For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫെര്‍ഗി യുഗത്തിനു ശേഷം അടിമുടി ഉടച്ചുവാര്‍ത്ത് യുനൈറ്റഡ്... വാരിയെറിഞ്ഞത് കോടികള്‍

ഏറ്റവുമധികം പണം ചെലവിട്ടത് പോള്‍ പോഗ്ബയ്ക്കു വേണ്ടിയാണ്

By Manu

ലണ്ടന്‍: ഇതിഹാസ കോച്ച് അലെക്‌സ് ഫെര്‍ഗൂസന്റെ വിരമിക്കലിനു ശേഷം ഇംഗ്ലീഷ് ഗ്ലാമര്‍ ടീം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാറ്റത്തിന്റെ പാതയിലാണ്. ഫെര്‍ഗി പടിയിറങ്ങിയ ശേഷം മൂന്നാമത്തെ പരിശീലകനാണ് ഇപ്പോഴത്തെ കോച്ചായ ജോസ് മൊറീഞ്ഞോ. ഡേവിഡ് മോയസ്, ലൂയിസ് വാന്‍ഗാല്‍ എന്നിവരും ഇതിനിടെ യുനൈറ്റഡിന്റെ പരിശീലകസ്ഥാനം വഹിച്ചു.

ഫെര്‍ഗി യുഗത്തിനു ശേഷം യുനൈറ്റഡ് ടീം അടിമുടി ഉടച്ചുവാര്‍ത്തിരിക്കുകയാണ്. കോടികള്‍ വാരിയെറിഞ്ഞ് പല താരങ്ങളെയും റെഡ് ഡെവിള്‍സ് തങ്ങളുടെ തട്ടകത്തിലേക്ക് കൊണ്ടുവന്നു. ഫെര്‍ഗി ടീം വിട്ട ശേഷമുള്ള യുനൈറ്റഡിന്റെ 11 വിലയേറിയ ട്രാന്‍സ്ഫറുകള്‍ ഏതൊക്കെയെന്നു നോക്കാം.

ആദ്യം ഫെല്ലയ്നി, പിറകെ മാറ്റ

ആദ്യം ഫെല്ലയ്നി, പിറകെ മാറ്റ

27.5 മില്ല്യണ്‍ യൂറോയ്ക്ക് മരൗനെ ഫെല്ലയ്‌നിയെയാണ് ഫെര്‍ഗിക്കു പകരമെത്തിയ യുനൈറ്റഡ് കോച്ച് മോയസ് ആദ്യം ടീമിനൊപ്പം ചേര്‍ത്തത്. പിന്നീട് സ്പാനിഷ് പ്ലേമേക്കര്‍ യുവാന്‍ മാറ്റയെയും മോയസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് യുനൈറ്റഡ് വാങ്ങിയിരുന്നു. 37.1 മില്ല്യണ്‍ യൂറോയാണ് മാറ്റയ്ക്കു വേണ്ടി ഡെവിള്‍സ് ചെല്‍സിക്കു കൈമാറിയത്.
ഇവരില്‍ മാറ്റ മാഞ്ചസ്റ്ററില്‍ സ്ഥിര സാന്നിധ്യമായി മാറിയപ്പോള്‍ പകരക്കാരനായി പല കളികളിലും ഫെല്ലയ്നിയും തിളങ്ങി. 20 മില്ല്യണ്‍ യൂറോയ്ക്ക് മറ്റൊരു സ്പാനിഷ് മിഡ്ഫീല്‍ഡറായ ആന്‍ഡര്‍ ഹെരേരയാണ് പിന്നീട് യുനൈറ്റഡിന്റെ ചുവപ്പന്‍ ജഴ്‌സിയണിഞ്ഞത്. ഇംഗ്ലീഷ് ഡിഫന്‍ഡര്‍ ലൂക്ക് ഷോയെ ടീമിലെത്തിക്കാന്‍ 30 മില്ല്യണ്‍ യൂറോ യുനൈറ്റഡ് മറ്റൊരു പ്രീമിയര്‍ ലീഗായ സതാംപ്റ്റനു നല്‍കിയിരുന്നു.

