Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ യുണൈറ്റ് എഫ് എ കപ്പ് ക്വാര്‍ട്ടറില്‍, കോപ്പാ ഇറ്റലിയയില്‍ യുവന്റസ് ഫൈനലില്‍

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് എഫ് എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍. വെസ്റ്റ് ഹാമിനെ എക്‌സ്ട്രാ ടൈമില്‍ 1-0ന് തകര്‍ത്താണ് കരുത്തരായ യുണൈറ്റഡ് ക്വാര്‍ട്ടറിലേക്ക് കടന്നത്. ഇരു ടീമും 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ മത്സരത്തില്‍ യുണൈറ്റഡിനെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് വെസ്റ്റ് ഹാം കാഴ്ചവെച്ചത്. നിശ്ചിത സമയത്ത് ഇരു ടീമും ഗോളൊന്നും നേടാതെ വന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.

എക്‌സ്ട്രാ ടൈമില്‍ റാഷ്‌ഫോര്‍ഡിന്റെ അസിസ്റ്റില്‍ സ്‌കോട്ട് മക്ടോമിനേയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയ ഗോള്‍ നേടിയത്. 62 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്നിട്ടും മൂന്നിനെതിരേ 16 ഗോള്‍ശ്രമം നടത്തിയിട്ടും ഒരു ഗോളിന് മാത്രമാണ് യുണൈറ്റഡിന് ജയിക്കാനായത്. ബ്രൂണോ ഫെര്‍ണാണ്ടസ്,മക്ടോമിനെ,കവാനി എന്നിവരെയെല്ലാം രണ്ടാം പകുതിയിലാണ് സോള്‍ഷെയര്‍ കളത്തിലിറക്കിയത്.

കോപ്പാ ഇറ്റാലിയ സെമിയില്‍ ഇന്റര്‍ മിലാനെ മറികടന്ന് യുവന്റസ് ഫൈനലിലെത്തി. യുവന്റസിന്റെ തട്ടകമായ ടുറിനില്‍ നടന്ന മത്സരത്തില്‍ രണ്ടാം പാദ സെമിയില്‍ ഇരു ടീമും ഗോള്‍ രഹിത സമനില പങ്കിട്ടപ്പോള്‍ ആദ്യ പാദത്തിലെ 2-1ന്റെ ജയത്തിന്റെ കരുത്തില്‍ യുവന്റസ് ഫൈനലിലേക്ക് കടക്കുകയായിരുന്നു. 4-4-2 ഫോര്‍മേഷനിലിറങ്ങിയ യുവന്റസിനെ 3-5-2 ഫോര്‍മേഷനിലാണ് ഇന്റര്‍ മിലാന്‍ നേരിട്ടത്.

juventus

ഇരു ടീമും സൂപ്പര്‍ താരങ്ങളെയെല്ലാം കളത്തിലിറക്കിയെങ്കിലും ഗോള്‍ നേടാന്‍ ഇരു കൂട്ടര്‍ക്കുമായില്ല. സ്വന്തം തട്ടകത്തില്‍ തോറ്റ ഇന്റര്‍ യുവന്റസിന്റെ മൈതാനത്ത് മികച്ച പോരാട്ടം തന്നെ കാഴ്ചവെച്ചെങ്കിലും ഒരു ഗോള്‍ പോലും നേടാനായില്ല. 54 ശതമാനം പന്തടക്കത്തിലും 12നെതിരേ 18 ഗോള്‍ശ്രമവുമായി ആക്രമണത്തിലും ഇന്ററായിരുന്നു മുന്നില്‍.

ലാലിഗയില്‍ റയല്‍ മാഡ്രിഡ് ഖത്താഫെയെ 2-0ന് തോല്‍പ്പിച്ചു. രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ നേടിയാണ് റയലിന്റെ ജയം. 3-4-3 ഫോര്‍മേഷനിലിറങ്ങിയ റയലിനെ 4-4-2 ഫോര്‍മേഷനിലാണ് ഖത്താഫെ നേരിട്ടത്. മികച്ച പ്രതിരോധം പുറത്തെടുക്കാന്‍ ഖത്താഫെയ്ക്ക് സാധിച്ചു. 60ാം മിനുട്ടില്‍ ജൂനിയര്‍ വിനീഷ്യസിന്റെ അസിസ്റ്റില്‍ കരിം ബെന്‍സീമ റയല്‍ മാഡ്രിഡിനെ മുന്നിലെത്തിച്ചപ്പോള്‍ 66ാം മിനുട്ടില്‍ ഫെര്‍ലാന്‍ഡ് മെന്‍ഡി രണ്ടാം ഗോളും നേടി. 68 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന റയല്‍ 1നെതിരേ 14 ഗോള്‍ശ്രമവും നടത്തി.

46 പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ 24 പോയിന്റുള്ള ഖത്താഫെ 13ാം സ്ഥാനത്താണ്. 51 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 43 പോയിന്റുമായി ബാഴ്‌സലോണ മൂന്നാം സ്ഥാനത്തും.

Story first published: Wednesday, February 10, 2021, 9:25 [IST]
Other articles published on Feb 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+