Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൊട്ടിപ്പൊളിഞ്ഞ പ്രതലത്തില്‍ സമനിലയുമായി മാഞ്ചസ്റ്റര്‍ തടി രക്ഷിച്ചു!! ബാക്കി റിട്ടേണ്‍ ലെഗ്

യൂറോപ ലീഗ് ഫുട്‌ബോളിന്റെ ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനില. എ എസ് റോമ, അയാക്‌സ് ടീമുകള്‍ പരാജയപ്പെട്ടു. സെല്‍റ്റ വിഗോ, എഫ് സി കോപന്‍ഹേഗന്‍, ലിയോണ്‍, ജെന്‍ക് ക്ലബ്ബുകള്‍ ജയിച്ചു.

ലീഡ് നഷ്ടപ്പെടുത്തി മാഞ്ചസ്റ്റര്‍

ലീഡ് നഷ്ടപ്പെടുത്തി മാഞ്ചസ്റ്റര്‍

റഷ്യന്‍ ക്ലബ്ബ് എഫ് സി റൊസ്‌തോവിനെതിരെ എവേ മാച്ചില്‍ 1-1 സ്‌കോറില്‍ പിരിയുകയായിരുന്നു മാഞ്ചസ്റ്റര്‍. ആദ്യ പകുതിയില്‍ മാഞ്ചസ്റ്റര്‍ ഒരു ഗോളിന് മുന്നിലായിരുന്നു. അര്‍മേനിയന്‍ താരം മഹിതരിയാനാണ് മാഞ്ചസ്റ്ററിന് ലീഡ് നേടിക്കൊടുത്തത്. സ്വീഡിഷ് താരം സ്ലാറ്റന്‍ ഇബ്രാഹിമോവിചിന്റെ മികച്ച നീക്കത്തിലായിരുന്നു മഹിതരിയന്റെ ഗോള്‍. അമ്പത്തിമൂന്നാം മിനുട്ടില്‍ ബുഹാറോവിലൂടെ റൊസ്‌തോവ് തിരിച്ചടിച്ചു.

പൊട്ടിപ്പൊളിഞ്ഞ പ്രതലം..

പൊട്ടിപ്പൊളിഞ്ഞ പ്രതലം..

മത്സരത്തിന് മുമ്പ് തന്നെ മാഞ്ചസ്റ്റര്‍ കോച്ച് ഹൊസെ മൗറിഞ്ഞോ റഷ്യന്‍ ക്ലബ്ബൊരുക്കിയ പ്രതലത്തെ വിമര്‍ശിച്ചിരുന്നു. കളിക്കാര്‍ക്ക് എളുപ്പം പരുക്കേല്‍ക്കാനിടയാക്കുന്നതാണ് പിച്ചിന്റെ അവസ്ഥ. മത്സരത്തിനിടെ പലപ്പോഴും മാഞ്ചസ്റ്റര്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ കാല്‍ തെന്നി വീണു. ഇതില്‍ സൂപ്പര്‍ താരം ഇബ്രാഹിമോവിചും ഉള്‍പ്പെടും.

3750 മൈല്‍ യാത്ര, 238 കാണികള്‍...

3750 മൈല്‍ യാത്ര, 238 കാണികള്‍...

3750 മൈല്‍ താണ്ടി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പിന്തുണക്കാനെത്തിയത് 238 കാണികളായിരുന്നു. ഇവര്‍ക്കുള്ള ചെലവുകള്‍ ക്ലബ്ബ് തന്നെയാണ് വഹിച്ചത്. സ്റ്റേഡിയത്തിനകത്ത് ധരിക്കാനുള്ള ബ്ലാങ്കറ്റുകളും ക്ലബ്ബ് നല്‍കി.

ഹോം ഗ്രൗണ്ടില്‍ വിജയം പ്രതീക്ഷിച്ച് മൗറിഞ്ഞോ..

ഹോം ഗ്രൗണ്ടില്‍ വിജയം പ്രതീക്ഷിച്ച് മൗറിഞ്ഞോ..

മോശം പ്രതലമുള്ള ഒളിമ്പിക് - 2 സ്റ്റേഡിയത്തില്‍ സമനിലയായതില്‍ കോച്ച് മൗറിഞ്ഞോക്ക് നിരാശയില്ല. ഓള്‍ഡ് ട്രഫോര്‍ഡിലെ മികച്ച പ്രതലത്തില്‍ തന്റെ ടീം ജയം സ്വന്തമാക്കുമെന്ന് കോച്ച് പറഞ്ഞു.

ബയേണിനെ വീഴ്ത്തിയ റൊസ്‌തോവ്..

ബയേണിനെ വീഴ്ത്തിയ റൊസ്‌തോവ്..

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ടില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനും ബയേണ്‍ മ്യൂണിക്കിനും പിറകിലായി മൂന്നാം സ്ഥാനത്തായിരുന്നു റൊസ്‌തോവ്. മികച്ച മൂന്നാം സ്ഥാനക്കാര്‍ എന്ന നിലയിലാണ് യൂറോപ ലീഗിന് യോഗ്യത നേടിയത്. ബയേണിനെ ജര്‍മനിയില്‍ അട്ടിമറിച്ച വീരന്‍മാരാണ് റൊസ്‌തോവ്. അതുകൊണ്ട്, മൗറിഞ്ഞോയുടെ റിട്ടേണ്‍ ലെഗ് പദ്ധതികളില്‍ അല്പം ജാഗ്രത കൂടിയുണ്ടാകും.

ഗോള്‍ നില...

ഗോള്‍ നില...

അപോയല്‍ നികോസിയ 0-1 ആന്‍ഡെര്‍ലെറ്റ്

എഫ് സി കോപന്‍ഹേഗന്‍ 2-1 അയാക്‌സ്

എഫ് സ റൊസ്‌തോവ് 1-1 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

സെല്‍റ്റ വിിഗോ 2-1 ക്രസ്‌നോദര്‍

ഷാല്‍ക്കെ 1-1 ബൊറുസിയ ഗ്ലാഡ്ബാച്

ജെന്റ് 2-5 ജെന്‍ക്

ലിയോണ്‍ 4-2 റോമ

ഒളിമ്പ്യാകോസ് 1-1 ബെസിക്താസ്‌

Story first published: Friday, March 10, 2017, 10:16 [IST]
Other articles published on Mar 10, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+