Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ പോരില്‍ മൗറിഞ്ഞോയുടെ ടീം ജയിച്ചു, ലുകാകുവും റാഷ്‌ഫോഡും ഗോളടിച്ചു

ഹുസ്റ്റന്‍: പ്രീ സീസണ്‍ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മൗറിഞ്ഞോയുടെ ചെമ്പട എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പെപ് ഗോര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തു. ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുകാകുവിന്റെ സൂപ്പര്‍ ഗോളിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആധിപത്യം നേടിയത്. രണ്ട് മിനുട്ടിനുള്ളില്‍ മാര്‍കസ് റാഷ്‌ഫോഡ് ലീഡുയര്‍ത്തുകയും ചെയ്തു.

മുപ്പത്തേഴാം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്‌സന്‍ മോറിയസിനെ കബളിപ്പിച്ചാണ് ലുകാകുവിന്റെ സ്‌കോറിംഗ്. പോള്‍ പോഗ്ബയുടെ ലോംഗ് ബോള്‍ ലുകാകു ഗോളി എഡേഴ്‌സന്റെ തലക്ക് മുകളിലൂടെ തട്ടിയിട്ട് നിയന്ത്രണത്തിലാക്കിയ ശേഷം വലയിലേക്ക് അടിച്ചു കയറ്റി.

mourinho

ഇടത് ഭാഗത്ത് നിന്ന് അസാധ്യമായ ആംഗിളില്‍ നിന്നായിരുന്നു സ്‌കോറിംഗ്. റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ എവര്‍ട്ടനില്‍ നിന്ന് സ്വന്തമാക്കിയ ലുകാകു മികച്ച ഫോമിലേക്ക് ഉയര്‍ന്നത് യുനൈറ്റഡിന് ആവേശമേകി.

ലുകാകുവിന്റെ ഗോളില്‍ പിറകിലായ സിറ്റി പെട്ടെന്ന് തന്നെ ഗോള്‍ മടക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍, അതിവേഗത്തിലുള്ള വണ്‍-ടു ഗെയിമില്‍ മൗറിഞ്ഞോയുടെ ടീം സിറ്റിയെ വീണ്ടും പിറകിലാക്കി. മുപ്പത്തൊമ്പതാം മിനുട്ടില്‍ മാര്‍കസ് റാഷ്‌ഫോഡിന്റെ ഗോളില്‍.

Story first published: Sunday, July 23, 2017, 8:55 [IST]
Other articles published on Jul 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+