ഓ..ജീസസ്...സിറ്റി കാത്തിരുന്ന താരം! ഓ..ഇബ്രാ...മാഞ്ചസ്റ്റര്‍ കൊതിച്ച ഗോളടി! മാഞ്ചസ്റ്റര്‍ ക്ലബ്ബുകള്‍ ജയിച്ച വിധം..
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെ തറപറ്റിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലെസ്റ്റര്‍ ഹോം ഗ്രൗണ്ടില്‍ തോറ്റമ്പിയത്. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് സ്വാന്‍സിയെ തോല്‍പ്പിച്ചു.

അര്‍മേനിയ-സ്വീഡിഷ്-സ്പാനിഷ് ഗോളുകള്‍..
ആദ്യ പകുതിയില്‍ 2-0ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്നിലായിരുന്നു. നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍ അര്‍മേനിയന്‍ താരം മഹിതരിയാനും നാല്‍പ്പത്തിനാലാം മിനുട്ടില്‍ സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചും സ്‌കോര്‍ ചെയ്തു. രണ്ടാം പകുതിയുടെ ആദ്യ മിനുട്ടുകളില്‍ തന്നെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ യുവാന്‍ മാറ്റയിലൂടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോള്‍ പട്ടിക തികച്ചു.

ഇബ്രായുടെ റെക്കോര്‍ഡ്...
പ്രീമിയര്‍ ലീഗ് സീസണില്‍ പതിനഞ്ച് ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായമേറിയ താരം എന്ന റെക്കോര്‍ഡ് ഇബ്രാഹിമോവിചിന് കൈവന്നു.

ടോപ് ഫോറിലേക്ക് ....
ടോപ് ഫോര്‍ ഫിനിഷിംഗ് സാധ്യതകള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വര്‍ധിപ്പിച്ചു. ഇരുപത്തിനാല് മത്സരങ്ങളില്‍ 45 പോയിന്റോടെ യുനൈറ്റഡ് ആറാം സ്ഥാനത്താണിപ്പോള്‍. ആഴ്‌സണലും ലിവര്‍പൂളും മുന്നില്‍ നില്‍ക്കുന്നത് ഒന്നും രണ്ടും പോയിന്റിന്റെ മാത്രം ബലത്തിലാണ്.

ഓ ജീസസ്....
പാല്‍മെയ്‌റാസില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസിന്റെ ഇരട്ട ഗോളുകളിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. സിറ്റിക്കായി മൂന്ന് കളികളില്‍ മൂന്ന് ഗോളുകള്‍ ജീസസ് നേടിക്കഴിഞ്ഞു. പതിനൊന്നാം മിനുട്ടില്‍ജീസസ് ലീഡ് ഗോള്‍ നേടി. എണ്‍പത്തൊന്നാം മിനുട്ടില്‍ സിഗുഡ്‌സനിലൂടെ സ്വാന്‍സി തിരിച്ചടിച്ചു. ഇഞ്ചുറി ടൈമില്‍ ജീസസിന്റെ വിജയഗോള്‍.
49 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തേക്ക് കയറി.

ഗോള്‍ നില
മാഞ്ചസ്റ്റര്‍ സിറ്റി 2-1 സ്വാന്‍സി
ലെസ്റ്റര്‍ 0-3 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications