Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒപ്പം സ്ത്രീകളും?; അര്‍ജന്റീന താരങ്ങളുടെ ഹോട്ടല്‍ മുറിയിലെ ചിത്രം വൈറലാകുന്നു

ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന ഫൈനലിലെത്തിയപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഡിഫന്റര്‍ മാര്‍ക്കോസ് റോജോ. പിന്നിലും മുന്നിലും ഒരുപോലെ മികവുകാട്ടിയ റോജോ അര്‍ജന്റീനയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത താരമാണ്. ലോകകപ്പിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റോജോയെ തട്ടിയെടുത്തതും കളിമികവുകൊണ്ടുതന്നെ.

സീസണില്‍ യുണൈറ്റഡിനുവേണ്ടി അത്ര ഫോമിലല്ല റോജോ. എന്നാല്‍, കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ അര്‍ജന്റീനയ്ക്കുവേണ്ടി വീണ്ടും ജഴ്‌സിയണിഞ്ഞതോടെ പഴയ ഫോമിലേക്ക് മടങ്ങിയെത്തുകയാണ് ഫുട്‌ബോള്‍ താരം. കോപ്പയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ടീം ഉറപ്പിച്ചതോടെ റോജോയും സന്തോഷത്തിലാണ്.

marcos-rojo

ടൂര്‍ണമെന്റിനിടെ റോജോ ഹോട്ടല്‍ മുറിയില്‍ നിന്നും എടുത്ത ചിത്രമാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ സംസാരവിഷയം. സഹകളിക്കാരായ ഹിഗ്വയ്ന്‍, ഗാരി എന്നിവരും റോജോയ്‌ക്കൊപ്പമുണ്ട്. എന്നാല്‍, മുന്നുപേരും ചേര്‍ന്നുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം റോജോ അത് പിന്‍വലിച്ചിരിക്കുകയാണ്.

ട്രൗസര്‍മാത്രം ധരിച്ച മുവരെയും സംശയ ദൃഷ്ടിയോടെ ആരാധകര്‍ കണ്ടതാണ് ഫോട്ടോ പിന്‍വലിക്കാന്‍ കാരണം. ഇവര്‍ക്കൊപ്പം ഹോട്ടല്‍ മുറിയില്‍ സ്ത്രീകളും ഉള്ളതായി സംശയിക്കുന്നുണ്ടെന്ന് ചിലര്‍ പറഞ്ഞതോടെ റോജോ ചിത്രം ഒഴിവാക്കുകയായിരുന്നു. ചിത്രം ശ്രദ്ധിച്ചു നോക്കുന്നവര്‍ അങ്ങനെ ഒരു സംശയം ഉന്നയിച്ചതില്‍ തെറ്റുപറയാനുമാകില്ല. എന്തായാലും, ഇത്തരം കാര്യങ്ങളിലൊന്നുമല്ല തന്റെ ശ്രദ്ധ, അര്‍ജന്റീനയെ കോപ്പയില്‍ ചാമ്പ്യന്മാരാക്കുന്നതിലാണെന്ന് റോജോ വ്യക്തമാക്കിക്കഴിഞ്ഞു.

Story first published: Sunday, June 21, 2015, 11:25 [IST]
Other articles published on Jun 21, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+