Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സോല്‍ഷേറിന് 'റെഡ് കാര്‍ഡ്', യുനൈറ്റഡ് പരിശീലക സ്ഥാനം തെറിച്ചു, പകരം സിദാനോ?

1

ഇംഗ്ലീഷ് ഫുട്‌ബോളിലെ പവര്‍ഹൗസുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകസ്ഥാനത്തു നിന്നും ടീമിന്റെ മുന്‍ ഇതിഹാസ താരം കൂടിയായ ഒലെ ഗണ്ണാര്‍ സോള്‍ഷേറിനെ നീക്കി. സീസണില്‍ ടീമിന്റെ ദയനീയ പ്രകടനമാണ് അദ്ദേഹത്തിന്റെ കസേര തെറിപ്പിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച നടന്ന കളിയില്‍ വാട്‌ഫോര്‍ഡിനോടു 1-4ന്റെ വന്‍ പരാജയം യുനൈറ്റഡ് ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ക്ലബ്ബിന്റെ കടുത്ത നടപടി. മൂന്നു വര്‍ഷം ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് നോര്‍വെക്കാരനായ സോള്‍ഷേറിന്റെ പടിയിറക്കം.

ഈ വര്‍ഷം സോള്‍ഷേറുമായുള്ള കരാര്‍ യുനൈറ്റഡ് 2024 ജൂലൈ വരെ നീട്ടിയിരുന്നു. പക്ഷെ ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ അദ്ദേഹത്തെ നീക്കാന്‍ ക്ലബ്ബിനെ നിര്‍ബന്ധിതരാക്കുകയായിരുന്നു. പ്രീമിയര്‍ ലീഗില്‍ അവസാനത്തെ ഏഴു മല്‍സരങ്ങളില്‍ അഞ്ചിലും റെഡ് ഡെവിള്‍സ് പരാജപ്പെട്ടിരുന്നു. ആസ്റ്റണ്‍ വില്ല, ലെസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, വാട്‌ഫോര്‍ഡ് എന്നിവര്‍ക്കെതിരേയായിരുന്നു യുനൈറ്റഡിനു അടിതെറ്റിയത്. പുതിയ കോച്ചിനെ കണ്ടെത്തുന്നതു വരെ മുന്‍ മിഡ്ഫീല്‍ഡറും നിലവില്‍ കോച്ചിങ് സംഘത്തിലെ അംഗവുമായ മൈക്കല്‍ കാരിക്കിനു ചുമതല നല്‍കിയിട്ടുണ്ട്.

വാര്‍ത്താക്കുറിപ്പിലൂടെയാണ് സോള്‍ഷേറിനെ നീക്കിയ വിവരം ലോകത്തെ യുനൈറ്റഡ് അറിയിച്ചത്. ഒലെ ഗണ്ണാര്‍ സോള്‍ഷേര്‍ മാനേജര്‍ റോള്‍ ഒഴിഞ്ഞതായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രഖ്യാപിക്കുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഒലെ എല്ലായ്‌പ്പോഴും ഇതിഹാസം തന്നെയായിരിക്കും. ദുഖത്തോടെയാണ് ഞങ്ങള്‍ ബുദ്ധിമുട്ടേറിയ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ നിരാശാജനകമായിരുന്നു. ദീര്‍ഘകാല വിജയത്തിനു വേണ്ടി അടിത്തറയിടാന്‍ ദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഇതു കൊണ്ടു വിസ്മരിക്കപ്പെടില്ലെന്നും ക്ലബ്ബ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

