Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ കോച്ച് ലൂയിസ് വാന്‍ഗാല്‍ ഫുട്‌ബോളില്‍ നിന്നും വിടവാങ്ങുന്നു

ലണ്ടന്‍: കോച്ചുമാരിലെ സൂപ്പര്‍ കോച്ചായി വിലയിരുത്തപ്പെടുന്ന ഹോളണ്ടുകാരനായ ലൂയിസ് വാന്‍ ഗാന്‍ ഫുട്‌ബോള്‍ ലോകത്തുനിന്നും വിടവാങ്ങാന്‍ ഒരുങ്ങുന്നു. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കോച്ചാണ് വാന്‍ഗാല്‍. 2017വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി വാന്‍ഗാലിന് കരാറുണ്ട്. കരാര്‍ പൂര്‍ത്തിയായാല്‍ ഉടന്‍ വിശ്രമ ജീവിതത്തിലേക്ക് കടക്കാനാണ് തീരുമാനം.

വര്‍ഷങ്ങളായുള്ള ഫുട്‌ബോള്‍ തിരക്കുകള്‍ക്കിടയില്‍ കുടുംബത്തെ ശ്രദ്ധിക്കാന്‍ സമയം കിട്ടാത്തതാണ് വാന്‍ഗാല്‍ ജോലി മതിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടാം ഭാര്യ ട്രൂസ് ഏറെക്കാലമായി വാന്‍ഗാലിനെ കുടുംബ ജീവിതത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. വിരമിക്കലിനുശേഷം പോര്‍ച്ചഗലില്‍ ശേഷിച്ചകാലം മക്കളും കൊച്ചുമക്കളുമൊക്കെയായി കഴിയാനാണ് വാന്‍ഗാലിന്റെ തീരുമാനം.

vangaal

ഇക്കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ ഡച്ച് ടീമിനെ സെമിഫൈനലില്‍ വരെ എത്തിക്കുന്നതില്‍ കോച്ചെന്ന നിലയില്‍ വാന്‍ഗാല്‍ നിര്‍ണായക പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിന് പിന്നാലെയായിരുന്നു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കോച്ചായി ചുമതലയേല്‍ക്കുന്നത്. നേരത്തെ ലോകത്തെ ഒന്നാം നിരയിലുള്ള ക്ലബ്ബുകളുടെ പരിശീലകനായിരുന്നു വാന്‍ഗാല്‍.

അയാക്‌സ് ആംസ്റ്റര്‍ഡാം, ബാഴ്‌സിലോണ, ബയേണ്‍ മ്യൂണിക് തുടങ്ങിയ ടീമുകളെ വാന്‍ഗാല്‍ പരിശീലിപ്പിച്ചിട്ടുണ്ട്. അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും കിരീടമണിയിക്കുകയാണ് വാന്‍ഗാലിന്റെ ലക്ഷ്യം. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്താണ്.

Story first published: Saturday, March 21, 2015, 8:53 [IST]
Other articles published on Mar 21, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+