Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- ലിവര്‍പൂള്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍, യുവന്റസിനെ വീഴ്ത്തി ഇന്റര്‍ മിലാന്‍

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും നേര്‍ക്കുനേര്‍ എത്തിയ ചാമ്പ്യന്‍പോരാട്ടം ഗോള്‍രഹിത സമനിലയില്‍. ലിവര്‍പൂളിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനിലപിടിച്ചതോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 4-3-3 ഫോര്‍മേഷനിലിറങ്ങിയ ലിവര്‍പൂളിനെ 4-2-3-1 ഫോര്‍മേഷനിലാണ് യുണൈറ്റഡ് നേരിട്ടത്. സൂപ്പര്‍ താരങ്ങളെയെല്ലാം ഇരു ടീമും കളത്തിലിറക്കിയെങ്കിലും വിജയം സ്വന്തമാക്കാന്‍ ഇരു കൂട്ടര്‍ക്കുമായില്ല. 66 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ലിവര്‍പൂള്‍ എട്ടിനെതിരേ 17 ഗോള്‍ശ്രമവുമായി ആക്രമണത്തിലും കൈയടി നേടി. 37 പോയിന്റുമായാണ് യുണൈറ്റഡ് ഒന്നാം സ്ഥാനത്തുള്ളത്. 34 പോയിന്റുള്ള ലിവര്‍പൂള്‍ നാലാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത നാല് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചു. സ്വന്തം തട്ടകത്തിലാണ് സിറ്റിയുടെ തകര്‍പ്പന്‍ ജയം. 26ാം മിനുട്ടില്‍ ജോണ്‍ സ്‌റ്റോണിസ് സിറ്റിയുടെ സ്‌കോര്‍ബോര്‍ഡ് തുറന്നപ്പോള്‍ 56ാം മിനുട്ടില്‍ ഗുണ്ടോകന്‍ ലീഡ് ഉയര്‍ത്തി. 68ാം മിനുട്ടില്‍ സ്‌റ്റോണിസ് വീണ്ടും വലകുലുക്കിയപ്പോള്‍ 88ാം മിനുട്ടില്‍ റഹിം സ്‌റ്റെര്‍ലിങ്ങാണ് സിറ്റിയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്. 73 ശതമാനം പന്തടക്കത്തിലും രണ്ടിനെതിരേ 13 ഗോള്‍ശ്രമവുമായി ആക്രമണത്തിലും കൈയടി സിറ്റിക്കായിരുന്നു. 35 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തും 23 പോയിന്റുള്ള ക്രിസ്റ്റല്‍ പാലസ് 13ാം സ്ഥാനത്തുമാണ്.

ടോട്ടനം ഷെഫീല്‍ഡ് യുണൈറ്റഡിനെ 3-1നും തോല്‍പ്പിച്ചു. സന്ദര്‍ശകരായി ഇറങ്ങിയാണ് ടോട്ടനത്തിന്റെ ജയം. അഞ്ചാം മിനുട്ടില്‍ സെര്‍ജി ഔറിയര്‍ ടോട്ടനത്തിന്റെ അക്കൗണ്ട് തുറന്നപ്പോള്‍ 40ാം മിനുട്ടില്‍ ഹാരി കെയ്ന്‍ ലീഡുയര്‍ത്തി. 59ാം മിനുട്ടില്‍ ഡേവിഡ് മക്‌ഗോള്‍ഡ്രിക് ഷെഫീല്‍ഡ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടിയപ്പോള്‍ 62ാം മിനുട്ടില്‍ ടാന്‍ഗ്വി എന്‍ഡോബിലി ടോട്ടനത്തിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. 33 പോയിന്റുള്ള ടോട്ടനം അഞ്ചാം സ്ഥാനത്താണ്. അവസാന സ്ഥാനക്കാരാണ് ഷെഫീല്‍ഡ് യുണൈറ്റഡ്.

intermilan

സീരി എയില്‍ യുവന്റസിനെ ഇന്റര്‍ മിലാന്‍ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളെ ഇറക്കിയിട്ടും ഒരു ഗോള്‍ പോലും മടക്കാന്‍ നിലവിലെ ചാമ്പ്യന്മാര്‍ക്കായില്ല. ഇന്റര്‍ 3-5-2 ഫോര്‍മേഷനില്‍ ഇറങ്ങിയപ്പോള്‍ 4-4-2 ഫോര്‍മേഷനിലാണ് യുവന്റസ് ഇറങ്ങിയത്. 12ാം മിനുട്ടില്‍ ആര്‍ടുറോ വിദാലും 52ാം മിനുട്ടില്‍ നിക്കോളോ ബറീല്ലയുമാണ് ഇന്ററിനായി വലകുലുക്കിയത്. തോല്‍വിയോടെ 33 പോയിന്റുമായി യുവന്റസ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്. 40 പോയിന്റുമായി എസി മിലാന്‍ തലപ്പത്തും തുല്യ പോയിന്റുള്ള ഇന്റര്‍ രണ്ടാം സ്ഥാനത്തുമാണ്.

ബുണ്ടസ്ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് ഫ്രീബര്‍ഗിനെ 2-1ന് തോല്‍പ്പിച്ചു. ഏഴാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയും 74ാം മിനുട്ടില്‍ തോമസ് മുള്ളറും ബയേണായി വലകുലുക്കിയപ്പോള്‍ 62ാം മിനുട്ടില്‍ നില്‍സ് പീറ്റേഴ്‌സനാണ് ഫ്രീബര്‍ഗിനായി ഗോള്‍ നേടിയത്. 36 പോയിന്റുള്ള ബയേണ്‍ മ്യൂണിക്കാണ് പട്ടികയില്‍ തലപ്പത്ത്. ഫ്രീബര്‍ഗ് ഒമ്പതാം സ്ഥാനത്താണ്.

Story first published: Monday, January 18, 2021, 9:05 [IST]
Other articles published on Jan 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+