Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ താരം ഹെന്റിക് നേടിയ ഗോള്‍ കണ്ടിട്ടില്ലെങ്കില്‍ നഷ്ടമാകും! പുറംകാല്‍ കൊണ്ട് നേടിയ ഗോള്‍ വേഗം കാണൂ...!!

ലണ്ടന്‍: ബോക്‌സിംഗ് ഡേയില്‍ ഓള്‍ഡ്ട്രഫോര്‍ഡില്‍ ഒരു അത്ഭുത ഗോള്‍ സംഭവിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അര്‍മേനിയന്‍ താരം ഹെന്റിക് മഹിതരിയന്റെ അതിശയിപ്പിക്കുന്ന ബാക്ഹീല്‍ ഗോള്‍ ! സണ്ടര്‍ലാന്‍ഡിന്റെ വലയില്‍ മാഞ്ചസ്റ്ററടിച്ച മൂന്നാം ഗോളായിരുന്നു ഇത്.

ഗോള്‍ ഇങ്ങനെ..

ഗോള്‍ ഇങ്ങനെ..

പകരക്കാരനായി ഇറങ്ങിയ മഹിതാരിയന്‍ ബോക്‌സിനുള്ളിലേക്ക് ഹെഡറിനായി മുന്നോട്ടാഞ്ഞ് കയറിയപ്പോള്‍ ഇബ്രാഹിമോവിച് വലത് വിംഗില്‍ നിന്ന് നല്‍കിയ ക്രോസ് ബോള്‍ അല്പം പിറകിലായിട്ടാണെത്തിയത്. അര്‍മേനിയന്‍ താരം ഹെഡ്ഡര്‍ പോലെ വലത്് പുറംകാല്‍ കൊണ്ട് പന്ത് കണക്ട് ചെയ്തു. പന്ത് കൃത്യം വലയില്‍ ! ആ ആക്രോബാറ്റിക് മികവിനെ സമ്മതിക്കണം.

ഏറ്റവും മികച്ച ഗോള്‍

ഏറ്റവും മികച്ച ഗോള്‍

എതിര്‍ടീമംഗങ്ങളെയും സഹതാരങ്ങളെയും മാത്രമല്ല താനും അത്ഭുതം കൂറി നില്‍ക്കുകയാണെന്ന് അര്‍മേനിയക്കാരന്‍ പറയുന്നു.

എന്റെ ഏറ്റവും മികച്ച ഗോള്‍ - മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടിവിയില്‍ മഹിതാരിയന്‍ പറഞ്ഞു.

പന്ത് ഹെഡ് ചെയ്യുകയായിരുന്നെങ്കില്‍ ഓഫ് സൈഡ് ആകുമായിരുന്നു. എന്നാല്‍, ബാക്ഹീല്‍ കൊണ്ട് കണക്ട് ചെയ്യുക എന്നത് മാത്രമായിരുന്നു മുന്നിലുള്ള പോംവഴി. ആ ശ്രമം വിജയിച്ചു - താരം പറഞ്ഞു.

ഇതൊരു ഒന്നൊന്നര തിരിച്ചുവരവ്

ഇതൊരു ഒന്നൊന്നര തിരിച്ചുവരവ്

പരുക്കിന് ശേഷമുള്ളതിരിച്ചുവരവ് ശരിക്കും ആസ്വദിക്കുകയാണ് മാഞ്ചസ്റ്റര്‍ താരം. ശനിയാഴ്ച മിഡില്‍സ്ബറോക്കെതിരെയാണ് അടുത്ത മത്സരം. ടീമിന്റെ വിജയത്തിനായി ഇതുപോലെ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മികച്ച ഒത്തിണക്കത്തോടെ കളിക്കുവാന്‍ ആരംഭിച്ചിരിക്കുന്നു. ലീഗില്‍ വലിയസാധ്യതയുണ്ടെന്നും അര്‍മേനിയന്‍ താരം ശുഭാപ്തി പ്രകടിപ്പിച്ചു.

മൗറിഞ്ഞോക്ക് പറയാനുള്ളത്

മൗറിഞ്ഞോക്ക് പറയാനുള്ളത്

അത്ഭുത ഗോള്‍ നേടിയ മഹിതാരിയനെ കോച്ച് ഹൊസെ മൗറിഞ്ഞോ വാനോളം പുകഴ്ത്തി. ടീമിന് വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തതയുള്ള താരമാണ് അയാള്‍ എന്നാണ് മൗറിഞ്ഞോ പറഞ്ഞത്.

 അതിശയ ഗോള്‍ വേറെയുമുണ്ട്...

അതിശയ ഗോള്‍ വേറെയുമുണ്ട്...

മാഞ്ചസ്റ്ററിനെതിരെ ഇഞ്ചുറിടൈമില്‍ സണ്ടര്‍ലാന്‍ഡിനായി ഫാബിയോബോറിനി നേടിയ ഗോളും അതിശയിപ്പിക്കുന്നതായിരുന്നു. ബോക്‌സിന് പുറത്ത് വെച്ച് ബോറിനി തൊടുത്ത പന്ത് ഗോളിയുടെ തലക്ക് മുകളിലൂടെ മഴവില്‍ വരച്ചു കൊണ്ട് വലയില്‍ കയറി. മത്സരം 3-1ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയിച്ചു.

വീഡിയോ

വീഡിയോ കണൂ

Story first published: Tuesday, December 27, 2016, 11:00 [IST]
Other articles published on Dec 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+