Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതിയ പ്രീമിയര്‍ ലീഗ് സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തുടക്കം നന്നാകില്ലെന്ന് മൗറീന്യോ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ്‍ ആരംഭിക്കാന്‍ രണ്ടാഴ്ചമാത്രം ശേഷിക്കെ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രസ്താവനയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് ഹോസെ മൗറീന്യോ. ഇത്തവണ ലീഗില്‍ യുണൈറ്റഡിന്റെ തുടക്കം അത്ര നന്നാവില്ലെന്നാണ് സൂപ്പര്‍ കോച്ചിന്റെ മുന്‍കൂര്‍ ജാമ്യം. ഇതിന് കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

mourinho

ലോകകപ്പിന്റെ ഹാങ് ഓവര്‍ ടീമിനെ ബാധിക്കുമെന്നാണ് മൗറീന്യോയുടെ വിലയിരുത്തല്‍. ലോകകപ്പ് കളിക്കാന്‍ പോയവര്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയിട്ടില്ല. തിരിച്ചെത്തമ്പോഴേക്കും പ്രീമിയര്‍ ലീഗ് തയ്യാറെടുപ്പിന് കുറച്ച് സമയം മാത്രമേ ലഭിക്കൂ. പരിചയ സമ്പന്നത കുറഞ്ഞ യുവതാരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ മൗറീന്യോയ്‌ക്കൊപ്പമുള്ളത്.

ലോസ് ആഞ്ചലസില്‍ പ്രീ സീസണ്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് കളിക്കാനെത്തിയിരിക്കുകയാണ് ഇപ്പോള്‍ ടീം. എസി മിലാനുമായാണ് അടുത്ത മത്സരം. മുഴുവന്‍ ടീമിനൊത്ത് പരിശീലനം നടത്താന്‍ പറ്റാത്തത് ഇപിഎല്ലിന്റെ തുടക്കത്തില്‍ തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് താനെന്ന് മൗറീന്യോ തുറന്നു പറയുന്നു.

ഓഗസ്ത് 10 ലീസ്റ്റര്‍ സിറ്റിക്കെതിരെ സ്വന്തം മൈതാനത്താണ് മാഞ്ചസ്റ്ററിന്റെ ഇപിഎല്‍ തുടക്കമത്സരം. ഓഗസ്ത് 19ന് ബ്രിങ്ടണുമായി ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ ലീസ്റ്ററിന് മേല്‍ക്കൈ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മൗറീന്യോ പറയുന്നു. കാരണം, അവരുടെ നാല് താരങ്ങള്‍ മാത്രമേ ലോകകപ്പിന് വിട്ടുനിന്നിട്ടുള്ളൂ. മാത്രമല്ല, മൂന്നാമത്തെ ആഴ്ച ടോട്ടനവുമായുള്ള ഏറ്റുമുട്ടലും നിര്‍ണായകമായിരിക്കുമെന്ന് മൗറീന്യോ വ്യക്തമാക്കി.

Story first published: Wednesday, July 25, 2018, 11:49 [IST]
Other articles published on Jul 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+