Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവസാന മിനിറ്റ് ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കുരുങ്ങി; സോള്‍ഷ്യര്‍ കുഴപ്പത്തില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനിലക്കുരുക്ക്. ലീഗില്‍ അത്ഭുതക്കുതിപ്പ് നടത്തുന്ന ഷെഫീല്‍ഡ് യുണൈറ്റഡ് അവസാന മിനിറ്റ് ഗോളിലാണ് മുന്‍ ചാമ്പ്യന്മാരെ തളച്ചത്. രണ്ട് ഗോളിന് പിന്നില്‍നിന്നശേഷം മൂന്നുഗോള്‍ തിരിച്ചടിച്ച യുണൈറ്റഡ് ജയം ഉറപ്പിച്ചതായിരുന്നു. എന്നാല്‍ 90-ാം മിനിറ്റില്‍ ഒലി മക്‌ബേണി(90) ഷെഫീല്‍ഡിനായി സമനില കണ്ടെത്തി. ജോണ്‍ ഫ്‌ളെക്ക്(19), മൗസ്സെറ്റ്(52) എന്നിവരാണ് ഷെഫീല്‍ഡിന്റെ മറ്റു സ്‌കോറര്‍മാര്‍.

രണ്ട് ഗോളിന് പിന്നില്‍നിന്നതോടെ കടുത്ത സമ്മര്‍ദ്ദത്തിലായ യുണൈറ്റഡിനായി വില്യംസ്(72) ആണ് ആദ്യഗോള്‍ തിരിച്ചടിച്ചത്. ഗ്രീന്‍വുഡ്(77), റാഷ്‌ഫോര്‍ഡ്(79) എന്നിവര്‍ തുടരെ ഗോള്‍ കണ്ടെത്തിയതോടെ പിന്നിലായ ഷെഫീല്‍ഡ് അവസാന മിനിറ്റില്‍ സമനില പിടിച്ചുപറ്റുകയായിരുന്നു. 13 കളികളില്‍ നിന്നും 17 പോയന്റുമായി ലീഗില്‍ ഒന്‍പതാം സ്ഥാനത്താണ് യുണൈറ്റഡ്. ആദ്യ നാലില്‍പോലും ഇടംകണ്ടെത്താന്‍ കഴിയാത്തതോടെ ടീമിന്റെ പരിശീലകന്‍ ഒലെ ഗണ്ണര്‍ സോള്‍ഷ്യറുടെ നിലനില്‍പും അവതാളത്തിലാണ്.

manchestedunitedvssheffield

സ്പാനിഷ് ലാ ലീഗ ഫലങ്ങള്‍, എസ്പാനിയോള്‍ 1-1 ഗെറ്റാഫെ, ഒസാസുന 1-2 അത്‌ലറ്റിക് ക്ലബ്ബ്, ഐബര്‍ 0-2 ആല്‍വെസ്, വിയ്യാറയല്‍ 1-3 സെല്‍റ്റ ഡി വിഗോ, റയല്‍ വല്ലാഡോളിഡ് 0-1 സെവിയ്യ. ഇറ്റാലിയന്‍ സീരി എ ഫലങ്ങള്‍, ബൊളോഗന 2-2 പാര്‍മ, റോമ 3-0 ബ്രസിക്ക, സസൗളോ 1-2 ലാസിയോ, വെറോണ 1-0 ഫിയോറന്റീന, സാംഡോറിയ 2-1 ഉദിനെസ്. ജര്‍മന്‍ ബുണ്ടസ് ലീഗ ഫലങ്ങള്‍, ഓസ്ബര്‍ഗ് 4-0 ഹെര്‍ത്ത, ഹോഫന്‍ഹെയിം 1-5 മെയ്ന്‍സ്. ഫ്രഞ്ച് ലീഗ് ഫലങ്ങള്‍, ബോര്‍ഡിയക്‌സ് 2-1 മൊണാക്കോ, എറ്റിനി 0-0 മോണ്‍ണ്ട്പില്ലര്‍, ടൗളോസ് 0-2 മാഴ്‌സെല്ലി.

Story first published: Monday, November 25, 2019, 10:31 [IST]
Other articles published on Nov 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+