Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അഞ്ചാം സ്ഥാനത്ത്, ലെസ്റ്റര്‍ സിറ്റിക്ക് തോല്‍വി, ലുകാകുവിലൂടെ എവര്‍ട്ടന് ജയം!

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും എവര്‍ട്ടനും ജയം. സണ്ടര്‍ലാന്‍ഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു കൊണ്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ എവര്‍ട്ടന്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ ഇഞ്ചോടിഞ്ച് പൊരുതിയാണ് 4-2ന് ജയം പിടിച്ചെടുത്തത്.

മുക്കാല്‍ മണിക്കൂറോളം പത്ത് പേരുമായി കളിക്കേണ്ടി വന്ന സണ്ടര്‍ലാന്‍ഡിനെതിരെ സ്ലാറ്റന്‍ ഇബ്രാഹിമോവിച് (30), ഹെന്റിക് മഹിതരിയാന്‍ (46), മാര്‍കസ് റഷ്‌ഫോഡ് (89) എന്നിവരാണ് സ്‌കോര്‍ ചെയ്തത്.

manu

നാല്‍പ്പത്തിമൂന്നാം മിനുട്ടില്‍ സെബാസ്റ്റ്യന്‍ ലാര്‍സനാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. മാഞ്ചസ്റ്ററിന്റെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ആന്‍ഡര്‍ ഹെരേറയെ ഫൗള്‍ ചെയ്തതിനാണ് റഫറി റെഡ് കാര്‍ഡെടുത്തത്. ഇതിന് മുമ്പ് തന്നെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലീഡ് നേടിയിരുന്നു. മുപ്പതാം മിനുട്ടില്‍ സ്വീഡിഷ് സ്‌ട്രൈക്കര്‍ ഇബ്രാഹിമോവിചാണ് ഇരുപത് വാര അകലെ നിന്ന് മനോഹരമായ ഗോളില്‍ സണ്ടര്‍ലാന്‍ഡിനെ പിറകിലാക്കിയത്. സീസണില്‍ ഇബ്രാഹിമോവിചിന്റെ പതിനേഴാം പ്രീമിയര്‍ ലീഗ് ഗോളായിരുന്നു

സണ്ടര്‍ലാന്‍ഡ് ലീഗ് സീസണില്‍ ഇരുപത്തൊന്നാത്തെ തോല്‍വിയാണ് നേരിട്ടത്. ഇതോടെ, ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെടുമെന്ന് ഉറപ്പായി. 20 പോയിന്റുള്ള സണ്ടര്‍ലാന്‍ഡ് ലീഗില്‍ ഏറ്റവും പിറകിലാണ്. പ്രീമിയര്‍ ലീഗില്‍ പതിനൊന്ന്മണിക്കൂറും പതിനഞ്ച് മിനുട്ടുമായി സണ്ടര്‍ലാന്‍ഡ് ഒരു ഗോള്‍ സ്‌കോര്‍ ചെയ്തിട്ട്. അടുത്ത രണ്ട് മത്സരങ്ങള്‍ കൂടി തോറ്റാല്‍ പുറത്താകല്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടും.

ഒന്നാം സ്ഥാനത്ത് ചെല്‍സി കുതിപ്പ് തുടരുകയാണ്. എ എഫ് സി ബൗണ്‍മൗതിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി തോല്‍പ്പിച്ചത്. എദെന്‍ ഹസാദും അലോണ്‍സോയും സ്‌കോര്‍ ചെയ്തു. ആദ്യ ഗോള്‍ സെല്‍ഫ് ആയിരുന്നു.

ഷേക്‌സ്പിയര്‍ പരിശീലകനായതിന് ശേഷം തുടരെ ആറ് ജയങ്ങള്‍ നേടിയ ലെസ്റ്ററിന്റെ കുതിപ്പാണ് എവര്‍ട്ടനില്‍ അവസാനിച്ചത്. ഡേവീസ്, ജാഗിയല്‍ക എന്നിവര്‍ ഓരോ ഗോള്‍ നേടിയപ്പോള്‍ ലുകാകു ഡബിളടിച്ച് താരമായി. ലെസ്റ്ററിനായി സ്ലിമാനി, അല്‍ബ്രൈറ്റന്‍ സ്‌കോര്‍ ചെയ്തു.

ഗോള്‍ നില

സണ്ടര്‍ലാന്‍ഡ് 0-3 മ.യുനൈറ്റഡ്

എവര്‍ട്ടന്‍ 4-2 ലെസ്റ്റര്‍ സിറ്റി

പോയിന്റ് നില

ചെല്‍സി 75

ടോട്ടനം 68

ലിവര്‍പൂള്‍ 63

മ.സിറ്റി 61

മ. യുനൈറ്റഡ് 57

Story first published: Monday, April 10, 2017, 10:17 [IST]
Other articles published on Apr 10, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+