റയൽ മാഡ്രിഡ് താരത്തിനുവേണ്ടി യുണൈറ്റഡ് 800 കോടി വരെ നൽകാൻ തയ്യാർ
റയൽ മാഡ്രിഡ് സൂപ്പർ താരം ഇസ്കോയ്ക്ക് വേണ്ടി ഏകദേശം 120 ദശലക്ഷം യൂറോവരെ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറെന്ന് റിപ്പോർട്ടുകൾ.അടുത്ത സീസണിൽ പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുഖ്യ ട്രാൻസ്‌ഫറുകളിൽ ഒന്നാണ് ഇസ്‌കോ.
2013 ലാണ് ഇസ്‌കോ മലാഗയിൽ നിന്ന് റയൽ മാഡ്രിഡിലേക്കെത്തിയത്,ഇതുവരെ റയൽ മാഡ്രിഡിനായി 236 മത്സരങ്ങൾ കളിക്കുകയും 95 ഗോളുകൾ നേടുകയും ചെയ്‌തു.ഈ സീസണിൽ 33 മത്സരങ്ങൾ റിയൽ കളിച്ചപ്പോൾ 19 മത്സരങ്ങളിൽ മാത്രമേ ഇസ്‌കോയ്ക്ക് മൈദാനത്തിറങ്ങാൻ സാധിച്ചുള്ളൂ.റയൽ മാഡ്രിഡിൽ കളിക്കുന്നതിനേക്കാൾ ആത്മവിശ്വാസം താൻ ദേശിയ ടീമിനു വേണ്ടി കളിക്കുമ്പോൾ കിട്ടുന്നുണ്ടെന്ന് ഇസ്‌കോ നേരത്തെ വെളിപ്പെടുത്തിട്ടുണ്ട്.

ഈ സീസണിൽ ലാ ലീഗയിൽ മുന്നേറ്റം നടത്താൻ കഴിയാത്ത റയൽ മാഡ്രിഡിന് ആകെയുള്ള പ്രതീക്ഷ ചാമ്പ്യൻസ് ലീഗ് മാത്രമാണ്.അതുകൊണ്ടുതന്നെ അടുത്ത സീസണിൽ പല വമ്പൻ താരങ്ങളും ടീമിലെത്തുമെന്നതിൽ സംശയം വേണ്ട .അങ്ങനെയാണെങ്കിൽ ഇപ്പോഴും ടീമിൽ സ്ഥിരം സാന്നിത്യമില്ലാത്ത താരങ്ങളെ സിദാൻ വിൽക്കുക തന്നെ ചെയ്യും.
2009 ൽ വാലെൻസിയ ബി ടീമിലുടെ പ്രൊഫഷണൽ ഫുട്ബാളിലേക്കിത്തിയ ഇസ്‌കോ കളിച്ച ആദ്യ മത്സരത്തിൽ തന്നെ രണ്ട് ഗോളുകളടിച്ച് തന്റെ വരവറിയിച്ചു.പിന്നീട് വാലെൻസിയയുടെ സീനിയർ ടീമിലെത്തിയങ്കിലും തീരെ അവസരം ലഭിക്കാത്തതിനാൽ മലാഗയിലേക്ക് ചേക്കേറി. മലാഗയ്ക്കുവേണ്ടി 69 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളും നേടിയുള്ള മികച്ച പ്രകടനമാണ് താരത്തെ റയലിലേക്കെത്തിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications