Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒമ്പത് മത്സരത്തിനിടെ ആകെ നേടിയത് ഒരു ഗോള്‍, മാര്‍ഷ്വലിന്റെ ഫോം ഔട്ടിന് പിറകില്‍ പ്രണയ നഷ്ടം

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ യുവനിരയില്‍ പ്രതിഭാധനനാണ് ആന്റണി മാര്‍ഷ്വല്‍ എന്ന ഫ്രഞ്ച് സ്‌ട്രൈക്കര്‍. പക്ഷേ, സീസണ്‍ പുരോഗമിക്കുമ്പോള്‍ ക്ലബ്ബിനെയും കോച്ച് മൗറിഞ്ഞോയെയും അലട്ടുന്ന പ്രധാനപ്രശ്‌നം മാര്‍ഷ്വലിന്റെ ഫോം ഔട്ട്തന്നെ. കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ മാര്‍ഷ്വല്‍ നേടിയത് ഒരു ഗോള്‍ മാത്രം. ഓള്‍ഡ് ട്രഫോര്‍ഡില്‍ സ്റ്റോക്ക് സിറ്റിക്കെതിരെ യുനൈറ്റഡിന്റെ മുഖം രക്ഷിച്ച സമനില ഗോളായിരുന്നു മാര്‍ഷ്വല്‍ നേടിയ ഏക ഗോള്‍.

എന്താണ് മാര്‍ഷ്വലിന് സംഭവിച്ചത് എന്നറിയാതെ ക്ലബ്ബ് ആരാധകര്‍ വലയുന്നു. എന്നാല്‍, യുവതാരത്തെ ആകെ ഉലച്ചുകളഞ്ഞത് പ്രണയ നഷ്ടമാണെന്ന് ക്ലബ്ബ് അധികൃതര്‍ സമ്മതിക്കുന്നു.മൂന്ന് വര്‍ഷത്തെ പ്രണയം പൊട്ടിത്തകര്‍ന്നതാണ് താരത്തിന്റെ പ്രകടനത്തെ ബാധിച്ചത്. ഡ്രസിംഗ് റൂമില്‍ മൂഡ് ഓഫായിരിക്കുന്ന മാര്‍ഷ്വല്‍ സഹതാരങ്ങള്‍ക്കിടയില്‍ സഹതാപ സീനാണ്.

anthonymartial

സാമന്ത ജാക്വുലിന്റ് എന്ന യുവതിയുമായി അഗാധപ്രണയത്തിലായിരുന്നു മാര്‍ഷ്വല്‍. ഇവര്‍ക്ക് ഒരു മകളുണ്ട് - പെയ്റ്റന്‍. സാമന്ത പാരീസിലേക്ക് മടങ്ങി. ഇനിയൊരു തിരിച്ചുവരവില്ലെന്ന അറിയിപ്പോടെ. മാഞ്ചസ്റ്ററില്‍ തന്നെ തുടരുകയാണ് മാര്‍ഷ്വല്‍.

ഇരുപതുകാരനായ മാര്‍ഷ്വല്‍ ഇക്കഴിഞ്ഞ യൂറോ കപ്പിലും മോശം ഫോമിലായിരുന്നു. അന്നേ ഈ പ്രശ്‌നം താരത്തെ അലട്ടിയിരുന്നു. ഫോം നഷ്ടപ്പെട്ടതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഏറെ ഇഷ്ടപ്പെട്ട ഒമ്പതാം നമ്പര്‍ ജഴ്‌സിയും താരത്തിന് നഷ്ടമായി. സ്ലാറ്റന്‍ ഇബ്രാഹിമോവിചാണ് ഇപ്പോള്‍ മൗറിഞ്ഞോയുടെ നമ്പര്‍ 9.

Story first published: Sunday, October 9, 2016, 18:30 [IST]
Other articles published on Oct 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+