Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഹോസെ മൗറീന്യോയെ പുറത്താക്കി

ലണ്ടന്‍: നടപ്പു സീസണില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുഖ്യ പരിശീലകന്‍ ഹോസെ മൗറീന്യോയെ പുറത്താക്കി. ഞായറാഴ്ച രാത്രി നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ലിവര്‍പൂളിനെതിരേ തോറ്റതിനു പിന്നാലെയാണ് മൗറീന്യോയുടെ പുറത്താകല്‍. സീസണില്‍ പുതിയ പരിശീലകനെ നിയമിക്കാതെ താത്കാലിക പരിശീലകനെയായിരിക്കും നിയമിക്കുകയെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്.

ടീമിന്റെ പ്രകടനത്തില്‍ നിരാശപൂണ്ട ആരാധകരും ക്ലബ്ബിന്റെ മുന്‍താരങ്ങളും മൗറീന്യോക്കെതിരേ രംഗത്തുവന്നിരുന്നു. സീസണില്‍ 17 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റോടെ ലീഗില്‍ ആറാം സ്ഥാനത്താണ് യുണൈറ്റഡ്. അഞ്ചു സമനിലയും അഞ്ചു തോല്‍വിയും ടീം വഴങ്ങി. ഇതിനിടെ പോള്‍ പോഗ്ബ അടക്കമുള്ള പ്രമുഖ താരങ്ങളുമായി മൗറീന്യോയുടെ ബന്ധവും താറുമാറായിരുന്നു.

josemourinho

നേരത്തെ ചെല്‍സിയില്‍നിന്നും പുറത്താക്കപ്പെട്ട മൗറീന്യോ 2016-ലാണ് യുണൈറ്റഡിലെത്തുന്നത്. അലക്‌സ് ഫെര്‍ഗൂസന്റെ വിരമിക്കലിനുശേഷം യുണൈറ്റഡിന് പ്രതാപകാലം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഡേവിഡ് മോയെസ്, റയന്‍ ഗിഗ്‌സ്, ലൂയിസ് വാന്‍ ഗാന്‍, മൗറീന്യോ എന്നിവര്‍ക്ക് കീഴിലെ യുണൈറ്റഡിന്റെ പ്രകടനം ശരാശരിക്കും താഴെയാണ്.

1990ന് ശേഷം യുണൈറ്റഡിന്റെ ഏറ്റവും മോശം തുടക്കമാണ് ഈ സീസണിലേത്. പാതിവഴിയില്‍ ടീമില്‍ നിന്നും പുറത്തായ മൗറീന്യോയ്ക്ക് ഏതാണ്ട് 200 കോടിയോളം രൂപ നഷ്ടപരിഹാരമായി ലഭിക്കും. മൗറീന്യോയ്ക്ക് പകരക്കാനായി ലോറന്റ് ബ്ലാങ്ക് ആണ് ടീമിന്റെ ചുമതല താത്കാലികമായി ഏറ്റെടുക്കുക. സ്ഥിരം പരിശീലകനെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ പിന്നീട് ക്ലബ്ബ് പുറത്തുവിടും.

Story first published: Tuesday, December 18, 2018, 16:43 [IST]
Other articles published on Dec 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+