Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ കോച്ച് ലൂയിസ് വാന്‍ഗാലിനെ പുറത്താക്കി; ഇനി ജോസെ മൗറീന്യോ

ലണ്ടന്‍: നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ലൂയിസ് വാന്‍ഗാലിന്റെ ശിക്ഷണത്തില്‍ എഫ്എ കപ്പ് സ്വന്തമാക്കിയെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന് അത് മതിയാകുമായിരുന്നില്ല. ടീം കിരീടം നേടിയതിന് പിന്നാലെ വാന്‍ഗാലിനെ മാനേജ്‌മെന്റ് പുറത്താക്കി. വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ച് യുണൈറ്റഡ് എഫ്.എ കപ്പ് ചാമ്പ്യന്മാരായതിന്റെ ചൂടാറുംമുമ്പേയാണ് മാനേജ്‌മെന്റിന്റെ നടപടി.

മൂന്നുവര്‍ഷത്തെ കരാറിലാണ് രണ്ടുവര്‍ഷം മുന്‍പ് വാന്‍ഗാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്. ലോകകപ്പ് ഫുട്‌ബോളില്‍ നെതര്‍ലാന്‍ഡ്‌സിന്റെ പരിശീലകനായിരുന്ന വാന്‍ഗാല്‍ സൂപ്പര്‍ കോച്ച് എന്ന ബഹുമതിയോടുകൂടിയാണ് യുണൈറ്റഡിലെത്തിയതെങ്കിലും ടീമിന്റെ പ്രകടനത്തില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ കഴിയാതിരുന്നതോടെയാണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.

jose

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇത്തവണ ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടാനും കഴിഞ്ഞിരുന്നില്ല. സിറ്റിക്ക് പിന്നില്‍ അഞ്ചാസ്ഥാനത്താണ് മാഞ്ചസ്റ്റര്‍ പ്രീമിയര്‍ ലീഗില്‍ ഫിനിഷ് ചെയ്തത്. 25 വര്‍ഷത്തോളം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ പരിശീലിപ്പിച്ചശേഷം വിശ്രമജീവിതത്തിലേക്ക് കടന്ന സര്‍ അലക്‌സ് ഫെര്‍ഗൂസന് പിന്‍ഗാമിയായി എത്തിയത് ഡേവിഡ് മോയസ് ആയിരുന്നു.

എന്നാല്‍, ടീം ദയനീയ പ്രകടനം കാഴ്ചവെച്ചതോടെ ഒരു വര്‍ഷത്തിനുശേഷം മോയസിന് സ്ഥാനം നഷ്ടപ്പെട്ടു. പിന്നീടുവന്ന വാന്‍ഗാലിനും ടീമിനെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ചെല്‍സിയില്‍ നിന്നും സ്ഥാനംതെറിച്ച ജോസ് മൗറീന്യോ ആയിരിക്കും മാഞ്ചസ്റ്ററിന്റെ പുതിയ കോച്ച് എന്നാണ് റിപ്പോര്‍ട്ട്. പുതിയ സീസണ് മുന്നോടിയായി മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമം മാഞ്ചസ്റ്റര്‍ മാനേജ്‌മെന്റ് തുടങ്ങിക്കഴിഞ്ഞു.

Story first published: Tuesday, May 24, 2016, 8:22 [IST]
Other articles published on May 24, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+