Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡെവിള്‍സിന്റെ മൂന്നടി... സ്റ്റോക്ക് തീര്‍ന്നു, സിറ്റിയുമായി അകലം കുറച്ച് യുനൈറ്റഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തിങ്കളാഴ്ച അര്‍ധ രാത്രി നടന്ന ഏക മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തകര്‍പ്പന്‍ ജയം. സ്റ്റോക്ക് സിറ്റിയെ സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ യുനൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു മുക്കുകയായിരുന്നു. അന്റോണിയോ വലന്‍സിയ (ഒമ്പതാം മിനിറ്റ്), ആന്റണി മര്‍ഷ്യാല്‍ (38), റൊമേലു ലുക്കാക്കു (72) എന്നിവരാണ് ഡെവിള്‍സിന്റെ സ്‌കോറര്‍മാര്‍.

1

ഈ വിജയത്തോടെ നഗരവൈരികളും ലീഗിലെ ഒന്നാംസ്ഥാനക്കാരുമായ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള അകലം യുനൈറ്റഡ് കുറച്ചു. ഇപ്പോള്‍ ഇരുടീമും തമ്മിലുള്ള വ്യത്യാസം 12 പോയിന്റാണ്. ഞായറാഴ്ച നടന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിനോട് 4-3ന് തോറ്റിരുന്നു. സീസണില്‍ സിറ്റിയുടെ ആദ്യ പരാജയം കൂടിയായിരുന്നു ഇത്.

2

സ്‌റ്റോക്കിനെതിരേ ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബയുടെ മിന്നും പ്രകടനമാണ് യുനൈറ്റഡിനെ ആധികാരിക വിജയത്തിലേക്ക് നയിച്ചത്. ആദ്യ രണ്ടു ഗോളുകളും വഴിയൊരുക്കിയത് പോഗ്ബയായിരുന്നു. മല്‍സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഡെവിള്‍സ് അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ഫിനിഷിങില്‍ കുറച്ചു കൂടി കൃത്യത പുലര്‍ത്തിയിരുന്നെങ്കില്‍ അഞ്ചില്‍ അധികം ഗോളുകള്‍ നേടാന്‍ യുനൈറ്റഡിന് സാധിക്കുമായിരുന്നു.

Story first published: Tuesday, January 16, 2018, 9:56 [IST]
Other articles published on Jan 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+