Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആറു മിനിറ്റിനിടെ രണ്ടു ഗോള്‍... യുനൈറ്റഡ് മുന്നേറി, വാന്‍ഡിക്ക് ഗോളില്‍ ലിവര്‍പൂള്‍

ലണ്ടന്‍: എഫ്എ കപ്പ് ഫുട്‌ബോളില്‍ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലിവര്‍പൂളും ജയത്തോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറി. മൂന്നാം റൗണ്ട് മല്‍സരങ്ങളിലാണ് ഇരുടീമും ജയം കൊയ്തത്. രണ്ടാം ഡിവിഷന്‍ ടീമായ ഡെര്‍ബി കൗണ്ടിയെ യുനൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് തുരത്തിയത്. മറ്റൊരു കളിയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തന്നെ മുന്‍നിര ടീം എവര്‍ട്ടനെ ചെമ്പട ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടക്കുകയായിരുന്നു.

അതേസമയം, ഇറ്റാലിയന്‍ ലീഗിലെ (സെരിഎ) രണ്ടു മല്‍സരങ്ങളും സമനിലയില്‍ കലാശിച്ചു. മുന്‍ ചാംപ്യന്‍മാരായ ഇന്റര്‍മിലാനെ ഫിയൊറെന്റീന 1-1നു പിടിച്ചുകെട്ടിയപ്പോള്‍ ഉഡിനെസ്-ചീവോ മല്‍സരവും ഇതേ സ്‌കോറിനു അവസാനിക്കുകയായിരുന്നു.

വീണ്ടും ലിന്‍ഗാര്‍ഡ്

വീണ്ടും ലിന്‍ഗാര്‍ഡ്

ഈ സീസണില്‍ യുനൈറ്റഡിന്റെ അപ്രതീക്ഷിത ഹീറോയാവുകയാണ് യുവ താരം ജെസ്സി ലിന്‍ഗാര്‍ഡ്. തുടര്‍ച്ചയായി ടീമിനു വേണ്ടി ഗോള്‍ നേടുന്ന ശീലം ലിന്‍ഗാര്‍ഡ് എഫ്എ കപ്പിലും തുടരുകയായിരുന്നു. ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മല്‍സരത്തില്‍ മുന്‍തൂക്കം യുനൈറ്റഡിനായിരുന്നെങ്കിലും ഗോള്‍ നേടാന്‍ അവസാന മിനിറ്റുകള്‍ വരെ കാത്തിരിക്കേണ്ടിവന്നു.
അവസാന ആറു മിനിറ്റിനിടെയായിരുന്നു യുനൈറ്റഡിന്റെ രണ്ടു ഗോളും. 84ാം മിനിറ്റില്‍ ലിന്‍ഗാര്‍ഡിന്റെ വണ്ടര്‍ഗോളില്‍ അക്കൗണ്ട് തുറന്ന യുനൈറ്റഡ് 90ാ മിനിറ്റില്‍ റൊമേലു ലുക്കാക്കുവിലൂടെ വിജയമുറപ്പാക്കിയ രണ്ടാം ഗോളും നേടി.

താരമായി ഗോള്‍കീപ്പര്‍

താരമായി ഗോള്‍കീപ്പര്‍

ഡെര്‍ബി കൗണ്ടിയുടെ ഗോള്‍കീപ്പര്‍ സ്‌കോട്ട് കാര്‍സനായിരുന്നു കളിയിലെ താരം. മല്‍സരത്തില്‍ യുനൈറ്റഡിന്റെ എട്ടു ഗോള്‍ ശ്രമങ്ങളാണ് തകര്‍പ്പന്‍ സേവുകളിലൂടെ കാര്‍സന്‍ വിഫലമാക്കിയത്. യുവാന്‍ മാറ്റ, പോള്‍ പോഗ്ബ എന്നിവരുടെ ഫ്രീകിക്കുകളും ഇതില്‍ പെടുന്നു.
നിര്‍ഭാഗ്യവും യുനൈറ്റഡിനെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തി. സ്‌ട്രൈക്കര്‍ മാര്‍കസ് റഷ്‌ഫോര്‍ഡിന്റെ ഗോളെന്നുറച്ച രണ്ടു ശ്രമങ്ങള്‍ ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.

