യക്തമായിരുന്നു ഇത് ഗോളെന്ന്. രണ്ടാം പകുതിയില്‍ സമനില ഗോളടിച്ചതിന് ശേഷം സതംപ്ടണ്‍ എതിര്‍ ഗോള്‍ മുഖം നിരന്തരം വിറപ്പിച്ചു. ഒറിയെല്‍ റോമുവിന്റെ ഹെഡര്‍ പോസ്റ്റില്‍ തട്ടിത്തെറിക്കുന്നതിനും വെംബ്ലി സാക്ഷ്യം വഹിച്ചു. ഇതില്‍ നിന്ന് തന്നെവ്യക്തമായിരുന്നു ഭാഗ്യം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പമാണെന്ന്. ഫൈനല്‍ വിസിലിന് മൂന്ന് മിനുട്ട് ശേഷിക്കെ കൗണ്ടര്‍ അറ്റാക്കിംഗില്‍ ആന്‍ഡെര്‍ ഹെറേറയുടെ ക്രോസ് ബോളില്‍ ഫ്രീ ഹെഡറില്‍ ഇബ്രാഹിമോവിച് വിജയ ഗോള്‍ നേടി.

പ്രതിരോധത്തിലേക്കിറങ്ങിയും ഞൊടിയിടയില്‍ അറ്റാക്കിംഗിലേക്ക് മാറിയും ഇബ്രാഹിമോവിച് മാഞ്ചസ്റ്ററിന്റെ നെടുംതൂണായി. ഒരു തവണ ആളൊഴിഞ്ഞ പോസ്റ്റിലേക്കുള്ള ഷോട്ട് ഹെഡറിലൂടെ ഇബ്രായാണ് തടഞ്ഞത്. കളിയിലെ താരവും ഇബ്രാ തന്നെ.

സ്‌കോര്‍
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-2 സതംപ്ടണ്‍

Story first published: Monday, February 27, 2017, 9:14 [IST]
Other articles published on Feb 27, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X