വാന്‍ഗാലിന്‍റെ വരവ്

വാന്‍ഗാലിന്‍റെ വരവ്

മോയസിനെ പുറത്താക്കിയ ശേഷം വാന്‍ഗാല്‍ പരിശീലകസ്ഥാനത്തെത്തിയതോടെ യുനൈറ്റഡ് കൂടുതല്‍ പണം ചെലവഴിക്കാന്‍ തുടങ്ങി. റെക്കോര്‍ഡ് തുകയ്ക്കു റയല്‍ മാഡ്രിഡില്‍ നിന്നു അര്‍ജന്റൈന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡിമരിയയാണ് വാന്‍ഗാലിനു കീഴില്‍ ആദ്യമായി യുനൈറ്റഡിലെത്തിയത്. 59.7 മില്ല്യണ്‍ യൂറോയാണ് ഡിമരിയക്കായി യുനൈറ്റഡിനു നല്‍കേണ്ടിവന്നത്.
പിന്നീട് അത്രയൊന്നും പ്രശസ്തനല്ലാത്ത ഫ്രഞ്ച് യുവ സ്‌ട്രൈക്കര്‍ ആന്റണി മര്‍ഷ്യാലിനെ 36 മില്ല്യണ്‍ ചെലവഴിച്ച് വാന്‍ഗാല്‍ ടീമിലേക്ക് കൊണ്ടു വന്നപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ തനിക്കായി ചെലവഴിച്ച പണം വെറുതെയായിപ്പോയില്ലെന്ന് മര്‍ഷ്യാല്‍ കളിക്കളത്തില്‍ തെളിയിച്ചു.

 മൊറീഞ്ഞോ യുഗം തുടങ്ങി

മൊറീഞ്ഞോ യുഗം തുടങ്ങി

30 മില്ല്യണ്‍ യൂറോയ്ക്ക് ഐവറി കോസ്റ്റ് ഡിഫന്‍ഡര്‍ എറിക് ബെയ്‌ലിയാണ് പിന്നീട് യുനൈറ്റഡിന്റെ ഭാഗമായത്. മൊറീഞ്ഞോ പരിശീലകനായ ശേഷമുള്ള യുനൈറ്റഡിന്റെ ആദ്യത്തെ വലിയ ട്രാന്‍സ്ഫറായിരുന്നു ഇത്. ഇതേ തുകയ്ക്ക് തന്നെ ബൊറൂസ്യ ഡോട്മുണ്ടില്‍ നിന്നും അര്‍മേനിയയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഹെന്റിക് മിക്കിതാര്‍യാനെയും യുനൈറ്റഡ് ടീമിലേക്കു കൊണ്ടുവന്നു. തുടര്‍ന്നാണ് യുനൈറ്റിന്റെ ഏറ്റവും വലിയ ട്രാന്‍സ്ഫറിന് ലോകം സാക്ഷിയായത്. യുവന്റസില്‍ നിന്നും ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബയെ ടീമിലേക്ക് മടക്കിക്കൊണ്ടുവരാന്‍ 89.3 മില്ല്യണ്‍ യൂറോ യുനൈറ്റഡ് വാരിയെറിഞ്ഞു.

 പോഗ്ബയ്ക്കരികെ ലുക്കാക്കു

പോഗ്ബയ്ക്കരികെ ലുക്കാക്കു

പോഗ്ബയുടെ റെക്കോര്‍ഡിന് തൊട്ടിരികിലെത്തിയതായിരുന്നു തൊട്ടടുത്ത ട്രാന്‍സ്ഫര്‍. ബെല്‍ജിയന്‍ ഗോള്‍മെഷീന്‍ റൊമേലു ലുക്കാക്കുവിനു വേണ്ടി 75 മില്ല്യണ്‍ യൂറോയാണ് എവര്‍ട്ടനു യുനൈറ്റഡ് നല്‍കിയത്. തന്റെ മുന്‍ ടീം ചെല്‍സിയില്‍ നിന്നു മിഡ്ഫീല്‍ഡര്‍ നെമഞ്ജ മാറ്റിച്ചിനെയും മൊറീഞ്ഞോ യുനൈറ്റഡിലെത്തിച്ചു. 40 മില്ല്യണ്‍ യൂറോയ്ക്കായിരുന്നു കൈമാറ്റം.
ഇപ്പോളിതാ റെക്കോര്‍ഡ് പ്രതിഫലം വാഗ്ദാനം ചെയ്ത് ആഴ്സനലില്‍ നിന്ന് ചിലിയന്‍ സൂപ്പര്‍ താരം അലെക്സിസ് സാഞ്ചസിനെയും യുനൈറ്റഡ് തങ്ങളുടെ തട്ടകത്തിലെത്തിച്ചു കഴിഞ്ഞു.

Story first published: Wednesday, January 24, 2018, 9:05 [IST]
Other articles published on Jan 24, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+