അരങ്ങേറ്റം ആഘോഷിച്ച് വാന്‍ഡിക്ക്

അരങ്ങേറ്റം ആഘോഷിച്ച് വാന്‍ഡിക്ക്

ജനുവരി ട്രാന്‍സ്ഫര്‍ സീസണില്‍ റെക്കോര്‍ഡ് തുകയ്ക്ക് ലിവര്‍പൂളിലെത്തിയ ഡച്ച് ഡിഫന്‍ഡര്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ വിജയഗോളോടെ കസറുകയായിരുന്നു. സതാംപ്റ്റനില്‍ നിന്നും 75 മില്ല്യണ്‍ യൂറോയ്ക്കായിരുന്നു താരം ദിവസങ്ങള്‍ക്കു മുമ്പ് ലിവര്‍പൂളിലേക്കു ചേക്കേറിയത്.
35ാം മിനിറ്റില്‍ ജെയിംസ് മില്‍നറുടെ പെനല്‍റ്റി ഗോളിലൂടെ ലിവര്‍പൂളായിരുന്നു കളിയില്‍ ആദ്യം മുന്നില്‍ കടന്നത്. 67ാം മിനിറ്റില്‍ ഗില്‍ഫി സിഗ്യുര്‍സനിലൂടെ എവര്‍ട്ടന്‍ സമനില കൈക്കലാക്കി. 1-1നു കളി സമനിലയിലേക്ക് നീങ്ങുമെന്നിരിക്കെയായിരുന്നു 84ാം മിനിറ്റില്‍ മല്‍സരവിധി നിര്‍ണയിച്ച വാന്‍ഡിക്കിന്റെ കന്നി ഗോള്‍.
പരിക്കേറ്റ മുഹമ്മദ് സലായും ലോകറെക്കോര്‍ഡ് തുകയ്ക്ക് ബാഴ്‌സലോണയിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കുന്ന ഫിലിപ്പെ കോട്ടീഞ്ഞോയുമില്ലാതെയാണ് ലിവര്‍പൂള്‍ എവര്‍ട്ടനെതിരേ ഇറങ്ങിയത്.

ഇഞ്ചുറിടൈം ഗോളില്‍ ഇന്റര്‍ പതറി

ഇഞ്ചുറിടൈം ഗോളില്‍ ഇന്റര്‍ പതറി

ഇറ്റാലിയന്‍ ലീഗില്‍ ജയത്തിനു കൈയെത്തുംദൂരത്ത് വച്ചാണ് ഇന്റര്‍മിലാന്‍ സമനിലയിലേക്ക് വീണത്. 55ാം മിനിറ്റില്‍ മൗറോ ഇക്കാര്‍ഡിയുടെ ഗോളില്‍ ഇന്റര്‍ 1-1ന്റെ വിജയവും മൂന്നു പോയിന്റും ഉറപ്പാക്കിയതായിരുന്നു. എന്നാല്‍ കളിയുടെ ഇഞ്ചുറിടൈമില്‍ ഇന്ററിനെ സ്തബ്ധരാക്കി ജിയോവാനി സിമിയോണി ഫിയൊറെന്റീനയുടെ ഗോള്‍ മടക്കുകയായിരുന്നു.
20 മല്‍സരങ്ങള്‍ കളിച്ച ഇന്റര്‍ ലീഗില്‍ മൂന്നാംസ്ഥാനത്ത് തുടരുകയാണ്.

Story first published: Saturday, January 6, 2018, 11:17 [IST]
Other articles published on Jan 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+