Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ ലീഗില്‍ പോഗ്ബയുടെ മികവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തകര്‍പ്പന്‍ ജയം, ഇന്റര്‍മിലാന്‍, ഷാല്‍ക്കെ, ഷാക്തര്‍ ജയിച്ചു

ലണ്ടന്‍: യൂറോപ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മികച്ച ജയം. തുര്‍ക്കി ക്ലബ്ബ് ഫെനര്‍ബഷെയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഇതോടെ, ഗ്രൂപ്പ് എയില്‍ യുനൈറ്റഡ് രണ്ടാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.

വിമര്‍ശം നേരിടുന്ന ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്നതാണ് യുനൈറ്റഡിന് മിന്നും ജയമൊരുക്കിയത്. മുപ്പത്തൊന്നാം മിനുട്ടില്‍ പോഗ്ബ പെനാല്‍റ്റിയിലൂടെ ടീമിനെ മുന്നിലെത്തിച്ചു. മൂന്ന് മിനുട്ടിനിടെ മാര്‍ഷ്വല്‍ രണ്ടാം ഗോള്‍ നേടി.

paul-pogba

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പോഗ്ബയിലൂടെ 3-0. നാല്‍പ്പത്തെട്ടാം മിനുട്ടില്‍ ലിന്‍ഗാര്‍ഡിലൂടെ യുനൈറ്റഡ് 4-0. ഫെനര്‍ബഷെക്കായി വാന്‍ പഴ്‌സി എണ്‍പത്തിമൂന്നാം മിനുട്ടില്‍ ആശ്വാസ ഗോളടിച്ചു. മാഞ്ചസ്റ്ററിന്റെ മുന്‍ താരമാണ് വാന്‍ പഴ്‌സി.

മറ്റ് മത്സരഫലങ്ങള്‍

സ്റ്റ്യു ബുചാറെസ്റ്റ് 1-1 എഫ് സി സുറിച്

ക്രാസ്‌നോദര്‍ 0-1 ഷാല്‍ക്കെ

സ്ലോവന്‍ ലിബെറെക് 1-3 ഫിയോറന്റീന

ഹപോയല്‍ 0-1 സ്പാര്‍ട്ട പ്രാഗ്

ഇന്റര്‍മിലാന്‍ 1-0 സതംപ്ടണ്‍

ഒസ്മാന്‍ലിസ്പര്‍ 2-2 വിയ്യാറയല്‍

ഖ്വുറാബാഗ് 2-0 സലോനിക

സെല്‍റ്റവിഗോ 2-2 അയാക്‌സ്

സ്റ്റാന്‍ഡേര്‍ഡ് ലിഗെ 2-2 പനതിനായിക്കോസ്

കോണിയസ്‌പോര്‍ 1-1 സ്‌പോര്‍ട്ടിംഗ് ബ്രാഗ

ഷാക്തര്‍ ഡോനെസ്‌ക് 5-0 ജെന്റ്

എഫ് സി ആര്‍ബി 0-1 നിസെ

Story first published: Friday, October 21, 2016, 10:35 [IST]
Other articles published on Oct 21, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+