For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആഴ്‌സണലിനും ജയം; ലാലിഗയില്‍ ബാഴ്‌സയ്ക്ക് സമനില കുരുക്ക്

ലണ്ടന്‍/ബാഴ്‌സലോണ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആഴ്‌സണലിനും ജയം. കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വോള്‍വ്‌സിനെ ഏക പക്ഷീയമായ ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. യുണൈറ്റഡിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 ഫോര്‍മേഷനില്‍ യുണൈറ്റഡ് ഇറങ്ങിയപ്പോള്‍ 3-5-2 ഫോര്‍മേഷനിലാണ് വോള്‍വ്‌സ് ഇറങ്ങിയത്. അട്ടിമറി വീരന്‍മാരായ വോള്‍വ്‌സ് ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും ഇഞ്ചുറി ടൈമില്‍ യുണൈറ്റഡ് വിജയഗോള്‍ കണ്ടെത്തുകയായിരുന്നു.

യുണൈറ്റഡ്

ബ്രൂണോ ഫെര്‍ണാണ്ടസ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് പന്ത് പോസ്റ്റിലെത്തിച്ചത്. 58 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാനും 9നെതിരേ 11 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ കൈയടി നേടാനും യുണൈറ്റഡിനായി. 15 മത്സരത്തില്‍ നിന്ന് 30 പോയിന്റുള്ള യുണൈറ്റഡ് നിലവില്‍ രണ്ടാം സ്ഥാനത്താണ്. സമീപകാലത്തായുള്ള യുണൈറ്റഡിന്റെ ഏറ്റവും മികച്ച പോയിന്റ് നിലയാണിത്.

ഗണ്ണേഴ്‌സ്

മറ്റൊരു മത്സരത്തില്‍ ബ്രൈറ്റനെ ആഴ്‌സണലും 1-0ന് തോല്‍പ്പിച്ചു. സന്ദര്‍ശകരായി ഇറങ്ങിയാണ് ആഴ്‌സണലിന്റെ ജയം. 4-4-2 ഫോര്‍മേഷനില്‍ ബ്രൈറ്റനിറങ്ങിയപ്പോള്‍ 4-2-3-1 ഫോര്‍മേഷനിലാണ് ആഴ്‌സണല്‍ നേരിട്ടത്. ശക്തമായ ചെറുത്ത് നില്‍പ്പ് കാഴ്ചവെക്കാന്‍ ബ്രൈറ്റന് സാധിച്ചെങ്കിലും 66ാം മിനുട്ടില്‍ അലക്‌സാന്‍ഡ്രെ ലാക്കസെറ്റയുടെ ഗോളില്‍ ഗണ്ണേഴ്‌സ് വിജയം സ്വന്തമാക്കുകയായിരുന്നു. 50 ശതമാനവുമായി പന്തടക്കത്തില്‍ ഇരു ടീമും തുല്യത പുലര്‍ത്തിയപ്പോള്‍ 11നെതിരേ 13 ഗോള്‍ശ്രമവുമായി മുന്നിട്ട് നിന്നത് ബ്രൈറ്റനായിരുന്നു. 16 മത്സരത്തില്‍ നിന്ന് 20 പോയിന്റുള്ള ആഴ്‌സനല്‍ 13ാം സ്ഥാനത്താണ്. ഇതിനോടകം 8 മത്സരമാണ് ഗണ്ണേഴ്‌സ് തോറ്റത്.

ബാഴ്‌സലോണ

ലാലിഗയില്‍ കരുത്തരായ ബാഴ്‌സലോണയ്ക്ക് എയ്ബറുമായി 1-1 സമനില പങ്കിടേണ്ടി വന്നു. പഴയ മികവിലേക്ക് ഉയരാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന ബാഴ്‌സലോണയ്ക്ക് സ്വന്തം തട്ടകത്തിലാണ് സമനില നേരിടേണ്ടി വന്നതെന്നതാണ് ദൗര്‍ഭാഗ്യകരം. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ എയ്ബറിനെ 3-4-2-1 ഫോര്‍മേഷനിലിറങ്ങിയ ബാഴ്‌സലോണ നിരയില്‍ പരിക്കേറ്റ മെസ്സിയില്ലായിരുന്നു. എട്ടാം മിനുട്ടില്‍ അക്കൗണ്ട് തുറക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരം ബാഴ്‌സലോണ പാഴാക്കി.

പെനാല്‍റ്റി അവസപം മാര്‍ട്ടിന്‍ ബ്രാത്ത്‌വെയ്റ്റ് തുലയ്ക്കുകയായിരുന്നു. 25ാം മിനുട്ടില്‍ ബ്രാത്ത് വെയ്റ്റ് വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ അത് ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. 57ാം മിനുട്ടില്‍ ഗാര്‍സ്യ കിക്കിയുടെ ഗോളില്‍ എയ്ബര്‍ മുന്നിലെത്തിയെങ്കിലും 67ാം മിനുട്ടില്‍ ഉസ്മാന്‍ ഡെംബല്ലെയുടെ ഗോളില്‍ ബാഴ്‌സലോണ സമനില പിടിക്കുകയായിരുന്നു. 25 പോയിന്റുള്ള ബാഴ്‌സലോണ നിലവില്‍ ആറാം സ്ഥാനത്താണ്. 15ാം സ്ഥാനക്കാരാണ് എയ്ബര്‍.

സെവിയ്യ

മറ്റൊരു മത്സരത്തില്‍ വിയ്യാറയലിനെ സെവിയ്യ 2-0ന് തോല്‍പ്പിച്ചു. എട്ടാം മിനുട്ടില്‍ പെനാല്‍റ്റി വലയിലെത്തിച്ച് ലൂക്കാസ് ഒക്കാംപോസ് സെവിയ്യയെ മുന്നിലെത്തിച്ചപ്പോള്‍ 53ാം മിനുട്ടില്‍ യൂസഫ് എന്‍ നെസ്‌രിയുടെ ഗോളില്‍ സെവിയ്യ രണ്ടാം ഗോളും നേടി. സെവിയ്യ നാലാം സ്ഥാനത്തും വിയ്യാറയല്‍ അഞ്ചാം സ്ഥാനത്തുമാണ്.

Story first published: Wednesday, December 30, 2020, 9:27 [IST]
Other articles published on Dec 30, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+