Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുനൈറ്റഡിനെ ഡെഹേയ കാത്തു... ആദ്യപാദം ഗോള്‍രഹിതം, റോമയ്ക്കു തോല്‍വി

മാഡ്രിഡ്/കീവ്: സ്പാനിഷ് സൂപ്പര്‍ ഗോളി ഡേവിഡ് ഡെഹേയയുടെ വില മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒരിക്കല്‍ക്കൂടി അറിഞ്ഞു. യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഡെഹേയ സൂപ്പര്‍മാനായപ്പള്‍ സ്പാനിഷ് ടീം സെവിയ്യയെ യുനൈറ്റഡ് പിടിച്ചുനിര്‍ത്തി. സ്‌പെയിനില്‍ നടന്ന ഒന്നാംപാദ പ്രീകാര്‍ട്ടറിലാണ് യുനൈറ്റഡ് ഗോള്‍രഹിത സമനിലയുമായി പ്രത്യക്ഷപ്പെട്ടത്.

മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ടീം എഎസ് റോമ പരാജമേറ്റുവാങ്ങി. ഉക്രെയ്ന്‍ ക്ലബ്ബായ ഷക്തര്‍ ഡൊണെസ്‌കാണ് റോമയെ വീഴ്ത്തിയത്. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു ഷക്തര്‍ കളിയിലേക്ക് തിരിച്ചുവന്നത്.

 ഡെഹേയക്കു നന്ദി

ഡെഹേയക്കു നന്ദി

ചുരുങ്ങിയത് മൂന്നു ഗോളുകള്‍ക്കെങ്കിലും തോല്‍ക്കമായിരുന്ന മല്‍സരത്തില്‍ യുനൈറ്റഡിന് സമനില നേടിക്കൊടുത്തത് ഡെഹേയയുടെ അമാനുഷിക പ്രകടനമായിരുന്നു. യുനൈറ്റഡ് ഗോള്‍മുഖത്ത് സ്‌പൈഡര്‍മാനെപ്പോലെ സെവിയ്യ ആക്രമണങ്ങള്‍ പറന്നു തട്ടിയകറ്റിയ ഡെഹേയ ടീമിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തുകയായിരുന്നു.
സെവിയ്യയുടെ നിരവധി ക്ലോസ് റേഞ്ച് ഗോള്‍ ശ്രമങ്ങളും ലോങ്‌റേഞ്ചറുകളുമെല്ലാമാണ് സ്പാനിഷ് ഗോളിക്കു മുന്നില്‍ വിഫലമായത്.

പോഗ്ബ വിവാദം

പോഗ്ബ വിവാദം

കോച്ച് ജോസെ മൊറീഞ്ഞോയും സൂപ്പര്‍ താരം പോള്‍ പോഗ്ബയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായി ഇതിനകം അഭ്യൂഹം പരന്നിരുന്നു. ഇതു ശരിവയ്ക്കുന്ന വിധം പോഗ്ബയെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയാണ് മൊറീഞ്ഞോ യുനൈറ്റഡ് ടീമിനെ പ്രഖ്യാപിച്ചത്. എന്നാല്‍ ആന്‍ഡര്‍ ഹെരേരയ്ക്കു അപ്രതീക്ഷിതമായി പരിക്കേറ്റതോടെ 20 മിനിറ്റിനുള്ളില്‍ തന്നെ പോഗ്ബയെ ഇറക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു.
കിക്കോഫിനുമുമ്പ് പോഗ്ബയുമായി ബന്ധപ്പെടുത്തിയുള്ള ചോദ്യങ്ങളോട് മൊറീഞ്ഞോ പ്രതികരിച്ചത് അല്‍പ്പം അരിശത്തോടെയായിരുന്നു.

നിരാശപ്പെടുത്തി ഡെവിള്‍സ്

നിരാശപ്പെടുത്തി ഡെവിള്‍സ്

പോഗ്ബയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും ശക്തമായയ ടീമിനെയാണ് യുനൈറ്റഡ് കോച്ച് മൊറീഞ്ഞോ കളത്തിലിറക്കിയത്. പുതുതായി ടീമിലെത്തിയ ചിലിയന്‍ സ്റ്റാര്‍ അലെക്‌സിസ് സാഞ്ചസ് അടക്കം മികച്ച താരങ്ങളെല്ലാം ടീമിലുണ്ടായിരുന്നു. എന്നാല്‍ നിരാശപ്പെടുത്തുന്നതായിരുന്നു യുനൈറ്റഡിന്റെ പ്രകടനം. സെവിയ്യയുടെ അറ്റാക്കിങ് ഗെയിമിനു മുന്നില്‍ കൂടുതല്‍ സമയവും പ്രതിരോധിച്ച് നില്‍ക്കാനാണ് ഡെവിള്‍സ് ശ്രമിച്ചത്. 25 ഗോള്‍ ശ്രമങ്ങളാണ് സെവിയ് നടത്തിയത്. ചില മികച്ച ഗോള്‍നീക്കങ്ങള്‍ ഡെഹേയ നിഷ്ഫലമാക്കിയപ്പോള്‍ ഫിനിഷിങിലെ പിഴവുകളും സെവിയ്യയെ ജയം നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തി.
നാലു വര്‍ഷത്തിനു ശേഷം ചാംപ്യന്‍സ് ലീഗില്‍ യുനൈറ്റഡിന്റെ ആദ്യ നോക്കൗട്ട്‌റൗണ്ട് മല്‍സരം കൂടിയായിരുന്നു സെവിയ്യക്കെതിരേയുള്ളത്.

പിന്നില്‍ നിന്നും പൊരുതിക്കയറി ഷക്തര്‍

പിന്നില്‍ നിന്നും പൊരുതിക്കയറി ഷക്തര്‍

സ്വന്തം കാണികള്‍ക്കു മുന്നില്‍ പിന്നില്‍നിന്നും പൊരുതിക്കയറിയാണ് റോമയെ ഷക്തര്‍ കീഴടക്കിയത്. തുര്‍ക്കി വിങര്‍ സെന്‍ഗിസ് ഉന്റെര്‍ 41ാം മിനിറ്റില്‍ റോമയുടെ അക്കൗണ്ട് തുറന്നിരുന്നു.
രണ്ടാംപകുതിയില്‍ ഷക്തര്‍ മല്‍സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. 52ാം മിനിറ്റില്‍ ഫക്യുന്‍ഡോ ഫെരേരയിലൂടെയാണ് ഷക്തര്‍ സമനില പിടിച്ചുവാങ്ങിയത്. 71ാം മിനിറ്റില്‍ തകര്‍പ്പന്‍ ഫ്രികിക്കിലൂടെ ഫ്രെഡ് ഷക്തറിന്റെ വിജയഗോളിന് അവകാശിയായി.

Story first published: Thursday, February 22, 2018, 10:12 [IST]
Other articles published on Feb 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+