Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുണൈറ്റഡിന് തിരിച്ചടി; അലക്‌സിസ് സാഞ്ചസിന് വീണ്ടും പരിക്ക്; പ്രീ സീസണ്‍ നഷ്ടമാവും

ലണ്ടന്‍: ചിലയില്‍ സ്‌ട്രൈക്കര്‍ അലക്‌സിസ് സാഞ്ചസിന് വീണ്ടും പരിക്ക്. കോപ്പാ അമേരിക്കയില്‍ മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള അര്‍ജന്റീനയുമായുള്ള പോരാട്ടത്തിനിടെയാണ് സാഞ്ചസിന് പരിക്കേറ്റത്. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ അദ്ദേഹം 17 മിനുട്ടിന് ശേഷം കളം വിട്ടിരുന്നു. അവസാന സീസണിലെ പ്രീമിയര്‍ ലീഗില്‍ നിരന്തരം പരിക്കിന്റെ പിടിയിലായ സാഞ്ചസിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പമുള്ള പകുതിയോളം മത്സരങ്ങളും നഷ്ടമായിരുന്നു.

alexis sanchez

ഏറെ നാളത്തെ വിശ്രമത്തിന് ശേഷം കോപ്പാ അമേരിക്കയിലൂടെയാണ് സാഞ്ചസ് തിരിച്ചുവന്നത്. ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പ്രതീക്ഷ നല്‍കിയെങ്കിലും പരിക്ക് വീണ്ടും അദ്ദേഹത്തിന് തിരിച്ചടിയായി. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് മാസത്തെ വിശ്രമമെങ്കിലും സാഞ്ചസിന് ആവശ്യമായി വരും. അങ്ങനെ വന്നാല്‍ പുതിയ സീസണിന് മുന്നോടിയായുള്ള പ്രീ സീസണ്‍ മത്സരങ്ങള്‍ താരത്തിന് നഷ്ടമാവും.

അവസാന സീസണില്‍ കളിച്ച മത്സരങ്ങളിലൊന്നും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താന്‍ സാഞ്ചസിന് സാധിച്ചിരുന്നില്ല. ഇതോടെ താരത്തിനെ ഒഴിവാക്കുന്നതിനായി യുണൈറ്റഡ് പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പരിക്ക് വീണ്ടും താരത്തിന് വില്ലനായിരിക്കുന്നത്. 2018ല്‍ ആഴ്‌സണലില്‍ നിന്ന് യുണൈറ്റഡിലെത്തിയ താരം 32 മത്സരത്തില്‍ നിന്ന് ആകെ നേടിയത് മൂന്ന് ഗോളാണ്. 2014മുതല്‍ ആഴ്‌സണലിനുവേണ്ടി കളിച്ച അദ്ദേഹം 122 മത്സരത്തില്‍ നിന്ന് 60 ഗോളും സ്വന്തമാക്കിയിട്ടുണ്ട്. ചിലിക്ക് വേണ്ടി 130 മത്സരത്തില്‍ നിന്ന് 43 ഗോളാണ് താരത്തിന്റെ സമ്പാദ്യം.

Story first published: Sunday, July 7, 2019, 17:41 [IST]
Other articles published on Jul 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+