Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൂണിയുടെ ഡര്‍ബി കൗണ്ടിയെ തകര്‍ത്ത് യുണൈറ്റഡ് എഫ് എ കപ്പ് ക്വാര്‍ട്ടറില്‍

മാഞ്ചസ്റ്റര്‍: എഫ്എ കപ്പ് പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. ഡര്‍ബി കൗണ്ടിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് യുണൈറ്റഡ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. മുന്‍ യുണൈറ്റഡ് താരം വെയ്ന്‍ റൂണി അംഗമായ ഡര്‍ബി കൗണ്ടിക്ക് ഗോള്‍ നേടാനായില്ല. ജനുവരി ട്രാന്‍സ്ഫറില്‍ യുണൈറ്റഡിലെത്തിയ ഒഡിയോണ്‍ ഇഗാളോ(41, 70) ഇരട്ടഗോള്‍ നേടിയപ്പോള്‍ ലൂക്ക് ഷാ(33) മറ്റൊരു ഗോള്‍ നേടി.

മത്സരത്തിന്റെ 62 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ചത് യുണൈറ്റഡാണ്. 26 തവണ ഗോള്‍ശ്രമം നടത്താനും കഴിഞ്ഞു. പ്രതിരോധത്തിലെ പിഴവുകളാണ് മൂന്നു ഗോളുകള്‍ക്കും ഇടയാക്കിയത്. മാര്‍ച്ച് 21ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വിച്ച് സിറ്റിയാണ് യുണൈറ്റഡിന്റെ എതിരാളികള്‍. ആഴ്‌സണല്‍ ഷെഫീല്‍ഡ് യുണൈറ്റഡുനേയും ചെല്‍സി ലെസ്റ്റര്‍ സിറ്റിയേയും നേരിടും. ന്യൂകാസില്‍ യുണൈറ്റഡാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളി.

facupmanchesterunitedvsderbycounty

സ്പാനിഷ് കോപ്പ ഡെല്‍ റേയില്‍ അത്‌ലറ്റിക്ക് ക്ലബ്ബ് ഫൈനലില്‍ കടന്നു. രണ്ടാംപാദ സെമിയില്‍ ഗ്രനാഡയോട് 2-1ന് തോല്‍വി വഴങ്ങിയെങ്കിലും എവേ ഗോളിന്റെ മികവിലാണ് അത്‌ലറ്റിക് ഫൈനല്‍ ടിക്കറ്റെടുത്തത്. ആദ്യപാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അത്‌ലറ്റിക് ജയിച്ചിരുന്നു. ഫൈനലില്‍ റയല്‍ സൊസിഡാഡ് ആണ് അത്‌ലറ്റിക്കിന്റെ എതിരാളി. കഴിഞ്ഞദിവസം നടന്ന ആദ്യ സെമിയില്‍ മിറാന്‍ഡെസിനെ തോല്‍പ്പിച്ചാണ് സൊസിഡാഡിന്റെ മുന്നേറ്റം. ഫ്രഞ്ച് കപ്പില്‍ സെന്റ് എറ്റിന്നി ഫൈനലില്‍ കടന്നു. റെന്നസിനെ 2-1നാണ് എറ്റിന്നി കീഴടക്കിയത്. ഫൈനലില്‍ പിഎസ്ജിയുമായി എറ്റിന്നിയുടെ ഏറ്റുമുട്ടും.

Story first published: Friday, March 6, 2020, 11:49 [IST]
Other articles published on Mar 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+