Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബയേണിന്റെ ഇതിഹാസ താരത്തോട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചെയ്യുന്ന അനീതിയാണിത്‌

ലണ്ടന്‍: ബയേണ്‍ മ്യൂണിക്കിന്റെ ഇതിഹാസ താരമാണ് ബാസ്റ്റ്യന്‍ഷൈ്വന്‍സ്റ്റിഗര്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ആ താരത്തിന്റെ അവസ്ഥ എന്താണ് ? അറിഞ്ഞാല്‍ സഹതാപം തോന്നും. ഡച്ച് കോച്ച് ലൂയിസ് വാന്‍ ഗാല്‍ കഴിഞ്ഞ വര്‍ഷം വലിയ വാഗ്ദാനങ്ങള്‍ നല്‍കി ഓള്‍ഡ്ട്രഫോര്‍ഡ് ടീമിലെത്തിച്ചതാണ് ഷൈ്വന്‍സ്റ്റിഗറെ. എന്നാല്‍, ലുയീസ് വാന്‍ ഗാല്‍ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താവുകയും ഹൊസെ മൗറിഞ്ഞോ മാഞ്ചസ്റ്ററിന്റെ പുതിയ കോച്ചായി വരുകയും ചെയ്തതോടെ ഷൈ്വനിയുടെ ദുരിതകാലം ആരംഭിച്ചു.

മൗറിഞ്ഞോ ആദ്യം ചെയ്തത് തന്റെ സ്‌ക്വാഡില്‍ നിന്ന് ഷൈ്വന്‍സ്റ്റിഗറെ ഒഴിവാക്കുകയാണ്. ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ക്ക് തന്റെ ഗെയിം പ്ലാനില്‍ ഇടമില്ലെന്ന് മൗറിഞ്ഞോ തറപ്പിച്ച് പറയുകയും ചെയ്തു. അപമാനം സഹിക്കേണ്ടി വന്നിട്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ടുപോകുവാന്‍ താരം ഒരുക്കമായില്ല. മുപ്പത്തിരണ്ടുകാരനെ തേടി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ നിന്ന് ഓഫറുകള്‍ വന്നെങ്കിലും യുനൈറ്റഡിലെ ശമ്പളവും വാങ്ങി ഒതുങ്ങിക്കൂടാനാണ് ഷൈ്വനി തീരുമാനിച്ചത്. 2018 സീസണ്‍ വരെയാണ് മാഞ്ചസ്റ്ററുമായി കരാറുള്ളത്.

bastianschweinsteiger

നിലവില്‍ മാഞ്ചസ്റ്ററിന്റെ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താന്‍ പോലും ഷൈ്വന്‍സ്റ്റിഗറിനെ മൗറിഞ്ഞോ അനുവദിക്കുന്നില്ല. ലീഗ് കപ്പിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബി ഗ്യാലറിയിലിരുന്ന് കാണുകയായിരുന്നു ഷൈ്വനി. ഇതിനെല്ലാം പുറമെയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീമിന്റെ ഗ്രൂപ്പ് ഫോട്ടോയിലും ഷൈ്വന്‍സ്റ്റിഗറിനെ തഴഞ്ഞത്.

Story first published: Saturday, October 29, 2016, 15:40 [IST]
Other articles published on Oct 29, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+