Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുണൈറ്റഡിന് സമനില; നാട്ടങ്കത്തില്‍ റയല്‍, ബയേണ്‍ തലപ്പത്ത്, പിഎസ്ജിക്ക് വമ്പന്‍ ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മോശം പ്രകടനം തുടരുന്നു. ഒടുവിലത്തെ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടശേഷം വോള്‍വസിനെതിരെ കളിക്കാനിറങ്ങിയ മുന്‍ ചാമ്പ്യന്മാര്‍ ഗോള്‍രഹിത സമനില വഴങ്ങി. 25 കളികളില്‍നിന്നും 35 പോയന്റോടെ ആറാം സ്ഥാനത്താണ് യുണൈറ്റഡ്. ലീഗില്‍ 25 കളികളില്‍നിന്നും 73 പോയന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്.

സ്പാനിഷ് ലാ ലീഗയില്‍ റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മില്‍ നടന്ന മത്സരത്തില്‍ റയല്‍ ഒരു ഗോളിന് ജയിച്ചു. കരിം ബെന്‍സിമ(56)യാണ് വിജയഗോള്‍ നേടിയത്. ജയത്തോടെ റയല്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 22 കളികളില്‍നിന്നും റയലിന് 49 പോയന്റും 21 കളികളില്‍നിന്നും ബാഴ്‌സലോണയ്ക്ക് 43 പോയന്റുമാണുള്ളത്. മറ്റു മത്സരങ്ങളില്‍ ഗ്രനാഡ 2-1 എസ്പാനിയോളിനേയും, റയല്‍ വല്ലാഡോളിഡ് 1-0 മല്ലോര്‍ക്കയേയും വലെന്‍സിയ 1-0 സെല്‍റ്റ വിഗോയേയും പരാജയപ്പെടുത്തി.

manchesterunited-wolves

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ മാസങ്ങള്‍ക്കുശേഷം ബയേണ്‍ മ്യൂണിക് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചുകയറി. മെയ്ന്‍സിനെ 3-1ന് തോല്‍പ്പിച്ചാണ് ചാമ്പ്യന്മാര്‍ തലപ്പത്തെത്തിയത്. മറ്റു മത്സരഫലങ്ങള്‍, ബൊറൂസിയ ഡോട്ട്മുണ്ട് 5-0 യൂണിയന്‍ ബര്‍ലിന്‍, ഔസ്ബര്‍ഗ് 2-1 വെര്‍ഡര്‍ ബ്രമെന്‍, ദസ്സല്‍ഡോര്‍ഫ് 1-1 ഫ്രാങ്ക്ഫുര്‍ട്ട്, ഹോഫെന്‍ഹെയിം 2-1 ലെവര്‍കൂസെന്‍, ലെയ്പ്‌സിഗ് 2-2 ഗ്ലാഡ്ബാഷ്. ലീഗില്‍ 20 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 42 പോയന്റുമായി ബയേണ്‍ ഒന്നാംസ്ഥാനത്തും 41 പോയന്റുമായി ലെയ്പ്‌സിഗ് രണ്ടാം സ്ഥാനത്തുമാണ്.

ഫ്രഞ്ച് ലീഗില്‍ ചാമ്പ്യന്മാരായ പിഎസ്ജി വമ്പന്‍ ജയം സ്വന്തമാക്കി. മോണ്ട്പില്ലിയെറിനെ എതിരില്ലാത്ത 5 ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. വിജയികള്‍ക്കായി സരാബിയ(8), ഡി മരിയ(41), എംബാപ്പെ(57), കുര്‍സാവ(65) എന്നിവര്‍ ഗോള്‍നേടി. കോണ്‍ഗ്രേയുടെ സെല്‍ഫ്‌ഗോളും പിഎസ്ജിക്ക് തുണയായി. മറ്റു മത്സരഫലങ്ങള്‍, അമീന്‍സ് 0-0 ടൗളൗസ്, ആന്‍ഗര്‍ 1-4 റീംസ്, ദിയോണ്‍ 3-0 ബ്രെസ്റ്റ്, നീംസ് 3-1 മൊണാക്കോ, ലില്ലെ 2-1 സ്ട്രാസ്ബര്‍ഗ്. 22 കളികളില്‍നിന്നും 55 പോയന്റുമായി പിഎസ്ജി മുന്നില്‍നില്‍ക്കുമ്പോള്‍ 21 കളികളില്‍നിന്നും 42 പോയന്റുമായി മാഴ്‌സലെ രണ്ടാംസ്ഥാനത്താണ്.

Story first published: Sunday, February 2, 2020, 9:58 [IST]
Other articles published on Feb 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+