Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആഷ്‌ലി യങ്ങിന് രഹസ്യവിവാഹം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിങ്ങര്‍ ആഷ്‌ലി യങ് വിവാഹിതനായി. മാധ്യമങ്ങളില്‍ നിന്നും മറച്ചുവെച്ച വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കള്‍ പങ്കെടുത്തിരുന്നു. ബാല്യകാല സുഹൃത്തും തന്റെ രണ്ടു കുട്ടികളുടെ അമ്മയുമായ നിക്ക് പിക് തന്നെയാണ് യങ്ങിന്റെ വധു. 2011ല്‍ ഇരുവരുടെയും വിവാഹത്തിന് വലിയ തോതിലുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും രണ്ടുദിവസം മുന്‍പ് കല്യാണം റദ്ദാക്കുകയായിരുന്നു.

വിവാഹം റദ്ദ് ചെയ്‌തെങ്കിലും ഇരുവരും ഒരുമിച്ചുള്ള താമസം തുടര്‍ന്നു. കഴിഞ്ഞദിവസം ബക്കിംങ്‌ഷെയറിലെ സ്റ്റോക് പാലസ് ഹോട്ടലില്‍ വെച്ചാണ് ഇരുവരും ഔദ്യോഗികമായി ഭാര്യാ ഭര്‍ത്താക്കന്മാരായത്. ഇവരുടെ 10 വയസുകാരന്‍ ടെയ്‌ലറും ഇളയ മകളും വിവാഹത്തില്‍ സംബന്ധിച്ചിരുന്നു. ആസ്റ്റണ്‍വില്ല ഫുട്‌ബോളര്‍ സ്റ്റാണ്‍ പെട്രോവ് വിവാഹത്തിലെ പ്രത്യേക ക്ഷണിതാവായി എത്തി.

ashley-young

വിവാഹത്തിനുശേഷം ഇരുവരും മാധ്യമങ്ങള്‍ക്കു നല്‍കാനായി ഫോട്ടോയ്ക്ക് പോസ് ചെയ്തു. അതേസമയം, വിവാഹം മാധ്യമങ്ങളില്‍ നിന്നും രഹസ്യമാക്കിയതെന്തിനാണെന്ന് യങ് വ്യക്തമാക്കിയില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി പുതിയ കരാറില്‍ ഏര്‍പ്പെടുന്നതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് വിവാഹം.

2011 സമ്മറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ ഇംഗ്ലീഷ് താരം ടീമിന്റെ പല വിജയങ്ങള്‍ക്കും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അമ്പരപ്പിക്കുന്ന വേഗതയും കണിശമായ പാസും യങ്ങിന്റെ പ്രത്യേകതയാണ്. കഴിഞ്ഞ സീസണില്‍ പുതിയ കോച്ച് വാന്‍ഗാല്‍ യങ്ങിനെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് മിക്ക കളികളിലും ടീമിന്റെ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാന്‍ യങ്ങിന് സാധിച്ചു.

Story first published: Wednesday, June 24, 2015, 9:58 [IST]
Other articles published on Jun 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+