യുവന്റസിന് സമനില; യുണൈറ്റഡിനും ടോട്ടനത്തിനും ചെല്‍സിക്കും ജയം
ലണ്ടന്‍/ടുറിന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രമുഖര്‍ക്ക് ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,ടോട്ടനം,ചെല്‍സി ടീമുകള്‍ വിജയത്തോടെ ആരാധക പ്രതീക്ഷ കാത്തു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ലെസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍പ്പിച്ചത്. എട്ടാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയെ വലയിലാക്കി മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് യുണൈറ്റഡിന്റെ വിജയഗോള്‍ നേടിയത്. അഞ്ച് മത്സരം പൂര്‍ത്തിയാക്കിയ യുണൈറ്റഡ് രണ്ട് വീതം ജയവും സമനിലയും ഒരു തോല്‍വിയുമടക്കം എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ്.

നാലടിച്ച് ടോട്ടനം കുതിപ്പ്
സ്വന്തം തട്ടകത്തില്‍ ക്രിസ്റ്റല്‍ പാലസിനെ നാണംകെടുത്തുന്ന പ്രകടനമാണ് ടോട്ടനം പുറത്തെടുത്തത്.എതിരില്ലാത്ത നാല് ഗോളിനാണ് സ്പര്‍സ് നിരയുടെ ജയം.10ാം മിനുട്ടില്‍ സണ്‍ ഹ്യൂങ് മിന്‍ ടോട്ടനത്തിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു.21ാം മിനുട്ടില്‍ വാന്‍ അന്‍ഹോല്‍ട്ടിന്റെ സെല്‍ഫ് ഗോളില്‍ ടോട്ടനം രണ്ടാം ഗോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു.23ാം മിനുട്ടില്‍ വീണ്ടും മിന്‍ വലകുലുക്കി.42ാം മിനുട്ടില്‍ എറിക് ലമീലയാണ് ടോട്ടനത്തിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്. രണ്ടാം പകുതിയില്‍ ടോട്ടനത്തിന് ഒരു ഗോള്‍ പോലും നേടാനായില്ല.8 പോയിന്റുള്ള ടോട്ടനം നിലവില്‍ മൂന്നാം സ്ഥാനത്താണ്.

ഗോള്‍മഴപെയ്യിച്ച് ചെല്‍സി
അട്ടിമറിയില്‍ പേരുകേട്ട വോള്‍വ്‌സിനെ ഗോള്‍മഴയില്‍ മുക്കി ചെല്‍സി. വോള്‍വ്‌സിനെ അവരുടെ തട്ടകത്തില്‍ രണ്ടിനെതിരേ അഞ്ച് ഗോളിനാണ് ചെല്‍സി പരാജയപ്പെടുത്തിയത്.31ാം മിനുട്ടില്‍ ഫിക്കായോ ടൊമോറി ചെല്‍സിയുടെ ഗോള്‍വേട്ട തുടങ്ങിയപ്പോള്‍ 34,41 മിനുട്ടില്‍ താമി അബ്രഹാം ചെല്‍സിക്കായി വലകുലുക്കി.
55ാം മിനിട്ടിലും ലക്ഷ്യം കണ്ട താമി ഹാട്രിക്ക് പൂര്‍ത്തിയാക്കി.ഇഞ്ചുറി ടൈമില്‍ മസൊന്‍ മൗണ്ടാണ് ചെല്‍സിയുടെ ഗോള്‍വേട്ട പൂര്‍ത്തിയാക്കിയത്. 85ാം മിനുട്ടില്‍ പാട്രിക്ക് കട്രോണ്‍ വോള്‍വ്‌സിനായി ഗോള്‍ നേടി. 69ാം മിനുട്ടില്‍ അബ്രഹാമിന്റെ സെല്‍ഫ് ഗോളാണ് വോള്‍വ്‌സിന് ഒരു ഗോള്‍ സമ്മാനിച്ചത്.
ത്രിരാഷ്ട്ര ട്വന്റി20; സിംബാബ്‌വെയെ തോല്‍പ്പിച്ച് അഫ്ഗാനിസ്താന്‍

യുവന്റസിന് ഗോള്‍രഹിത സമനില
ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിന് ഗോള്‍രഹിത സമനില.സ്വന്തം തട്ടകത്തില്‍ ഫിയോറന്റീനയാണ് യുവന്റസിനെ തളച്ചത്.ആദ്യ രണ്ട് മത്സരവും ജയിച്ച യുവന്റസ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications