For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലുക്കാക്കു ഡബിളില്‍ യുനൈറ്റഡ് കുതിച്ചു... ഇനി ക്വാര്‍ട്ടര്‍, ജയത്തോടെ ബാഴ്‌സ റെക്കോര്‍ഡിനൊപ്പം

ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍മിലാന് തോല്‍വി

By Manu

ലണ്ടന്‍/ മാഡ്രിഡ്: എഫ്എ കപ്പില്‍ മിന്നും വിജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചു. പ്രീമിയര്‍ ലീഗിലെ തന്നെ ഹഡേഴ്‌സ്ഫീല്‍ഡിനെയാണ് യുനൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തത്. സ്പാനിഷ് ലീഗില്‍ മുന്‍ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുമായ ബാഴ്‌സലോണ അപരാജിത കുതിപ്പ് തുടര്‍ന്നു.
ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കും മുന്നേറി. എന്നാല്‍ ഇറ്റാലിയന്‍ ലീഗില്‍ മുന്‍ വിജയികളായ ഇന്റര്‍മിലാന് അടിതെറ്റി. ജെനോ അവരെ 2-0ന് തോല്‍പ്പിക്കകുയായിരുന്നു. ഫ്രഞ്ച് ലീഗില്‍ മുന്‍ ജേതാക്കളായ പിഎസ്ജിയും ജയത്തോടെ കരുത്തുകാട്ടി.

ലുക്കാക്കു ഹീറോ

ലുക്കാക്കു ഹീറോ

ഇരട്ടഗോള്‍ നേടിയ ബെല്‍ജിയന്‍ സൂപ്പര്‍ താരം റൊമേലു ലുക്കാക്കുവിന്റെ മികവിലാണ് യുനൈറ്റഡ് ഹഡേഴ്‌സ്ഫീല്‍ഡിനെ അവരുടെ മൈതാനത്ത് കീഴടക്കിയത്. മൂന്ന്, 55 മിനിറ്റുകളിലായിരുന്നു ലുക്കാക്കുവിന്റെ ഗോളുകള്‍. മറ്റു മല്‍സരങ്ങളില്‍ സതാംപ്റ്റന്‍ 2-1ന് വെസ്റ്റ്‌ബ്രോമിനെയും ബ്രൈറ്റണ്‍ 3-1ന് കവെന്‍ട്രിയെയും തോല്‍പ്പിച്ചു.

റെക്കോര്‍ഡിനൊപ്പം ബാഴ്‌സ

റെക്കോര്‍ഡിനൊപ്പം ബാഴ്‌സ

സ്‌പെയിനില്‍ ബാഴ്‌സലോണ 2-0ന് ഐബറിനെ തുരത്തുകയായിരുന്നു. ലൂയിസ് സുവാരസും ജോര്‍ഡി ആല്‍ബയുമാണ് ബാഴ്‌സയ്ക്കായി ലക്ഷ്യം കണ്ടത്. ഇതോടെ ലീഗില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ അപരാജിത കുതിപ്പ് നടത്തിയ തങ്ങളുടെ തന്നെ റെക്കോര്‍ഡിനൊപ്പം ബാഴ്‌സയെത്തുകയും ചെയ്തു. 24 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 19ലും ജയിച്ച ബാഴ്‌സ അഞ്ചെണ്ണത്തില്‍ സമനില വഴങ്ങുകയായിരുന്നു. 10 പോയിന്റിന്റെ ലീഡുമായാണ് ബാഴ്‌സ ലീഗില്‍ തലപ്പത്തു നില്‍ക്കുന്നത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ സെവിയ്യ 2-1ന് ലാസ് പാല്‍മസിനെയും വലന്‍സിയ ഇതേ സ്‌കോറിനു മലാഗയെയും തോല്‍പ്പിച്ചു.

ഇന്ററിന് അപ്രതീക്ഷിത തിരിച്ചടി

ഇന്ററിന് അപ്രതീക്ഷിത തിരിച്ചടി

ഇറ്റാലിയന്‍ ലീഗില്‍ ജെനോയോടോറ്റ തോല്‍വിയോടെ ഇന്ററിന്റെ ടോപ്പ് ഫോര്‍ പ്രതീക്ഷകള്‍ക്കാണ് തിരിച്ചടിയേറ്റത്. സീസണിലെ മൂന്നാം തോല്‍വി കൂടിയാണ് ഇന്റര്‍ കഴിഞ്ഞ ദിവസമേറ്റുവാങ്ങിയത്. റനോക്കിയയുടെ സെല്‍ഫ് ഗോളും ഗൊരാന്‍ പാണ്ടേവ് നേടിയ ഗോളും ഇന്ററിന്റെ കഥ കഴിക്കുകയായിരുന്നു. മറ്റൊരു കളിയില്‍ റോമ 2-0ന് ഉഡിനെസിനെ തകര്‍ത്തുവിട്ടു.

കിരീടത്തിന് തൊട്ടരികെ ബയേണ്‍

കിരീടത്തിന് തൊട്ടരികെ ബയേണ്‍

ജര്‍മന്‍ ലീഗില്‍ ജയത്തോടെ കിരീടത്തിന് തൊട്ടരികിലെത്തിയിരിക്കുകയാണ് ബയേണ്‍. എവേ മല്‍സരത്തില്‍ വോള്‍ഫ്‌സ്ബര്‍ഗിനെ ബയേണ്‍ 2-0ന് തോല്‍പ്പിക്കുകയായിരുന്നു. ആര്യന്‍ റോബന്‍ പെനല്‍റ്റി പാഴാക്കിയെങ്കിലും സാന്‍ഡ്രോ വാഗ്നര്‍, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി എന്നിവരിലൂടെ ബയേണ്‍ വെന്നിക്കൊടി പാറിച്ചു. ലീഗില്‍ ഒന്നാമതു നില്‍ക്കുന്ന ബയേണിന് ഇപ്പോള്‍ 21 പോയിന്റിന്റെ വന്‍ ലീഡുണ്ട്. ബയേര്‍ ലെവര്‍ക്യുസനാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്.

ക്ഷീണം തീര്‍ത്ത് പിഎസ്ജി

ക്ഷീണം തീര്‍ത്ത് പിഎസ്ജി

യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനോടേറ്റ വന്‍ തോല്‍വിയുടെ ക്ഷീണം ഫ്രഞ്ച് ലീഗില്‍ പിഎസ്ജി തീര്‍ത്തു. ഹോം മാച്ചില്‍ സ്ട്രാസ്ബര്‍ഗിനെ പിഎസ്ജി രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കു മുക്കുകയായിരുന്നു. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു പിഎസ്ജിയുടെ തിരിച്ചുവരവ്.
എഡിന്‍സണ്‍ കവാനി പിഎസ്ജിക്കായി ഇരട്ടഗോള്‍ നേടി. സൂപ്പര്‍ താരം നെയ്മര്‍, ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍, എയ്ഞ്ചല്‍ ഡി മരിയ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

Story first published: Sunday, February 18, 2018, 9:00 [IST]
Other articles published on Feb 18, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+