Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാലിഗയില്‍ ബാഴ്‌സലോണയ്ക്ക് ജയം; എഫ് എ കപ്പില്‍ ആഴ്‌സണലും ലെസ്റ്ററും നാലാം റൗണ്ടില്‍

ഗ്രനേഡ: ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ഗ്രനേഡ സിഎഫിനെ എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സലോണ തോല്‍പ്പിച്ചത്. സന്ദര്‍ശകരായി എത്തിയാണ് ബാഴ്‌സയുടെ ജയം. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ ഗ്രനേഡയെ 4-3-3 ഫോര്‍മേഷനിലാണ് ബാഴ്‌സ നേരിട്ടത്. 12ാം മിനുട്ടില്‍ അന്റോണിയോ ഗ്രിസ്മാനാണ് ബാഴ്‌സയുടെ അക്കൗണ്ട് തുറന്നത്. 35,42 മിനുട്ടുകളില്‍ ലയണല്‍ മെസ്സി ബാഴ്‌സയ്ക്കായി വലകുലുക്കിയപ്പോള്‍ 63ാം മിനുട്ടില്‍ അന്റോണിയോ ഗ്രിസ്മാന്‍ ബാഴ്‌സയുടെ സ്‌കോര്‍ബോര്‍ഡ് പൂര്‍ത്തിയാക്കി. ഗ്രാനഡയുടെ ജീസസ് വല്ലീജോയ്ക്ക് 78ാം മിനുട്ടില്‍ ചുവപ്പുകാര്‍ഡ് ലഭിച്ചു.

ബാഴ്‌സലോണ

72 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ബാഴ്‌സലോണ 8നെതിരേ 13 ഗോള്‍ശ്രമമാണ് നടത്തിയത്. 34 പോയിന്റുള്ള ബാഴ്‌സലോണ നിലവില്‍ മൂന്നാം സ്ഥാനത്താണ്. 38 പോയിന്റോടെ അത്‌ലറ്റികോ മാഡ്രിഡ് തലപ്പത്ത് നില്‍ക്കുമ്പോള്‍ 37 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.

സെവിയ്യ

മറ്റൊരു മത്സരത്തില്‍ സെവിയ്യ റയല്‍ സോസിഡാഡിനെ 3-2ന് തോല്‍പ്പിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സെവിയ്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. 4,7,46 മിനുട്ടുകളില്‍ വലകുലുക്കിയ യൂസഫ് എന്‍ നെസ്‌റിയാണ് സെവിയ്യക്ക് വിജയം ഒരുക്കിയത്. അഞ്ചാം മിനുട്ടില്‍ ഡീഗോ കാര്‍ലോസിന്റെ സെല്‍ഫ് ഗോളും 14ാം മിനുട്ടില്‍ അലക്‌സാണ്ടര്‍ ഇസാക്ക് എന്നിവരുമാണ് സോസിഡാഡിന് രണ്ട് ഗോള്‍ സമ്മാനിച്ചത്. കരുത്തരായ റയല്‍ മാഡ്രിഡിന് ഓഷ്വാനെയോട് ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നു. സന്ദര്‍ശകരായി ഇറങ്ങിയ റയലിന് അപ്രതീക്ഷിത തിരിച്ചടിയാണ് ഗോള്‍രഹിത സമനില.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ഇംഗ്ലണ്ട് എഫ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലാം റൗണ്ടില്‍ പ്രവേശിച്ചു. വാറ്റ്‌ഫോര്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് യുണൈറ്റഡിന്റെ മുന്നേറ്റം. അഞ്ചാം മിനുട്ടില്‍ സ്‌കോട്ട് മക്ടോമിനെയാണ് യുണൈറ്റഡിന്റെ വിജയ ഗോള്‍ നേടിയത്.

ലെസ്റ്റര്‍ സിറ്റി

ലെസ്റ്റര്‍ സിറ്റി സ്‌റ്റോകിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചാണ് നാലാം റൗണ്ടില്‍ കടന്നത്. 34ാം മിനുട്ടില്‍ ജെയിംസ് ജസ്റ്റിന്‍,59ാം മിനുട്ടില്‍ മാര്‍ക്ക് ആല്‍ബ്രൈറ്റന്‍,79ാം മിനുട്ടില്‍ അയോസി പെരേസ്,81ാം മിനുട്ടില്‍ ഹാര്‍വി ബേനിസ് എന്നിവരാണ് ലെസ്റ്ററിനായി ലക്ഷ്യം കണ്ടത്. 64 ശതമാനം പന്തടക്കത്തിലും മുന്നിട്ട് നിന്ന് 7നെതിരേ 12 ഗോള്‍ശ്രമമാണ് ലെസ്റ്റര്‍ നടത്തിയത്.

ആഴ്‌സണല്‍

അതേ സമയം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ ന്യൂകാസിലിനെ തകര്‍ത്ത് ആഴ്‌സണല്‍. അധിക സമയത്ത് നേടിയ രണ്ട് ഗോളിന്റെ മികവിലാണ് റയലിന്റെ ജയം. എമിലി സ്മിത്ത് റോവി,പെറി എമറിക് ഔബ്‌മെയാങ് എന്നിവരാണ് ആഴ്‌സണലിനായി വലകുലുക്കിയത്.

ബൊറൂസിയ ഡോര്‍ട്ട്മുണ്ട്

ബുണ്ടസ്ലീഗയില്‍ ലെയ്പ്‌സിഗിനെ 3-1ന് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് തോല്‍പ്പിച്ചു. 55ാം മിനുട്ടില്‍ ജാഡോന്‍ സാഞ്ചോ,71,84 മിനുട്ടില്‍ എര്‍ലിങ് ഹാലന്‍ഡ് എന്നിവര്‍ ഡോര്‍ട്ട്മുണ്ടിനായി വലകുലുക്കിയപ്പോള്‍ അലക്‌സാണ്ടര്‍ സോലോത്താണ് ലെയ്പ്‌സിഗിന്റെ ആശ്വാസ ഗോള്‍ നേടിയത്.

Story first published: Sunday, January 10, 2021, 9:40 [IST]
Other articles published on Jan 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+