Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇഞ്ചുറി ടൈമില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ പൂട്ടി എവര്‍ട്ടന്‍; റയല്‍ മാഡ്രിഡിനും ജയം

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 3-3 സമനിലയില്‍ തളച്ച് എവര്‍ട്ടന്‍. യുണൈറ്റഡിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തിലാണ് എവര്‍ട്ടനിന്റെ നേട്ടം. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ യുണൈറ്റഡിനെ 4-3-1-2 ഫോര്‍മേഷനിലാണ് എവര്‍ട്ടന്‍ നേരിട്ടത്. 24ാം മിനുട്ടില്‍ എഡിന്‍സന്‍ കവാനി യുണൈറ്റഡിന്റെ അക്കൗണ്ട് തുറന്നപ്പോള്‍ 45ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിന്റെ ലീഡുയര്‍ത്തി. ആദ്യ പകുതിയില്‍ പൂര്‍ണ്ണമായും കളി യുണൈറ്റഡിന്റെ കൈയിലായിരുന്നു.

എവര്‍ട്ടന്‍

എന്നാല്‍ രണ്ടാം പകുതിയില്‍ എവര്‍ട്ടന്‍ ശക്തമായ തിരിച്ചുവരവ് നടത്തി. 49ാം മിനുട്ടില്‍ ഡൗകറി ആദ്യ ഗോള്‍ മടക്കിയപ്പോള്‍ 52ാം മിനുട്ടില്‍ ജെയിംസ് റോഡ്രിഗസ് സമനില ഗോളും നേടി. 70ാം മിനുട്ടില്‍ സ്‌കോട്ട് മക്ടോമിനെ യുണൈറ്റഡിനെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും ഇഞ്ചുറി ടൈമിലെ ഡൊമിനിക് കാല്‍വര്‍ട്ട് ലെവിന്റെ ഗോളില്‍ എവര്‍ട്ടന്‍ സമനില പിടിക്കുകയായിരുന്നു. 62 ശതമാനം പന്തടക്കത്തിലും 6നെതിരേ 14 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മുന്നിട്ട് നില്‍ക്കാന്‍ യുണൈറ്റഡിന് സാധിച്ചെങ്കിലും വിജയിക്കാനായില്ല. 45 പോയിന്റുള്ള യുണൈറ്റഡ് രണ്ടാം സ്ഥാനത്തും 37 പോയിന്റുള്ള എവര്‍ട്ടന്‍ ആറാം സ്ഥാനത്തുമാണ്. 47 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് തലപ്പത്ത്.

ലാലിഗ

ലാലിഗയില്‍ റയല്‍ വിജയവഴിയില്‍ തിരിച്ചെത്തി. ഹ്യൂസ്‌കയെ 2-1നാണ് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് മൂന്ന് ഗോളും പിറന്നത്. 48ാം മിനുട്ടില്‍ ജാവിയര്‍ ഗലാനിലൂടെ ഹ്യൂസ്‌ക ആദ്യം മുന്നിലെത്തിയപ്പോള്‍ 55ാം മിനുട്ടില്‍ റാഫേല്‍ വരാനെ റയലിനായി ഗോള്‍ മടക്കി. 84ാം മിനുട്ടില്‍ വരാനെ തന്നെയാണ് റയലിന്റെ വിജയ ഗോളും നേടിയത്. സന്ദര്‍ശകരായിറങ്ങിയാണ് റയലിന്റെ ജയം. 66 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് 13നെതിരേ 18 ഗോള്‍ശ്രമവുമായി ആക്രമണത്തിലും റയല്‍ മികവ് കാട്ടി. 43 പോയിന്റുള്ള റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. ഹ്യൂസ്‌ക അവസാന സ്ഥാനത്തും.

ബയേണ്‍ മ്യൂണിക്ക്

ബുണ്ടസ്ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് ഏക പക്ഷീയമായ ഒരു ഗോളിന് ഹെര്‍ത്ത ബെര്‍ലിനെ തോല്‍പ്പിച്ചു. 12ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലെവന്‍ഡോസ്‌കി പാഴാക്കിയെങ്കിലും 21ാം മിനുട്ടില്‍ കിങ്സ്ലി കോമാന്‍ ബയേണിന്റെ വിജയ ഗോള്‍ നേടുകയായിരുന്നു. 59 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്നാണ് ബയേണിന്റെ ജയം. 48 പോയിന്റുള്ള ബയേണ്‍ തലപ്പത്ത് തുടരുകയാണ്.

ഫ്രീബര്‍ഗ്

മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ ഫ്രീബര്‍ഗിനെ 2-1ന് തോല്‍പ്പിച്ചു.49ാം മിനുട്ടില്‍ നോ യിയോങ് ജിയോങ്ങും 52ാം മിനുട്ടില്‍ ജൊനാഥന്‍ സ്‌കിമിഡും ഫ്രീബര്‍ഗിനായി വലകുലുക്കിയപ്പോള്‍ 76ാം മിനുട്ടില്‍ യൂസൗഫ മൗകോക്കോയാണ് ഡോര്‍ട്ട്മുണ്ടിന്റെ ആശ്വാസ ഗോള്‍ നേടിയത്. 32 പോയിന്റുള്ള ഡോര്‍ട്ട്മുണ്ട് ആറാം സ്ഥാനത്തും 30 പോയിന്റുള്ള ഫ്രീബര്‍ഗ് എട്ടാം സ്ഥാനത്തുമാണ്.

Story first published: Sunday, February 7, 2021, 10:14 [IST]
Other articles published on Feb 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+