Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബയ്ക്ക് കൊവിഡ്; ഫ്രാന്‍സ് ടീമില്‍ നിന്ന് പുറത്ത്

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. യുവേഫ നാഷന്‍സ് ലീഗിലുള്ള ഫ്രഞ്ച് ടീമില്‍ ഉള്‍പ്പെട്ട പോഗ്‌ബെ ടീം ക്യാംപിനിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ യുവേഫ നാഷന്‍സ് ലീഗിനുള്ള ഫ്രഞ്ച് ടീമില്‍ നിന്ന് പോഗ്ബയെ ഒഴിവാക്കി. റഷ്യന്‍ ലോകകപ്പില്‍ കിരീടം നേടിയ ഫ്രഞ്ച് ടീമില്‍ ഉള്‍പ്പെട്ടിരുന്ന പോഗ്ബയുടെ അസാന്നിധ്യം നാഷന്‍സ് ലീഗില്‍ ഫ്രാന്‍സിന് തിരിച്ചടിയാവും. ക്രൊയേഷ്യ,സ്വീഡന്‍ എന്നിവര്‍ക്കെതിരെയാണ് ഫ്രാന്‍സിന്റെ നാഷന്‍സ് ലീഗിലെ മത്സരം. സെപ്റ്റംബര്‍ 5ന് സ്വീഡനെതിരെയാണ് ആദ്യ മത്സരം. 2018ലെ ലോകകപ്പ് ഫൈനലിനെ വീണ്ടും ഓര്‍മ്മിച്ച് സെപ്റ്റംബര്‍ 8നാണ് ഫ്രാന്‍സ്-ക്രൊയേഷ്യ മത്സരം. ലോകകപ്പ് ടീമിലെ ഒട്ടുമിക്ക താരങ്ങളും ഫ്രാന്‍സിനൊപ്പം ഉണ്ടെങ്കിലും ക്രൊയേഷ്യക്ക് പഴയ കരുത്ത് ഉണ്ടോയെന്ന് കണ്ടറിയണം.

'അവസാന സമയത്ത് ടീമില്‍ ഒരു മാറ്റം വരുത്തേണ്ടി വരികയാണ്. പോള്‍ പോഗ്ബ ടീമിലുണ്ടായിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. അതിനാല്‍ അവസാന നിമിഷം പോഗ്ബയ്ക്ക് പകരം എഡ്വാര്‍ഡോ കാംവിംഗയെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്'-പത്ര സമ്മേളനത്തില്‍ ദെഷാംപ്‌സ് പറഞ്ഞു. രോഗം സ്ഥിരീകരിച്ചതോടെ 14 ദിവസത്തെ ഐസൊലേഷനില്‍ പോഗ്ബയെ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനാല്‍ത്തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീ സീസണ്‍ ക്യാംപിന്റെ തുടക്കം പോഗ്ബയ്ക്ക് നഷ്ടമാകും. സെപ്റ്റംബര്‍ 12ന് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കും. അതിനാല്‍ത്തന്നെ അടുത്ത ആഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീ സീസണ്‍ ക്യാംപ് ആരംഭിക്കും.

paul-pogba

പുതിയ സീസണില്‍ ക്രിസ്റ്റല്‍ പാലസാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ എതിരാളി. സെപ്റ്റംബര്‍ 19നാണ് മത്സരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വളരെ പ്രധാനപ്പെട്ട താരമാണ് പോള്‍ പോഗ്ബ. അവസാന സീസണില്‍ തുടക്കം മോശമായിട്ടും മൂന്നാം സ്ഥാനക്കാരാകാന്‍ യുണൈറ്റഡിന് സാധിച്ചിരുന്നു. പോള്‍ പോഗ്ബയ്ക്ക് വേഗത്തില്‍ അസുഖം ഭേദമാകാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ എല്ലാവരും ആശംസിക്കുന്നുവെന്ന് കുറിപ്പിലൂടെ യുണൈറ്റഡ് വ്യക്തമാക്കിയിട്ടുണ്ട്. അവസാന സീസണില്‍ പരിക്ക് മൂലം നിരവധി മത്സരങ്ങള്‍ പോള്‍ പോഗ്ബയ്ക്ക് നഷ്ടമായിരുന്നു. പ്രീ സീസണിന് മുന്നോടിയായി പരിശോധ നടത്തിയപ്പോള്‍ നിരവധി ചെല്‍സി താരങ്ങള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Story first published: Thursday, August 27, 2020, 19:52 [IST]
Other articles published on Aug 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+