Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് തോറ്റു; മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്‌

ലണ്ടന്‍: ലീഗ് കപ്പിലെ ഉശിരന്‍ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഹൊസെ മൗറിഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ യുവാന്‍ മാറ്റ നേടിയ ഏകഗോളിന് മാഞ്ചസ്റ്റര്‍ സിറ്റിയെ കീഴടക്കി യുനൈറ്റഡ് ലീഗ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സീസണില്‍ മാറ്റയുടെ മൂന്നാം ഗോളായിരുന്നു ഇത്. പോള്‍ പോഗ്ബയുടെ ഒരു ഇടങ്കാലനടി പോസ്റ്റില്‍ തട്ടിത്തെറിച്ചത് ഉള്‍പ്പടെ നിരവധി മികച്ച മുന്നേറ്റങ്ങള്‍ ഹോംഗ്രൗണ്ടില്‍ യുനൈറ്റഡ് നടത്തി.

പ്രീമിയര്‍ ലീഗില്‍ ചെല്‍സിയോട് 4-0ന് തകര്‍ന്ന് പോയതു കൊണ്ട് മൗറിഞ്ഞോ തന്റെ പ്രതിരോധ നിരയെ ശക്തിപ്പെടുത്തിയാണ് കളിക്കാനിറങ്ങിയത്. ബോക്‌സിന് പുറത്ത് വെച്ച് തന്നെ എല്ലാ നീക്കങ്ങളും തകര്‍ത്തു കളയുന്ന രീതിയിലായിരുന്നു യുനൈറ്റഡിന്റെ പ്രതിരോധമുറ.

mou

പെപ് ഗോര്‍ഡിയോളയുടെ കോച്ചിംഗ് കരിയറിലെ ഏറ്റവും മോശം കാലഘട്ടമാണിത്. സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി തുടരെ ആറാം മത്സരത്തിലാണ് ജയമില്ലാതെ മടങ്ങുന്നത്. സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോയെ രണ്ടാം പകുതിയില്‍ ഇറക്കി നോക്കിയിട്ടും ഗോര്‍ഡിയോളക്ക് പരാജയം ഒഴിവാക്കാന്‍ സാധിച്ചില്ല. ഇതിനിടെ വിന്‍സെന്റ്‌കൊംപാനി ക്ഷീണം കാരണം സബ്സ്റ്റിറ്റിയൂഷന്‍ സ്വയം ആവശ്യപ്പെടുകയും ചെയ്തു.

മാഞ്ചസ്റ്റര്‍ നിരയില്‍ തകര്‍ത്തു കളിച്ച അര്‍ജന്റൈന്‍ ഡിഫന്‍ഡര്‍ മാര്‍കോസ് റോജോയാണ് മാന്‍ ഓഫ് ദ മാച്ച്. സീസണില്‍ റോജോയുടെ ആദ്യ സ്റ്റാര്‍ട്ടായിരുന്നു ഇത്.

ക്വാര്‍ട്ടറില്‍ വെസ്റ്റ് ഹാമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എതിരാളി.

ലീഗ് കപ്പ് റിസള്‍ട്ടുകള്‍

സതംപ്ടണ്‍ 1-0 സണ്ടര്‍ലാന്‍ഡ്

വെസ്റ്റ്ഹാം 2-1 ചെല്‍സി

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-0 മാഞ്ചസ്റ്റര്‍ സിറ്റി

Story first published: Thursday, October 27, 2016, 11:01 [IST]
Other articles published on Oct 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+