Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോറ്റു 'തുടങ്ങി'

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ നിറം മങ്ങിയ പ്രകടനവുമായി ഏഴാംസ്ഥാനത്തായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുതിയ സീസണില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയോടെ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് സ്വാന്‍സി സിറ്റിയാണ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്ററിനെ അട്ടിമറിച്ചത്. 1972ന് ശേഷം ഇതാദ്യമായാണ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സ്വന്തം ഗ്രൗണ്ടില്‍ തോല്‍ക്കുന്നത്.

പുതിയ പരിശീലകനായി ലൂയി വാന്‍ ഗാല്‍ പരിശീലകനായി ചുമതലയേറ്റശേഷം തുടര്‍വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്റര്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിനിറങ്ങിയത്. എന്നാല്‍ ശരാശരിക്കാരായ സ്വാന്‍സി മാഞ്ചസ്റ്ററിനെതിരെ തകര്‍പ്പന്‍ കളിയാണ് പുറത്തെടുത്തത്. വിജയം പ്രതീക്ഷിച്ചെത്തിയ യുണൈറ്റഡിനെ ദക്ഷിണ കൊറിയന്‍ താരം കി സുങ് യ്യൂങ് 28ാം മിനിറ്റില്‍ നേടിയ ഗോളില്‍ സ്വാന്‍സി ഞെട്ടിച്ചു.

manchester-united

53ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വെയ്ന്‍ റൂണി സമനില നേടിയതോടെ മാഞ്ചസ്റ്ററിന് ജയപ്രതീക്ഷയുണര്‍ന്നു. എന്നാല്‍ ഐസ്‌ലന്‍ഡുകാരന്‍ ഗില്‍ഫി സിഗുറോസണ്‍ 72ാം മിനിറ്റില്‍ നേടിയ ഗോള്‍ ആതിഥേയരുടെ കഥകഴിച്ചു. ലീഡ് നേടിയ ശേഷവും ആക്രമിച്ചു കളിച്ച സ്വാന്‍സി സ്‌കോര്‍ ഉയര്‍ത്തുമെന്നു തോന്നിച്ചെങ്കിലും മാഞ്ചസ്റ്റര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

മറ്റു കളികളില്‍ സണ്ടര്‍ലന്‍ഡ് വെസ്റ്റ് ബ്രോമുമായും (2-2), എവര്‍ട്ടണ്‍ ലെയ്‌സസ്റ്ററുമായും (2-2) സമനിലയില്‍ പിരിഞ്ഞപ്പോള്‍, ടോട്ടനം വെസ്റ്റ്ഹാം യുണൈറ്റഡിനെയും (1-0), ഹള്‍ ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സിനെയും (1-0), ആസ്റ്റണ്‍ വില്ല സ്‌റ്റോക് സിറ്റിയെയും (1-0), തോല്‍പ്പിച്ചു. രണ്ട് ചുവപ്പുകാര്‍ഡ് കണ്ട ടോട്ടനം വെസ്റ്റ്ഹാം യുണൈറ്റഡ് മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ദിയേര്‍ നേടിയ ഗോളിനാണ് ടോട്ടനം ആദ്യ ജയം സ്വന്തമാക്കിയത്.

Story first published: Sunday, August 17, 2014, 7:50 [IST]
Other articles published on Aug 17, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+