Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിറ്റിയെ വീഴ്ത്തിയ ശേഷം മൗറിഞ്ഞോ മാഞ്ചസ്റ്റര്‍ യുനൈറ്റ് ആരാധകരുടെ മുഖത്തേക്ക് നോക്കി, കൈ കൂപ്പി ക്ഷമ ചോദിച്ചു

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയെ ലീഗ് കപ്പില്‍ നിന്ന് പുറത്താക്കിയതിന് ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ഹൊസെ മൗറിഞ്ഞോയുടെ മുഖം തെളിഞ്ഞു. ഓള്‍ഡ്ട്രഫോര്‍ഡിലെ സ്വന്തം തട്ടകത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ക്ലബ്ബ് ആരാധകരോട് മൗറിഞ്ഞോ കൈകൂപ്പി ക്ഷമ ചോദിച്ചു.

ചെല്‍സിക്കെതിരെ പ്രീമിയര്‍ ലീഗില്‍ 4-0ന് തോറ്റതിനുള്ള ക്ഷമാപണം. വിരലുകള്‍ കൊണ്ട് 4-0 എന്ന മുദ്രയുണ്ടാക്കി കാണിച്ച ശേഷമായിരുന്നു മൗറിഞ്ഞോ കൈകള്‍ കൂപ്പി ക്ഷമ ചോദിച്ചത്. ഈ ചിത്രം ബ്രിട്ടീഷ് മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് കൊടുത്തത്. സോഷ്യല്‍മീഡിയയിലും ഇത് പ്രചാരം നേടി.

mou

തന്റെ മുന്‍ ക്ലബ്ബായ ചെല്‍സിയുടെ തട്ടകത്തില്‍ തകര്‍ന്നു പോയത് മൗറിഞ്ഞോയെ തകര്‍ത്തു കളഞ്ഞിരുന്നു. മാഞ്ചസ്റ്റര്‍ ടീം ഈ വിധം തകര്‍ന്നു പോയതില്‍ മൗറിഞ്ഞോ അത്യധികം നിരാശനായിരുന്നു. എന്നാല്‍, അത്ര വലിയ തോല്‍വിയിലും ക്ലബ്ബ് അനുകൂലികള്‍ നല്‍കിയ പിന്തുണയില്‍ സന്തോഷം പ്രകടിപ്പിച്ചു. ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തിന് സ്റ്റേഡിയം നിറഞ്ഞിരുന്നു. അത് തന്നോടും ക്ലബ്ബ് താരങ്ങളോടും അവര്‍ കാണിക്കുന്ന വിശ്വാസമാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്ന ക്ലബ്ബ് അവര്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നതിന്റെ തെളിവാണിത്. ഡെര്‍ബി ജയം ഞാനവര്‍ക്ക് സമര്‍പ്പിക്കുന്നു.

യുനൈറ്റഡ് സീസണില്‍ അത്ര മോശമല്ല. അവസാനം കളിച്ച ഏഴ് കളികളില്‍ ഒന്നില്‍ മാത്രമാണ് തോറ്റത്. പക്ഷേ, ചെല്‍സിയോട് 4-0ന് തോറ്റപ്പോള്‍ അത് വലിയ അടിയായി. സിറ്റിയെ തോല്‍പ്പിച്ചതോടെ ആ ദുരന്തം മറക്കുവാന്‍ സാധിക്കും- മൗറിഞ്ഞോ പറഞ്ഞു. യുടെ ടീമിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചത് ശുഭസൂചനയാണെന്നും സിറ്റിയുടെ കോച്ച് പറഞ്ഞു.

Story first published: Friday, October 28, 2016, 14:41 [IST]
Other articles published on Oct 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+