2

യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പുഘട്ട മല്‍സരത്തിലാണ് യുനൈറ്റഡ് അടുത്തതായി കളിക്കുന്നത്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന കളിയില്‍ സ്പാനിഷ് ടീം വിയ്യാറയലാണ് എതിരാളികള്‍. ഈ മല്‍സരത്തിനു വേണ്ടി ടീമിനെയൊരുക്കുക കാരിക്കായിരിക്കും. യുനൈറ്റഡ് ഇനിയും പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കിയിട്ടില്ല. പുതിയ കോച്ചിനെ ധൃതി പിടിച്ചു നിയമിക്കില്ലെന്നാണ് യുനൈറ്റഡ് അറിയിച്ചിരിക്കുന്നത്. ഈ സീസണ്‍ അവസാനിക്കുന്നതു വരെ താല്‍ക്കാലിക കോച്ചായ കാരിക്ക് തുടരുമെന്നും സ്ഥിരം കോച്ചിനെ അതിനു ശേഷമായിരിക്കും കണ്ടെത്തുകയെന്നും യുനൈറ്റഡ് അറിയിച്ചു.

ഫ്രാന്‍സിന്റെ മുന്‍ ഇതിഹാസ താരവും റയല്‍ മാഡ്രിഡിന്റെ മുന്‍ പരിശീലകനുമായിരുന്ന സിനദിന്‍ സിദാന്‍, പിഎസ്ജി കോച്ചായി പ്രവര്‍ത്തിക്കുന്ന മൗറീസിയോ പൊക്കെറ്റിനോ, ലെസ്റ്റര്‍ സിറ്റി കോച്ചായ ബ്രെന്‍ഡന്‍ റോജേഴ്‌സ്, അയാക്‌സ് പരിശീലകന്‍ എറിക്ക് ടെന്‍ ഹാഗ് എന്നിവരുടെ പേരുകളാണ് യുനൈറ്റഡിന്റെ പുതിയ പരിശീലകസ്ഥാനത്തേക്കു ഉയര്‍ന്നു കേള്‍ക്കുന്നത്. റയല്‍ പരിശീലക സ്ഥാനം വിട്ട ശേഷം സിദാന് നിലവില്‍ ഒരു ക്ലബ്ബുമായും കരാറില്ല. റയലിനെ മൂന്നു തവണ യുവേഫ ചാംപ്യന്‍സ് ലീഗില്‍ വിജയികളാക്കിയ കോച്ചാണ് അദ്ദേഹം. നേരത്തേ റയലില്‍ സിദാന്‍ പരിശീലിപ്പിച്ചിട്ടുള്ള റൊണാള്‍ഡോയും വരാനും ഇപ്പോള്‍ യുനൈറ്റഡ് ടീമിന്റെ ഭാഗവുമാണ്.

ഈ സീസണില്‍ യുനൈറ്റഡ് ചില മികച്ച സൈനിങുകള്‍ നടത്തിയിട്ടും ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ അതു സഹാച്ചില്ല. മുന്‍ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലേക്കു തിരികെ കൊണ്ടു വരാന്‍ യുനൈറ്റഡിനു സാധിച്ചത് ആരാധകര്‍ക്കു വലിയ പ്രതീക്ഷ നല്‍കിയിരുന്നു. ഇംഗ്ലണ്ടിന്റെ പുതിയ സെന്‍സേഷന്‍ ജാഡന്‍ സാഞ്ചോ, റയല്‍ മാഡ്രിഡില്‍ നിന്നും ഫ്രാന്‍സിന്റെ മുന്‍നിര ഡിഫന്‍ഡര്‍ റാഫേല്‍ വരാന്‍ എന്നിവരെയും പുതുതായി യുനൈറ്റഡ് സ്വന്തമാകക്കിയിരുന്നു. പക്ഷെ മികച്ച കളിക്കാരുടെ സാന്നിധ്യമുണ്ടായിട്ടും അവരെ ഉള്‍ക്കൊള്ളിച്ച് ശക്തമായൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ സോള്‍ഷേറിനായില്ല. ഇതാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പരിശീലകസ്ഥാനം തെറിപ്പിച്ചിരിക്കുന്നത്.

Story first published: Monday, November 22, 2021, 22:13 [IST]
Other articles published on Nov 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+