ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ്: ക്ലാസിക്കില്‍ റയലിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
മിയാമി ഗാര്‍ഡെന്‍സ് (അമേരിക്ക): ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്ലാസിക്ക് പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെതിരേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അതികായന്‍മാരായ മാഞ്ചസ്റ്ററും സ്പാനിഷ് അതികായന്‍മാരായ റയല്‍ മാഡ്രിഡും കൊമ്പുകോര്‍ത്ത മല്‍സരം ആവേശകരമായിരുന്നു.
മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-1നാണ് റയലിനെ പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്ററിനു വേണ്ടി അലെക്‌സിസ് സാഞ്ചസും (18ാം മിനിറ്റ്) ആന്‍ഡര്‍ ഹെരെയ്‌റയുമാണ് (27) ലക്ഷ്യംകണ്ടത്. റയലിനു വേണ്ടി ഒന്നാംപകുതിയിലെ എക്‌സ്ട്രാ ടൈമില്‍ കരീം ബെന്‍സെമ സ്‌കോര്‍ ചെയ്തു. ടൂര്‍ണമെന്റില്‍ റയലിന്റെ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്.

എന്നാല്‍, മൂന്ന് മല്‍സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റാണ് മാഞ്ചസ്റ്റര്‍ നേടിയത്. ടൂര്‍ണമെന്റില്‍ ഇതോടെ മാഞ്ചസ്റ്ററിന്റെ മല്‍സരങ്ങള്‍ അവസാനിച്ചു. പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടതിനു പിന്നാലെ റയല്‍ ടീമിലെത്തിച്ച ബ്രസീലിയന്‍ യുവ ഫോര്‍വേഡ് വിന്‍സിയസ് ജൂനിയര്‍ മാഞ്ചസ്റ്ററിനെതിരായ മല്‍സരത്തിലൂടെ സ്പാനിഷ് വമ്പന്‍മാര്‍ക്കു വേണ്ടി അരങ്ങേറ്റം നടത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications