For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എഫ്എ കപ്പ്; ഞെട്ടിക്കുന്ന തോല്‍വിയോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്, സിറ്റിക്ക് ജയം

ലണ്ടന്‍: എഫ്എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അപ്രതീക്ഷിത തോല്‍വി. വോള്‍വര്‍ ഹാംപ്ടണ്‍ വാന്‍ഡറേഴ്‌സ് ആണ് 2-1ന് യുണൈറ്റഡിനെ സ്വന്തം തട്ടകത്തില്‍ തോല്‍പ്പിച്ചത്. ഇതോടെ ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം ആദ്യമായി വോള്‍വസ് എഫ്എ കപ്പിന്റെ സെമിയില്‍ കളിക്കാന്‍ അര്‍ഹത നേടി. മത്സരത്തിലുടനീളം യുണൈറ്റഡിനെ പിന്നിലാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

united

മളിന്യൂ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ലീഡെടുത്തത് വോള്‍വസ് ആണ്. എഴുപതാം മിനിറ്റില്‍ റൗള്‍ ജിമിനെസിന്റെ ഗോളില്‍ മുന്നിലെത്തിയ ടീം ആറു മിനിറ്റിനുശേഷം ഡിയോഗോ ജോട്ടയിലൂടെ ലീഡുയര്‍ത്തി. ഇതോടെ കനത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും യുണൈറ്റഡിന് ഗോള്‍ നേടാനായില്ല. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനറ്റില്‍ റാഷ്ഫോര്‍ഡാണ് യുണൈറ്റഡിന്റെ ആശ്വാസഗോള്‍ നേടിയത്.

സ്വാന്‍സി സിറ്റിയെ തോല്‍പ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റിയും സെമി ഉറപ്പിച്ചു. 3-2 എന്ന സ്‌കോറിനായിരുന്നു സിറ്റിയുടെജയം. രണ്ടുഗോളിന് മുന്നില്‍ നിന്നിട്ടും സ്വാന്‍സിക്ക് വിജയം നേടാനായില്ല. ഇരുപതാം മിനിറ്റില്‍ ഗ്രിമെസും ഇരുപത്തിയൊന്‍പതാം മിനിറ്റില്‍ സെലിനയും സ്വാന്‍സിക്കായി ഗോള്‍ നേടി. അറുപത്തിയൊന്‍പതാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച സിറ്റി എഴുപത്തിയെട്ടാം മിനിറ്റില്‍ നോര്‍ഡ്ഫെല്‍ഡിന്റെ സെല്‍ഫ് ഗോളിലൂടെ ഒപ്പമെത്തി.

city

പിന്നീട് എണ്‍പത്തിയെട്ടാം മിനിറ്റില്‍ അഗ്യൂറോ ടീമിന്റെ വിജയഗോളും സ്വന്തമാക്കി. വീഡിയോ റീപ്ലേയില്‍ അഗ്യുറോ ഓഫ്സൈഡാണെന്ന് വ്യക്തമായിരുന്നെങ്കിലും വാര്‍ സിസ്റ്റം ഇല്ലാത്തത് സിറ്റിക്ക് തുണയായി. ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ച വാറ്റ്ഫോര്‍ഡും സെമിയില്‍ പ്രവേശിച്ചു. ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു വാറ്റ്‌ഫോഡിന്റെ ജയം. കാപ്പൗവും(27) ഗ്രേയും(79) വാറ്റ്ഫോര്‍ഡിനായി ഗോള്‍ നേടിയപ്പോള്‍ ക്രിസ്റ്റല്‍ പാലസിനുവേണ്ടി ബാറ്റ്ഷൂയി (62) ഒരു ഗോള്‍ മടക്കി.

Story first published: Sunday, March 17, 2019, 11:21 [IST]
Other articles published on Mar 17, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+