Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി; ബാഴ്‌സ സമനിലയുമായി രക്ഷപ്പെട്ടു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി. വോള്‍വസിനോട് 2-1 എന്ന നിലയിലാണ് യുണൈറ്റഡ് തോറ്റത്. തോല്‍വിയോടെ ലീഗില്‍ നാലാം സ്ഥാനത്തെങ്കിലും എത്തി ചാമ്പ്യന്‍സ് ലീഗില്‍ യോഗ്യത ഉറപ്പിക്കാമെന്ന യുണൈറ്റഡിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ലാ ലീഗയില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ബാഴ്‌ലോണ വിയ്യാറയലുമായി അപ്രതീക്ഷിത സമനില വഴങ്ങി.

manchesterunited

മത്സരത്തില്‍ ആധിപത്യം നേടിയിട്ടും ആഷ്‌ലി യങ് 57-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതാണ് യുണൈറ്റഡിന് തിരിച്ചടിയായത്. സ്‌കോട്ട് മക്ടോമിനായി 13-ാം മിനിറ്റില്‍ യുണൈറ്റഡിന് ലീഡ് നല്‍കിയാണ്. എന്നാല്‍ ഡിഗോ ജോട്ട 25-ാം മിനിറ്റില്‍ വോള്‍വസിന് സമനില നേടിക്കൊടുത്തു. പിന്നീട് 77-ാം മിനിറ്റില്‍ ക്രിസ് സ്മാളിങ്ങിന്റെ സെല്‍ഫ് ഗോളില്‍ മാഞ്ചസ്റ്ററിന്റെ വിധിയെഴുതി. മറ്റൊരു മത്സരത്തില്‍ വാറ്റ്‌പോര്‍ഡ് 4-1ന് ഫുള്‍ഹാമിനെ തോല്‍പ്പിച്ചു.

ലാ ലീഗയില്‍ ഗോളടിമേളം നടന്നൊരു മത്സരത്തില്‍ ബാഴ്‌സലോണ വിയ്യാറയലിനെതിരെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 4-2ന് പിറകിലായിരുന്ന ടീം അവസാന മിനിറ്റുകളില്‍ നേടിയ ഗോളുകളിലാണ് സമനില നേടിയെടുത്തത്. ബാഴ്‌സയ്ക്കുവേണ്ടി കൗടീനോ(12), മാല്‍കോം(16), മെസ്സി(90), സുവാരസ്(90+3) എന്നിവര്‍ ഗോള്‍ നേടി. സാമുവെല്‍(23), എകമ്പി(50), ഇബോറ962), ബക്ക(80) എന്നവര്‍ വിയ്യാറയലിനായും ഗോള്‍ കണ്ടെത്തി. തോറ്റെങ്കിലും 30 കളികളില്‍നിന്നും 70 പോയന്റുമായി ബാഴ്‌സയാണ് ലീഗില്‍ മുന്നിലുള്ളത്. ഇത്രയും മത്സരങ്ങളില്‍നിന്നും 62 പോയന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്.

Story first published: Wednesday, April 3, 2019, 12:04 [IST]
Other articles published on Apr 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+