Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡെഹെയ ഹീറോയിസം, യുനൈറ്റഡിന് 6/6, ടോട്ടനത്തെയും മറികടന്നു... ബാഴ്‌സ, റയല്‍ മിന്നി

1

ലണ്ടന്‍/ മാഡ്രിഡ്: പുതിയ കോച്ച് ഒലെ ഗണ്ണാര്‍ സോള്‍ഷെറിന്റെ കീഴില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കടിഞ്ഞാണില്ലാതെ മുന്നേറുകയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരില്‍ ടോട്ടനം ഹോട്‌സ്പറിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് യുനൈറ്റഡ് മറികടന്നു. സൂപ്പര്‍ താരം പോള്‍ പോഗ്ബയുടെ അത്യുജ്ജ്വല പാസില്‍ നിന്നും മാര്‍ക്കസ് റഷ്‌ഫോര്‍ഡാണ് 44ാം മിനിറ്റില്‍ ടീമിന്റെ വിജയഗോള്‍ കണ്ടെത്തിയത്.

എന്നാല്‍ ഗോളി ഡേവിഡ് ഡെഹെയയാണ് യുനൈറ്റഡിന്റെ യഥാര്‍ഥ ഹീറോ. രണ്ടാംപകുതിയില്‍ ടോട്ടനത്തിന്റെ തുടര്‍ച്ചയായ ഗോള്‍ ശ്രമങ്ങളെ അവിശ്വസനീയ സേവുകളിലൂടെ ഡെഹെയ വിഫലമാക്കി. 11 സേവുകളാണ് താരം കളിയില്‍ നടത്തിയത്.

ഡെഹെയയുടെ സേവുകള്‍ കാണാം

സോള്‍ഷെറിന് കീഴില്‍ തുടര്‍ച്ചയായ ആറാമത്തെയും ലീഗിലെ അഞ്ചാമത്തെയും ജയമാണ് യുനൈറ്റഡ് സ്വന്തമാക്കിയത്. ഇതു പുതിയ റെക്കോര്‍ഡ് കൂടിയാണ്. യുനൈറ്റഡിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പരിശീലകന്‍ തന്റെ ആദ്യത്തെ ആറു കളികളിലും വെന്നിക്കൊടി പാറിക്കുന്നത്. ടോട്ടനത്തിനെതിരായ ജയത്തോടെ യുനൈറ്റഡ് ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള ആഴ്‌സനലിനൊപ്പമെത്തുകയും ചെയ്തു. ലീഗിലെ മറ്റൊരു കളിയില്‍ എവേര്‍ട്ടന്‍ 2-0നു ബോണ്‍മൗത്തിനെ തോല്‍പ്പിച്ചു.

അതേസമയം, സ്പാനിഷ് ലീഗില്‍ നിലവിലെ ജേതാക്കളായ ബാഴ്‌സലോണയും മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡും ജയത്തോടെ മുന്നേറി. ബാഴ്‌സ ഹോം മാച്ചില്‍ ഐബറിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു മുക്കിയപ്പോള്‍ റയല്‍ എവേ മല്‍സരത്തില്‍ റയല്‍ ബെറ്റിസിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി. ഇരട്ടഗോളുകള്‍ നേടിയ ലൂയിസ് സുവാരസാണ് ഐബറിനെതിരേ ബാഴ്‌സയുടെ വിജയശില്‍പ്പി. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ലീഗില്‍ ഇതോടെ മെസ്സി 400 ഗോളുകളെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കുകയും ചെയ്തു.

ബെറ്റിസിനെതിരേ ലൂക്കാ മോഡ്രിച്ചും ഡാനി കബെല്ലോസും ഇരുപകുതികളിലായി നേടിയ ഗോളുകളാണ് റയലിനു നേരിയ ജയം നേടിക്കൊടുത്തത്.

Story first published: Monday, January 14, 2019, 9:29 [IST]
Other articles published on Jan 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+