For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എഫ്എ കപ്പ്: സാഞ്ചസ് അരങ്ങേറി... യുനൈറ്റഡിന് തകര്‍പ്പന്‍ ജയം

രണ്ടു ഗോളുകള്‍ക്കു വഴിയൊരുക്കാന്‍ സാഞ്ചസിനു കഴിഞ്ഞു

By Manu

ലണ്ടന്‍: പുതുതായി ടീമിലെത്തിയ ചിലിയന്‍ സൂപ്പര്‍ താരം അലെക്‌സിസ് സാഞ്ചസ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പമുള്ള അരങ്ങേറ്റം മോശമാക്കിയില്ല. എഫ്എ കപ്പില്‍ നാലാ ഡിവിഷന്‍ ടീം യോവില്‍ ടൗണിനെ യുനൈറ്റഡ് എതിരില്ലാത്ത നാലു ഗോളുകള്‍ക്കു തകര്‍ത്തെറിയുകയായിരുന്നു. ജയത്തോടെ റെഡ് ഡെവിള്‍സ് അഞ്ചാം റൗണ്ടില്‍ കടന്നു. പ്രശസ്തമായ ഏഴാം നമ്പര്‍ ജഴ്‌സിയില്‍ പ്ലെയിങ് ഇലവനില്‍ തന്നെ സാഞ്ചസുണ്ടായിരുന്നു.

1

മാര്‍ക്കസ് റഷ്‌ഫോര്‍ഡ് (41ാം മിനിറ്റ്), ആന്‍ഡര്‍ ഹെരേര (61), ജെസ്സി ലിന്‍ഗാര്‍ഡ് (89), റൊമേലു ലുക്കാക്കു (90) എന്നിവരാണ് യുനൈറ്റഡിന്റെ സ്‌കോറര്‍മാര്‍. ഗോള്‍ നേടാനായില്ലെങ്കിലും സാഞ്ചസ് കളം നിറഞ്ഞു കളിക്കുക തന്നെ ചെയ്തു. റഷ്‌ഫോര്‍ഡിന്റെയും ഹെരേരയുടെയും ഗോളുകള്‍ക്ക് വഴിയൊരുക്കിയത് സാഞ്ചസിന്റെ പാസുകളായിരുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കെപ്പടതും സാഞ്ചസായിരുന്നു. ഈ മല്‍സരത്തില്‍ കളത്തിലിറങ്ങിയതോടെ പുതിയൊരു റെക്കോര്‍ഡും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചു. യുനൈറ്റഡിനായി കളത്തിലിറങ്ങുന്ന ആദ്യ ചിലിയന്‍ താരമാണ് സാഞ്ചസ്.

2

കഴിഞ്ഞ ദിവസം കരാര്‍ നീട്ടിയ കോച്ച് ജോസ് മൊറീഞ്ഞോയ്ക്കു കീഴില്‍ യുനൈറ്റഡിന്റെ നൂറാമത്തെ മല്‍സരം കൂടിയായിരുന്നു ഇത്. 100 മല്‍സരങ്ങളില്‍ 62ലും ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 23 മല്‍സരങ്ങളില്‍ സമനില വഴങ്ങിയ ഡെവിള്‍സ് 15 എണ്ണത്തില്‍ മാത്രമാണ് തോല്‍വിയേറ്റുവാങ്ങിയത്.

Story first published: Saturday, January 27, 2018, 9:36 [IST]
Other articles published on Jan 27, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+